ഭാര്യയോട് കളിച്ചാൽ ഇതാണ് അവസ്ഥ; ഭാര്യയോട് ചോദിക്കാതെ മറ്റൊരു വിവാഹം... പിന്നീട് സംഭവിച്ചത്!!

  • Posted By: Desk
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: ചെറിയ പിണക്കങ്ങൾ പോലും ദാമ്പത്യ തകർച്ചയ്ക്ക് കാരണമാകാറുണ്ട്. ഒത്ത് പോകാൻ പറ്റില്ലെങ്കിൽ വിവാഹ ചോചനവും നടത്താം. കേരകളത്തിൽ വിവാഹ മോചനങ്ങൾ അടുത്ത കാത്തായി കൂടുതലുമാണ്. വിവാഹ മോചനം നേടിയാൻ മറ്റൊരു വിവാഹം ചെയ്യുന്നതിന് ആരും എതിര് പറയാറുമില്ല. എന്നാൽ പാകിസ്താനിൽ നടന്നത് മറ്റൊരു കാര്യമാണ്.

പോലീസ് സ്റ്റേഷനിൽ വമ്പൻ ഗാനമേളയും ഡാൻസും; അടിവസ്ത്രം മാത്രം.... പോലീസുകാരുടെ ഒരു കാര്യം

ഭാര്യപോലും അറിയാതെ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചു. എന്നാൽ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചതറിഞ്ഞ ഭാര്യ നല്ല മുട്ടൻ പണിയാണ് കൊടുത്തത്. പരാതിയുമായി ഭാര്യ കോടതിയിലെത്തി. തുടർന്ന് പാകിസ്താനി യുവാവിന് കോടതി ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു. ജയിൽ ശിക്ഷ മാത്രമല്ല, ഇതിനു പുറമെ പിഴ അടയ്ക്കുകയും വേണം.

കോടതിയെ സമീപിച്ചു

കോടതിയെ സമീപിച്ചു

ഭർത്താവ് ഷഹസാദ് സെയ്ക്കിബ് തന്റെ അനുവാതമില്ലാതെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തെന്ന പരാതിയുമായി ആയിഷ ബീബിയാണ് കോടതിയെ സമീപിച്ചത്.

നിയമവിരുദ്ധം

നിയമവിരുദ്ധം

രണ്ടാം വിവാഹത്തെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ആയിഷ ബീബി കോടിയെ അറിയിച്ചത്.

കോടതി വിധി

കോടതി വിധി

നിങ്ങളുടെ ഭാര്യയുടെ അനുവാദമില്ലാതെ വിവാഹം കഴിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി ഷഹസാദിനെ അറിയിക്കുകയായിരുന്നു.

ആറ് മാസത്തെ തടവ്

ആറ് മാസത്തെ തടവ്

മജിസ്ട്രേറ്റ് ജവാദ് നഖ്വിയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. ആറ് മാസത്തെ ജയിൽ ശിക്ഷയും 2 ലക്ഷം രൂപ പിഴ അടക്കാനുമാണ് കോടതി വിധി.

English summary
A Pakistan court on Wednesday ruled against a man who had remarried without his first wife's permission in a landmark verdict that was applauded by women's right activists.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്