കുവൈത്തില്‍ മന്ത്രിസഭ പിരിച്ചുവിട്ടു; എല്ലാം നാടകം!! മന്ത്രിമാര്‍ രക്ഷപ്പെട്ടു, ഇനി വളഞ്ഞവഴിക്ക്

  • Written By:
Subscribe to Oneindia Malayalam
കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

കുവൈത്ത് സിറ്റി: അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച ആരംഭിക്കാനിരിക്കെ കുവൈത്തില്‍ മന്ത്രിസഭ പിരിച്ചുവിട്ടു. ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തിരിമറി നടന്നുവെന്നാരോപിച്ച് 10 പാര്‍ലമെന്റംഗങ്ങള്‍ ക്യാബിനറ്റ് കാര്യങ്ങളുടെ ചുമതലയുള്ള വാര്‍ത്താവിതരണ മന്ത്രി ശൈഖ് മുഹമ്മദ് അല്‍ അബ്ദുല്ല അല്‍ സബാഹിനെതിരേ രണ്ട് അവിശ്വാസ പ്രമേയങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിന്‍മേലുള്ള ചര്‍ച്ച ചൊവ്വാഴ്ചയും ബുധനാഴ്ചയും നടക്കാനിരിക്കെയാണ് മണിക്കൂറുകള്‍ മുമ്പ് മന്ത്രിസഭ പിരിച്ചുവിട്ട് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് ഉത്തരവിട്ടത്.

Photo

മന്ത്രിസഭ പിരിച്ചുവിട്ട സാഹചര്യത്തില്‍ ഇനി അവിശ്വാസ പ്രമേയത്തിന്‍മേല്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കില്ല. അങ്ങനെ വോട്ടെടുപ്പ് നടന്ന് മന്ത്രിമാര്‍ കുറ്റവിചാരണയിലൂടെ പുറത്താക്കപ്പെട്ടാല്‍ രാജ്യത്ത് ആഭ്യന്തര കുഴപ്പങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കണ്ടാണ് അമീര്‍ മന്ത്രിസഭ പിരിച്ചുവിട്ടത്. രാജകുടുംബമായ അല്‍ സബാഹില്‍ പെട്ട വ്യക്തിയാണ് ആരോപണ വിധേയനായ വാര്‍ത്താ വിതരണ മന്ത്രി ശൈഖ് മുഹമ്മദ്.

വാര്‍ത്താ വിതരണ മന്ത്രിക്കെതിരായ ചര്‍ച്ച ചിലപ്പോള്‍ മറ്റു മന്ത്രിമാര്‍ക്കെതരായും നീങ്ങുമെന്ന് അമീര്‍ ഭയപ്പെട്ടിരുന്നു. പിരിച്ചുവിട്ടെങ്കിലും നിലവിലെ മന്ത്രിസഭക്ക് ഇടക്കാല അധികാരം നല്‍കിയിട്ടുണ്ട്്. പുതിയ മന്ത്രിസഭ പ്രഖ്യാപിക്കുംവരെ പഴയ മന്ത്രിസഭ തുടരും.

പ്രധാനമന്ത്രി ജാബിര്‍ അല്‍ സബാഹ് ഉള്‍പ്പെടെയുള്ള 15 മന്ത്രിമാരാണ് കുവൈത്ത് മന്ത്രിസഭയിലുള്ളത്. രാജിവെച്ചെങ്കിലും പുനസംഘടനയിലൂടെ ജാബിര്‍ അല്‍ സബാഹ് തന്നെ പ്രധാനമന്ത്രി പദത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫലത്തില്‍ ഈ പിരിച്ചുവിടല്‍ കൊണ്ട് പ്രത്യേക നേട്ടം അവിശ്വാസ പ്രമേയം കൊണ്ടുവന്ന പാര്‍ലമെന്റംഗങ്ങള്‍ക്കുണ്ടാകില്ല.

40 ലക്ഷം ജനസംഖ്യയുള്ള കുവൈത്തിന് ശക്തമായ 50 അംഗ പാര്‍ലമെന്റ് ഉണ്ടെങ്കിലും അമീര്‍ ശൈഖ് സബാഹിന്റെ തീരുമാനമാണ് അന്തിമമായിട്ടുള്ളത്. ബജറ്റ് പ്രശ്‌നങ്ങളും ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതുമൂലം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുമാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

English summary
Kuwait's ruling emir orders Cabinet dissolved amid turmoil
Please Wait while comments are loading...