ലോക സുന്ദരി പട്ടം ഇന്ത്യക്കാരിക്ക്; മാനുഷി ചില്ലാർ 2017ലെ ലോക സുന്ദരി!

  • Posted By: Desk
Subscribe to Oneindia Malayalam

ബെയ്ജിങ്: മിസ് വേൾഡ് 2017 പട്ടം ഇന്ത്യക്കാരി കരസ്ഥമാക്കി. ചൈനയിലെ സാന്യയിൽ നടന്ന മത്സരത്തിൽ മാനുഷി ചില്ലാറിനാണ് കിരീടം. ഹരിയാന സ്വദേശിയാണ് മാനുഷി. 108 സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ആദ്യ നാല്‍പ്പതില്‍ നിന്ന് മാനുഷി പെട്ടെന്ന് ആദ്യ പതിനഞ്ചിലെത്തിയിരുന്നു. രണ്ട് മാസം മുമ്പെ നടന്ന ഫെമിന മിസ് ഇന്ത്യാ കിരീടവും മാനുഷി ചില്ലാറിനാണ് ലഭിച്ചിരുന്നത്.

ഫാഷന്‍ രംഗത്തെയും ബോളിവുഡിലെയും സജീവ സാന്നിധ്യമായ അര്‍ജുന്‍ രാംപാല്‍, മനീഷ് മല്‍ഹോത്ര, ഇലേന ഡിക്രൂസ്, ബിപാഷ ബസു, അഭിഷേക് കപൂര്‍, വിദ്യുത് ജാംവാല്‍, 2016ലെ മിസ് വേള്‍ഡ് സ്റ്റെഹാനീ ദല്‍ വാലേ എന്നിവരായിരുന്നു ഫെമിന മിസ് ഇന്ത്യ മത്സരത്തിന്റെ ജഡ്ജിങ് പാനലിൽ ഉണ്ടായിരുന്നത്.

Manushi Chhillar

ദല്‍ഹി ഭഗത്ഫൂല്‍ സിംഗ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് മാനുഷി ചില്ലാര്‍. ദല്‍ഹി സെന്റ് തോമസ് സ്‌കൂളിലും ഭഗത്ഫൂല്‍ സിംഗ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും വിദ്യാഭ്യാസം നടത്തിയ മനുഷി ചില്ലാറിന്റെ രക്ഷിതാക്കളും ഡോക്ടര്‍മാരാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Manushi Chhillar from Haryana wins the Miss India 2017

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്