പാകിസ്താനിലെ ക്വറ്റയിൽ സ്ഫോടനം: അ‍ഞ്ച് മരണം, 15 പേർക്ക് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

ക്വറ്റ: പാകിസ്താനില്‍ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. ക്വറ്റയിലെ ഐജിപി ഓഫീസിന് സമീപത്താണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസ് പ്രദേശം വളഞ്ഞിട്ടുണ്ട്.

photo-2017-0

സ്ഫോടനത്തില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും കെട്ടിടങ്ങള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും 14 പേര്‍ക്ക് പരിക്കേറ്റതായും സിവില്‍ ആശുപത്രിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുണ്ട്. മുഹമ്മദ് അക്ബര്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.പോലീസ് ചെക്ക് പോസ്റ്റാണ് ലക്ഷ്യമെന്നും സൂചനയുണ്ട്.

English summary
5 dead, 13 injured in explosion in Pakistan's Quetta: reports
Please Wait while comments are loading...