ലെബനനില്‍ സാക്കിര്‍ നായിക്കിന് ചുവപ്പുകൊടി: പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍

  • Written By:
Subscribe to Oneindia Malayalam

കെയ്റോ: വിവാദ സലഫി പണ്ഡിതന്‍ സാക്കിര്‍ നായിക്കിന് ലെബനില്‍ പ്രവേശനം അനുവദിക്കുന്നതിരെ പ്രതിഷേധം ശക്തം. ലെബനനിലെ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് സാക്കിര്‍ നായിക്കിന് പ്രഭാഷണം നടത്താന്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യ ഭീകരവാദക്കുറ്റം ചുമത്തിയിട്ടുള്ള സാക്കിര്‍ നായിക്ക് സാമ്പത്തിക കുറ്റകൃത്യത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്.

നായിക്കിന്‍റെ കാഴ്ചപ്പാടുകള്‍ ഭീകരവാദത്തെ പിന്തുണയക്കുന്നതും തീവ്ര ചിന്താഗതിയുള്ളതാണെന്നുമാണ് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് സാംസ്കാരിക വൈവിദ്യമുള്ള ലെബനനിന്‍റെ ഐക്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വാദിക്കുന്നതായി ദി ന്യൂ അറബ് റിപ്പോര്‍ട്ട് ചെയ്യുന്നു. സഫലി പണ്ഡിതനായ സാക്കിര്‍ നായിക് മറ്റ് മതങ്ങള്‍ക്കെതിരെ നടത്തുന്ന വിദ്വേഷ പ്രഭാഷണങ്ങളെ തുടര്‍ന്ന് മലേഷ്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ നായിക്കിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

zakir-naik-peace

സാക്കിര്‍ നായിക് ഉടന്‍ ലെബനന്‍ സന്ദര്‍ശിക്കുമെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നുവെന്നും കാണിച്ച് ലെബനന്‍ സലഫി സംഘടനയുടെ തലവന്‍ ഷെയ്ഖ് ഹസ്സന്‍ കാറ്റര്‍ജി ജൂണ്‍ 11നാണ് സൗദി അറേബ്യയില്‍ നിന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതേത്തുടര്‍ന്നാണ് സാക്കിര്‍നായിക്കിന്‍റെ വരവിനെ പ്രതിരോധിക്കുന്നതിനായി മനുഷ്യാവകാശ സംഘടനകള്‍ അപ്പീലുമായി രംഗത്തെത്തിയത്. നായിക്കിന്‍റെ വരവിന് വിലക്കേര്‍പ്പെടുത്തിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സംഘടനകള്‍ ഭീഷണി പുറപ്പെടുവിച്ചിട്ടുണ്ട്.

നായിക്ക് തീവ്രനിലപാടുകളെ പിന്തുണയ്ക്കുന്നുണ്ടെന്നും മതങ്ങള്‍ തമ്മിലുള്ള ഐക്യം ഇല്ലാതാക്കി സ്പര്‍ദ്ധ വളര്‍ത്തുന്നുവെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമേ ഭീകരസംഘടനകള്‍ക്ക് പണം നല്‍കുന്നുവെന്നും സാമ്പത്തിക തട്ടിപ്പ് വഴി ഇതിനുള്ള പണം കണ്ടെത്തുന്നുവെന്നും സംഘടനകള്‍ ആരോപിക്കുന്നു. ധാക്ക ഭീകരാക്രമണത്തെ തു
ടര്‍ന്ന് സൗദിയിലേയ്ക്ക് പോയ നാക്കിര്‍ നായിക്ക് ഇന്ത്യയില്‍ നിന്നുള്ള നിയമനടപടികള്‍ ഭയന്ന് തിരിച്ചുവരാന്‍ തയ്യാറായിട്ടില്ല.

English summary
Controversial Islamic preacher Zakir Naik, who is wanted in India on terror charges, is facing opposition from activists in Lebanon who have launched a campaign to ban his entry after a local cleric invited him to deliver a lecture.
Please Wait while comments are loading...