ഡെല്‍റ്റയില്‍ നിന്ന് ലമ്പ്ഡയിലേക്ക്, അമേരിക്ക വിറയ്ക്കുന്നു, വാക്സിനും പിടിച്ചുകെട്ടാനാവില്ല
വാഷിംഗ്ടണ്‍: യുഎസ് കൊറോണവൈറസിന്റെ ഡെല്‍റ്റ വേരിയന്റില്‍ നട്ടം തിരിഞ്ഞിരിക്കുകയാണ്. എന്നാല്‍ പുതിയ തരം വേരിയന്റുകള്‍ അതില്‍ നിന്ന് വരുമെന്നാണ് ഇപ്പോഴത്തെ ഭയം. ലമ്പ്ഡ വേരിയന്റ് എന്ന പുതിയ വകഭേദത്തെയാണ് ഇപ്പോള്‍ അമേരിക്ക ഭയക്കുന്നത്. ഗ്രീക്ക് അക്ഷരമാലയിലെ പതിനൊന്നാമത് അക്ഷരത്തില്‍ നിന്നാണ് ലമ്പ്ഡ എന്ന പേര് ഉദ്ഭവിക്കുന്നത്.

ആ ചുരണ്ട മുടിയും സാരി ലുക്കും... നടി അനുപ പരമേശ്വരന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
ദക്ഷിണ അമേരിക്ക മുഴുവന്‍ ഈ വൈറസ് വ്യാപിച്ചിരിക്കുകയാണ്. ഇത് പലയിടത്തേക്കുമായി വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ പെറുവിലാണ് ഈ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വളരെ ശ്രദ്ധിക്കേണ്ട വകദേഭദമായി നേരത്തെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കിയ വേരിയന്റാണിത്.
ഇതിന് നിരവധി വകഭേദങ്ങള്‍ ഉണ്ടാവാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇങ്ങനെയുള്ള വൈറസുകള്‍ക്ക് വാക്സിനുകളെ മറികടക്കാനുള്ള ശേഷി വരെയുണ്ടാവുക. വൈറസിന്റെ സ്വഭാവത്തെ അടിമുടി മാറ്റുന്നതാണിത്. സാധാരണ നിലയിലേക്ക് വരുന്ന ഘട്ടത്തില്‍ ഏത് രാജ്യത്തെ ആരോഗ്യ മേഖലയെയും പ്രതിസന്ധിയിലേക്ക് നയിക്കാന്‍ ഈ വകഭേദങ്ങള്‍ക്ക് സാധിക്കും.
വേരിയന്റ് ഓഫ് കണ്സേന് എന്നാണ് ലോകാരോഗ്യ സംഘടന ഇവയെ വിശേഷിപ്പിക്കുക. നിലവില്‍ നാല് വകഭേദങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്ളത്. ചിലിയില്‍ നടന്ന സര്‍വേയില്‍, ലമ്പ്ഡ വകഭേദം അതിതീവ്ര രോഗവ്യാപന ശേഷിയുള്ളതാണെന്നും, വാക്സിന് ആന്റിബോഡികളെ മറികടക്കുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
പെറുവില്‍ ചൈനയുടെ കൊറോണവാക് ആണ് ഉപയോഗിക്കുന്നത്. ഈ വാക്സിനെ മറികടക്കാന്‍ ശേഷിയുള്ളതാണ് ലമ്പ്ഡ വൈറസെന്ന് ചിലി യൂണിവേഴ്സിറ്റിയിലെ വിദഗ്ധര്‍ പറയുന്നു. പെറുവിലാണ് ലമ്പ്ഡ അതിരൂക്ഷമായ സാഹചര്യത്തിലുള്ളത്. അതേസമയം ജനിതകമാറ്റം സംഭവിക്കുന്ന എല്ലാ കൊറോണവൈറസുകളും അപകടകാരികളല്ല. എന്നാല്‍ ജനിതക മാറ്റത്തിനൊപ്പം നിലനില്‍പ്പിനായി പുതിയ മാര്‍ഗങ്ങള്‍ സ്വീകരിച്ച് അപ്ഡേറ്റ് ചെയ്യുന്നവ അങ്ങനെയല്ല. അതിവേഗം ഇവ വ്യാപിക്കും.
എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ഇത് അട്ടിമറിക്കും. ലമ്പ്ഡയുടെ സ്പൈക്ക് പ്രോട്ടീനില്‍ ഏഴ് വകദേഭദങ്ങളാണ് കണ്ടെത്തിയിരുന്നത്. മനുഷ്യകോശങ്ങളെ ലക്ഷ്യമിടുന്നവയാണ് ഇവ. അതുകൊണ്ട് പ്രതിരോധ ശേഷിയെ മറികടക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ആല്‍ഫ, ഗാമ വകഭേദങ്ങളിലെ സ്പൈക് പ്രോട്ടീനില്‍ കണ്ടതിനേക്കാള്‍ മാരക വ്യാപന ശേഷിയുള്ളതാണ് ലമ്പ്ഡയില് കണ്ടെത്തിയിരിക്കുന്നത്. ആല്‍ഫ വകഭേദം നേരത്തെ ഇംഗ്ലണ്ടിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വാക്സിനേഷന് ചെയ്യണമെന്നാണ് വിദഗ്ധരുടെയും നിര്‍ദേശം. വൈറസിനെ ഭയന്ന് വാക്സിനേഷന് ഒഴിവാക്കരുതെന്ന് അഭ്യര്‍ത്ഥനയുണ്ട്.
അതേസമയം ഇതുവരെയുള്ള എല്ലാ വാക്സിനുകളും രോഗത്തിന്റെ തീവ്രത കുറയ്ക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ 14 ശതമാനത്തോളമാണ് കേസ് വര്‍ധിച്ചിരിക്കുന്നത്.
ഇരുപതിനായിരത്തോളം മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പെറുവില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍. 64 ശതമാനം കുതിപ്പാണ് പുതിയ രോഗികളുടെ കാര്യത്തില്‍ പെറു രേഖപ്പെടുത്തിയത്. യുഎസ്സില്‍ 35 ശതമാനം കേസുകള്‍ കൂടിയത്. നിത്യേന 600 മരണങ്ങളില്‍ അധികമാണ് പെറുവില്‍ നിന്ന് ഉണ്ടാവുന്നത്. കൂടുതല്‍ രാജ്യങ്ങളിലേക്ക് ഈ വൈറസ് പടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
44 രാജ്യങ്ങളില്‍ ലമ്പ്ഡ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 45 അമേരിക്കന്‍ സംസ്ഥാനങ്ങളിലും ലമ്പ്ഡയുടെ സാന്നിധ്യമുണ്ട്. അതേസമയം ജൂലായില്‍ ഇന്ത്യ പറഞ്ഞത് ഇതുവരെ ലമ്പ്ഡ വകഭേദം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ്. എന്നാല്‍ ഏത് നിമിഷവും വരാമെന്ന മുന്‍കരുതല്‍ ഇന്ത്യ എടുത്തിട്ടുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications