ഗിനിയയിൽ ഭൂകമ്പം; 7.5 തീവ്രത... കുലുങ്ങിയത് ഒരു ഗ്രാമം, സുനാമി മുന്നറിയിപ്പ്!!
ന്യൂ ഗിനിയയിലെ പാപ്യുയയിൽ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ഭൂകമ്പം. തീരദേശ പ്രദേശങ്ങളിൽ 1000 കിലേ മീറ്റർ വരെ സുനാമി മുന്നറിയിപ്പ് നൽകി. ജിയോളജിക്കൽ സർവ്വെ പ്രകാരം 7.5 തീവ്രതയിലാണ ഭൂകമ്പം ഉണ്ടായിരിക്കുന്നത്.
വീട് ജപ്തി നടപടികൾക്കിടെ അമ്മയും മകളും തീകൊളുത്തി, 19കാരിയായ മകൾ തൽക്ഷണം മരിച്ചു,ഗുരുതരാവസ്ഥയിൽ അമ്മ
നോർത്ത് കോകോപോയിൽ നിന്ന് 45 കിലോ മീറ്റർ മാറി ഒരു ഉൾഗ്രാമത്തിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. 26000 മാത്രമാണ് അവിടെ ജനസംഖ്യ. ന്യൂ ഗിനിയയിലെ പുപ്യ, സോളമൻ ദ്വീപ് തുടങ്ങിയ സ്ഥലങ്ങളിൽ 1000 കിലോമീറ്റർ വരെ ഒരു മീറ്റർ ഉയരത്തിൽ സുനാമി തിരമാലകൾ അടിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ്-പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി.
ഇന്തോനേഷ്യയുടെ കിഴക്ക് ഭാഗത്തായി ന്യൂ ഗിനിയ ദ്വീപിന്റെ കിഴക്ക് ഭാഗത്തായാണ് പാപ്യ സ്ഥിതിചെയ്യുന്നത്. 2018 ഫെബ്രുവരിയിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 125 പേർ കൊല്ലപ്പെടുകയും 35,000 പേർക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു.