79 പേര്‍ മരിച്ച ലണ്ടനിലെ ഫ് ളാറ്റ് സമുച്ചയത്തിലെ തീ പടര്‍ന്നു പിടിച്ചത് വേള്‍പൂള്‍ ഫ്രിഡ്ജില്‍നിന്നും

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: ലണ്ടന്‍ നഗരത്തെ ഞെട്ടിച്ച തീപിടിത്തത്തിന്റെ കാരണം അന്വേഷണസംഘം കണ്ടെത്തി. 79 പേര്‍ മരിച്ച തീപിടിത്തം ആരംഭിച്ചത് ഒരു ഫ്രിഡ്ജിലെ ഫ്രീസറില്‍ നിന്നാണെന്നാണ് കണ്ടെത്തല്‍. ഈ തീയാണ് പിന്നീട് പടര്‍ന്ന് 24 നിലകളുള്ള ഫ് ളാറ്റ് സമുച്ചയത്തില്‍ പടര്‍ന്നു പിടിക്കുകയും ഒട്ടേറെ പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തത്.

വേള്‍പൂള്‍ കമ്പനിയുടെ കമ്പനിയുടെ ഹോട്ട്‌പോയന്റ് ഫ്രിഡ്ജ് ആണ് അപകടത്തിനിടയാക്കിയത്. 2006നും 2009നും ഇടയില്‍ നിര്‍മിച്ച ഇവയുടെ മോഡലുകള്‍ പരിശോധനയ്ക്ക് വിധേയമാക്കാനും ബ്രിട്ടന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫ്രിഡ്ജുകള്‍ ഓഫ് ചെയ്തിടേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

fire

തീ പടര്‍ന്നത് എവിടെ നിന്നാണെന്നതിന്റെ വ്യക്തമായ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി ഡിറ്റക്ടീവ് സൂപ്രണ്ട് ഫിയോന മക്കോര്‍മാക്ക് അറിയിച്ചു. ഇതേക്കുറിച്ച് കൂടുതല്‍ വിശദമായി പരിശോധിച്ചുവരികയാണെന്നും അവര്‍ വ്യക്തമാക്കി. ഹോട്ട്‌പോയന്റ് ഫ്രിഡ്ജുകള്‍ക്ക് ടെക്‌നിക്കല്‍ പോരായ്മയുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

തീപടര്‍ന്നുപിടിച്ച ഗ്രെന്‍ഫെല്‍ ടവറില്‍ അഗ്നിസുരക്ഷയുണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഓരോ നിലകളിലും പ്രത്യേകം സുരക്ഷ ഏര്‍പ്പാടാക്കിയിരുന്നെങ്കില്‍ നാശനഷ്ടം കുറയ്ക്കാമായിരുന്നു. നിയമവിരുദ്ധമായ രീതിയിലുള്ള പ്രവര്‍ത്തനമാണ് നാശനഷ്ടവും ആള്‍നാശവുമുണ്ടാക്കിയത്. സംഭവത്തില്‍ ഒട്ടേറെപേര്‍ക്കെതിരെ കേസെടുക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.


English summary
London fire: Deadly Grenfell Tower blaze began in Hotpoint fridge freezer, police say
Please Wait while comments are loading...