Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവിതം ഒന്നല്ലേയുള്ളൂ,രണ്ടും കല്‍പ്പിച്ച് ലോട്ടറിയെടുത്തു, കോടികളടിച്ചു, സമ്മാനം മറ്റൊരു കാര്യത്തിന്

ടൊറന്റോ: ലോട്ടറിയെടുക്കുമ്പോള്‍ പലര്‍ക്കും സംശയങ്ങള്‍ വരിക പതിവാണ്. ഈ ലോട്ടറി എടുക്കണോ എന്ന് വരെ തോന്നിപ്പോകും. പ്രത്യേകിച്ച് ഇതുവരെ സമ്മാനമൊന്നും കിട്ടിയില്ലെങ്കില്‍ നമ്മുടെ സംശയം വര്‍ധിക്കുക മാത്രമേ ചെയ്യൂ. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ നമ്മള്‍ ലോട്ടറി വാങ്ങാതെ മടങ്ങി പോരാറാണ് പതിവ്. അതേസമയം അപൂര്‍വം ചിലര്‍ വരുന്നത് വരട്ടെ എന്ന് കരുതി ആ ടിക്കറ്റ് വാങ്ങുകയും ചെയ്യും.

ചിലപ്പോള്‍ ആ ടിക്കറ്റിനായിരിക്കും സമ്മാനം ലഭിക്കാന്‍ പോകുന്നത്. എന്തായാലും ലോട്ടറിയെടുക്കുന്നതില്‍ വലിയ താല്‍പര്യമില്ലാതിരുന്ന ഒരാള്‍, ഇതേ പോലെ രണ്ടും കല്‍പ്പിച്ച വാങ്ങിയ ടിക്കറ്റില്‍ കോടീശ്വരനായി മാറിയിരിക്കുകയാണ്. അത് എങ്ങനെയാണെന്ന് നോക്കാം...

CANADIAN LOTTERY DOLLAR

യുക്രൈന്‍ വംശജനായ മുത്തച്ഛന്‍

കാനഡയിലെ തണ്ടര്‍ ബേയിലെ താമസക്കാരനായ യുക്രൈനിയന്‍ പൗരന്‍ കൂടിയായ മുത്തച്ഛനാണ് ഇപ്പോള്‍ മഹാഭാഗ്യം ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുന്നത്. വന്‍ തുക ലോട്ടറി അടിച്ചതോടെ മനസ്സില്‍ ഇത്രയും കാലം സാധിക്കാതിരുന്ന മറ്റൊരു കാര്യവും ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ നല്ല മനുഷ്യന്‍.

ഈ പണം കൊണ്ട് നാട്ടിലെ ചില കാര്യങ്ങള്‍ വിനിയോഗിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. അത് എന്താണെന്ന് പറയാന്‍ മടിയുണ്ടെങ്കിലും, ആ മുഖത്ത് നിന്ന് നമുക്ക് എല്ലാം വായിച്ചെടുക്കാന്‍ സാധിക്കും.

ഒരിക്കല്‍ മാത്രമല്ലേ ജീവിതമുള്ളൂ

തണ്ടര്‍ബേ സ്വദേശിയായ ജോര്‍ജ് ബോര്‍ഡന്‍ എന്ന വയോധികന്‍ ബിഗര്‍ സ്പിന്‍ ഇന്‍സ്റ്റന്റ് ഗെയിമിലാണ് വന്‍ തുക സ്വന്തമാക്കിയത്. ലോട്ടറി വാങ്ങാനായി അദ്ദേഹം എത്തിയപ്പോള്‍ മുതല്‍ അദ്ദേഹത്തിന് ആശങ്കകളായിരുന്നു. ഈ ടിക്കറ്റ് വാങ്ങണോ എന്ന് വരെ ബോര്‍ഡന്‍ ആലോചിച്ച് നോക്കി.

അങ്ങനെ പലതവണ ആലോചിച്ച ശേഷമാണ് പത്ത് ഡോളര്‍ നല്‍കി സ്പിന്‍ ടിക്കറ്റ് വാങ്ങാന്‍ ജോര്‍ജ് ബോര്‍ഡന്‍ തീരുമാനിച്ചത്. ടിക്കറ്റ് എടുക്കാന്‍ തക്ക കാരണവുമുണ്ടായിരുന്നു. ഒരിക്കല്‍ മാത്രമല്ലേ നമ്മള്‍ ജീവിക്കൂ, എന്തിന് ടിക്കറ്റ് എടുക്കാതിരിക്കണം എന്നായിരു്‌നു ചിന്തയെന്നും ബോര്‍ഡന്‍ പറഞ്ഞു.

ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്

റിസ്‌കെടുത്തപ്പോള്‍ ഭാഗ്യം വന്നു

ബോര്‍ഡന്‍ എടുത്ത റിസ്‌കിലാണ് അദ്ദേഹത്തിന് വന്‍ ഭാഗ്യമുണ്ടായിരിക്കുന്നത്. എട്ട് ലക്ഷം ഡോളറാണ് ബോര്‍ഡന് സമ്മാനമായി അടിച്ചിരിക്കുന്നത്. ആറു കോടി 56 ലക്ഷം രൂപയില്‍ അധികം വരുന്നതാണ് ഈ തുക. തന്റെ ജീവിതം ഇതോടെ വേറെ ലെവലിലായെന്ന് അദ്ദേഹം സമ്മതിക്കുന്നു.

പക്ഷേ ബോര്‍ഡന്റെ ആശങ്കകളും സങ്കടവുമെല്ലാം സ്വന്തം നാടിനെ കുറിച്ചാണ്. വലിയൊരു യുദ്ധം നാട്ടില്‍ നടന്നുകൊണ്ടിരിക്കുകയാണ്. തന്റെ നാടിന് വലിയ നാശനഷ്ടങ്ങളാണ് നേരിട്ടത്. തനിക്ക് ലോട്ടറി അടിച്ച തുക വെറുതെ ചെലവാക്കാനുള്ളതല്ല. ഈ പണത്തില്‍ നല്ലൊരു ഭാഗം രാജ്യത്തിന് വേണ്ടി പോരാടുന്നവര്‍ക്കായി യുക്രൈനിലേക്ക് അയച്ചു കൊടുക്കുമെന്നും ബോര്‍ഡന്‍ വ്യക്തമാക്കി.

ഒട്ടും ടെന്‍ഷന്‍ തോന്നിയില്ല

സ്പിന്‍ ദ വീലിലായിരുന്നു മത്സരം. ഒരിക്കലും തനിക്ക് ടെന്‍ഷന്‍ തോന്നിയിരുന്നില്ല. വളരെ റിലാക്‌സ് ചെയ്താണ് ആ മത്സരം കളിച്ചത്. വിചാരിച്ചത് പോലെയായിരുന്നു ആ സ്പിന്‍ വീല്‍. പക്ഷേ അത് തനിക്ക് ഗുണം ചെയ്തു. പക്ഷേ സമ്മാനം കണ്ടപ്പോള്‍ ആകെ വിറച്ച് പോയി.

പിന്നെ വലിയ ആവേശമായിരുന്നു. ഇത്രയും വലിയ തുക താന്‍ നേടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബോര്‍ഡന്‍ പറയുന്നു. ജീവിതത്തില്‍ ഒരിക്കലും ഇത്രയും വലിയ തുക കണ്ടിട്ടുപോലുമില്ല. ചില പ്ലാനുകള്‍ ഇപ്പോഴേ തന്റെ മനസ്സില്‍ ഉണ്ടെന്നും ബോര്‍ഡന്‍ പറഞ്ഞു.

വീട് ഒന്ന് നന്നാക്കണം

യുക്രൈനിലുള്ള പോരാളികളെ സഹായിക്കുന്നത് ഈ പണം കൊണ്ടുള്ള ബോര്‍ഡന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. അത് മാത്രമല്ല വീട് ഒന്ന നന്നാക്കിയെടുക്കാനാണ് അടുത്ത ശ്രമം. കുറച്ച് പണം കുടുംബത്തിനൊപ്പം പങ്കുവെക്കും. സുഹൃത്തുക്കള്‍ക്കും നല്‍കും.

യുക്രൈനിലെ തന്റെ ബന്ധുക്കളെയും സഹായിക്കും. അവരില്‍ പലരും യുദ്ധത്തിന്റെ ഭാഗമാണ്. അവരുടെ കൈയ്യിലേക്ക് പണം എത്താനായി എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കുകയാണെന്നും ബോര്‍ഡന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+