ജിന്നുകളുടെ സൈന്യം സൗദി ജയിലിനെ തകര്‍ക്കാനൊരുങ്ങുന്നു, അവകാശവാദവുമായി 'മന്ത്രവാദി'
റിയാദ്: പറ്റിയ്ക്കുക എന്ന് പറഞ്ഞാല്‍ ദേ ഇതുപോലെയായിരിയ്ക്കണം. ജയിലിലാകുക എന്ന് പറഞ്ഞാല്‍ അതും ദേ ഇതുപോലെയാകണം. ജിന്നുകളും പ്രേതങ്ങളുമൊക്കെ വെറും കെട്ടുകഥകളാണെങ്കിലും ഇന്നും അതൊക്കെ വിശ്വസിയ്ക്കുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ ജിന്നില്‍ വിശ്വസിച്ച ഒരു സ്ത്രീയേയും അവരെ വിദഗ്ദമായി കബളിപ്പിച്ച ഒരു വിരുതന്റേയും കഥയാണ് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തനിയ്ക്ക് ജിന്നുകളുടെ ഒരു സൈന്യം തന്നെ സഹായത്തിനുണ്ടെന്ന് അവകാശപ്പെടുന്ന ആഫ്രിയ്ക്കന്‍ വംശജനാണ് സൗദി സ്വദേശിയായ സ്ത്രീയെ പറ്റിച്ചത്. ജിന്നുകളുടെ സഹായത്തോടെ അസുഖം കുറയ്ക്കാം എന്ന് പറഞ്ഞാണ് പ്രതി സ്ത്രീയെ സമീപിച്ചത്.
ഇങ്ങനെ
രോഗം ഭേദപ്പെടുത്താം എന്ന് പറഞ്ഞാണ് 50 കാരനായ ആഫ്രിയ്ക്കന്‍ വംശജന് സൗദി സ്ത്രീയെ വശീകരിയ്ക്കുന്നത്. ഇയാളുടെ മന്ത്രവാദം കൊണ്ട് തന്റെ രോഗം ഭേദപ്പെട്ടതായി യുവതി പറയുന്നു
പണം
രോഗം മാറ്റിയതിന് പ്രതിഫലമായി 500,000 സൗദി റിയാല്‍ പ്രതിഫലം നല്കി
ജിന്നുകളുടെ രാജാവ്
തന്റെ പക്കല്‍ ജിന്നുകളുടെ രാജാവ് ഉണ്ടെന്നും പണം വേണമെന്നും സ്ത്രീയെ വിളിച്ച് ഇയാള്‍ ആവശ്യപ്പെട്ടു. ഒരു ലക്ഷം സൗദി റിയാല്‍ നല്കിയാല് അത് ഇരട്ടിയിലധികമായി ജിന്ന് മാറ്റുമെന്നും പണം തരാനും ആവശ്യപ്പെട്ടു
കൊടുത്തില്ല
മന്ത്രവാദി ആവശ്യപ്പെട്ട പണം നല്കാന് സ്ത്രീ തയ്യാറായില്ല. ഇതോടെ ഭീഷണി ഇരട്ടിയായി. ജിന്നുകളെ വിട്ട് സ്ത്രീയെ ഉപദ്രവിയ്ക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി
പൊലീസ്
സ്ത്രീ ഇക്കാര്യങ്ങളെല്ലാം പൊലീസിനെ അറിയിച്ചു. പണം തരാമെന്ന് കള്ളം പറഞ്ഞ് മന്ത്രവാദിയെ വിളിച്ച് വരുത്തുകയും ചെയ്തു. മന്ത്രവാദി പൊലീസ് പിടിയിലായി
ഭീഷണി
ജയില്‍ തന്നെ തകര്‍ക്കാന്‍ പോന്ന ജിന്ന് സൈന്യം തന്റെ പക്കലുണ്ടെന്നാണ് മന്ത്രവാദിയുടെ അവകാശവാദം.