കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ലംഡോഗ് മില്യനെയര്‍ നായകന് ഓസ്‌കര്‍ നോമിനേഷന്‍

ഇന്ത്യന്‍ വംശജനായ ഹോളിവുഡ് താരം ദേവ് പട്ടേലിന് മികച്ച സഹനടനുള്ള ഓസ്‌കര്‍ നോമിനേഷന്‍. ലയണ്‍ എന്ന ചിത്രത്തിലെ അഭിനയമാണ് ദേവ് പട്ടേലിനെ നോമിനേഷന് അര്‍ഹനാക്കിയത്.

  • By Jince K Benny
Google Oneindia Malayalam News

ലൊസാഞ്ചല്‍സ്: സ്ലംഡോഗ് മില്യനെയറിലൂടെ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഇടം നേടിയ ദേവ് പട്ടേലിന് ഓസ്‌കര്‍ നോമിനേഷന്‍. ലയണ്‍ എന്ന ചിത്രത്തിലെ അഭിനയിത്തിനാണ് ദേവ് പട്ടേലിന് മികച്ച സഹനടനുള്ള ഓസ്‌കര്‍ നോമിനേഷന്‍ കിട്ടിയിരിക്കുന്നത്. ഇന്ത്യയില്‍ ചിത്രീകരിച്ച് സ്ലംഡോഗ് മില്യനെയര്‍ എന്ന ചിത്രത്തിലൂടെയാണ് ഇന്ത്യന്‍ വംശജനായ ഹോളിവുഡ് ദേവ് പട്ടേല്‍ അഭിനയരംഗത്തേക്കെത്തിയത്. സാരു ബ്രെയ്‌ലി എന്ന യഥാര്‍ത്ഥ വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണ് ലയണ്‍.

Dev Patel

മധ്യപ്രദേശിലെ ഖാണ്ഡ്വായിലെ ഷേരു മുന്‍ഷി ഖാന്‍ എന്ന കുട്ടി സാരു ബ്രയെലി എന്ന ഓസ്‌ട്രേലിയന്‍ ബിസിനസുകാരനാകുന്നതാണ് സിനിമയുടെ കഥ. ദരിദ്ര കുടുംബത്തില്‍ ജനിച്ച ഷേരുവിന് സഹോദരന്‍ നഷ്ടപ്പെടുന്നു. സഹോദരെ തേടിയിറങ്ങുകയാണ് ഷേരു. ട്രെയിന്‍ കയറി ഷേരു എത്തിച്ചേരുന്നത് കൊല്‍ക്കത്തയിലാണ്. അവിടെ ജീവിക്കാന്‍ വേണ്ടി ഷേരു പിച്ചവരെ എടുക്കുന്നു. ഒടുവില്‍ ഒരു അനാഥായത്തില്‍ എത്തിച്ചേരുന്നു.

അവിടെയാണ് ഷേരുവിന്റെ ജീവിതത്തിലെ വഴിത്തിരിവ് സംഭവിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ ബ്രെയ്‌ലി കുടുംബം ഷേരുവിനെ ദത്തെടുക്കുന്നു. അങ്ങനെ ഓസ്‌ട്രേലിയയില്‍ എത്തിയ ഷേരു അവിടെ ബിസിനസ്‌കാരനായ സേരു ബ്രെയ്‌ലിയായി മാറുന്നതാണ് സിനിമയുടെ കഥ.

ദേവിന്റെ ആദ്യ സിനിമയായ സ്ലംഡോഗ് മില്യനെയര്‍ നിരവധി ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. ലയണും ഇന്ത്യന്‍ പശ്ചാത്തലമുള്ള ചിത്രമായി എന്നത് യാദൃശ്ചീകം.

English summary
Indian origin Hollywood actor Dev Patel got Oscar Nomination For the supporting artist in Lion. Lion is a biopic.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X