കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഹര്‍ത്താല്‍ സമാനം; കടകള്‍ തിടുക്കത്തില്‍ അടയ്ക്കുന്നു, മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. ജോലി തേടി പോയ വിദേശികള്‍ സൗദിയില്‍ നിന്ന് തിരിക്കുന്ന കാഴ്ചയാണിപ്പോള്‍. സാമൂഹിക അന്തരീക്ഷം വഷളായതും സര്‍ക്കാരിന്റെ നയപരമായ സമീപനവുമാണ് പ്രവാസികള്‍ക്ക് സൗദിയെ വിട്ടുപോരേണ്ട സാഹചര്യമുണ്ടാക്കിയിരിക്കുന്നത്.

ശക്തമായ സ്വദേശിവല്‍ക്കരണത്തിന് ആറ് ദിവസം മാത്രം ബാക്കി നില്‍ക്കവെ പലയിടത്തും പ്രവാസികള്‍ കടകള്‍ അടച്ചുപൂട്ടി. കഴിഞ്ഞദിവസങ്ങളില്‍ ഒട്ടേറെ വിദേശികള്‍ തങ്ങളുടെ ഷോപ്പുകള്‍ വിറ്റഴിക്കല്‍ നടത്തിയിരുന്നു. ഏറെ പ്രതിസന്ധി നിറഞ്ഞ വാര്‍ത്തയാണ് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

ഈ മാസം 11 മുതല്‍

ഈ മാസം 11 മുതല്‍

12 തൊഴില്‍ മേഖലിയല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുകയാണ് ഈ മാസം 11 മുതല്‍. കൂടുതലും സാധാരണ പ്രവാസികള്‍ ആശ്രയിച്ചിരുന്ന തൊഴില്‍മേഖലയാണ്. സൗദികളെ കൂടി ഷോപ്പുകളില്‍ നിയമിക്കണമെന്ന നിബന്ധന ഒരിക്കലും സാധാരണ പ്രവാസിക്ക് താങ്ങില്ല. അവര്‍ കടകള്‍ അടച്ചുപൂട്ടി നാട്ടിലേക്ക് തിരിക്കുകയാണ്.

70 ശതമാനം സ്വദേശികള്‍

70 ശതമാനം സ്വദേശികള്‍

ഒമ്പത് മാസം മുമ്പ് സൗദി അറേബ്യന്‍ തൊഴില്‍ മന്ത്രാലയം സൗദികളെ നിയമിക്കണമെന്ന് കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിദേശികള്‍ക്ക് തിരിച്ചടിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ 70 ശതമാനം സ്വദേശിവല്‍ക്കരണം ഒരോ കടകളിലും നടപ്പാക്കണമെന്ന ഇളവ് വരുത്തി. എന്നാല്‍ അതും താങ്ങാന്‍ സാധിക്കാതെയാണ് കടകള്‍ പൂട്ടുന്നത്.

കടകള്‍ അടഞ്ഞുകിടക്കുന്നു

കടകള്‍ അടഞ്ഞുകിടക്കുന്നു

ദമ്മാമിലും സൗദിയിലെ മറ്റു നിരവധി പ്രദേശങ്ങളിലും ഒട്ടേറെ കടകള്‍ അടഞ്ഞുകിടക്കുകയാണെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടഞ്ഞുകിടക്കുന്ന മിക്ക കടകളും വിദേശികളുടേതാണ്. പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് വിദേശികള്‍ കടകള്‍ വില്‍ക്കാനും അടച്ചുപൂട്ടാനും തുടങ്ങിയത്.

രണ്ട് മാസത്തിനകം കൂട്ടത്തോടെ തിരിക്കും

രണ്ട് മാസത്തിനകം കൂട്ടത്തോടെ തിരിക്കും

ഈ മാസം 11 മുതലാണ് 12 മേഖലകളില്‍ സൗദി വല്‍ക്കരണം നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി വിദേശികള്‍ കടയടച്ചുപോകുകയാണെന്ന് ദമ്മാമിലെ വ്യാപാരിയായ അബ്ദുല്‍ ലത്തീഫ് അല്‍ നാസിര്‍ പറയുന്നു. അടുത്ത രണ്ട് മാസത്തിനകം കൂടുതല്‍ കടകള്‍ അടയ്ക്കുമെന്നാണ് പ്രവാസിയായ ഇഖ്ബാല്‍ മുഹമ്മദ് പറയുന്നത്. ഇതോടെ കൂടുതല്‍ പേര്‍ നാട്ടിലേക്ക് തിരിക്കും. ഒട്ടേറെ മലയാളികളുടെ കടകളും അടയ്ക്കുകയാണ്.

ശ്രദ്ധ കൊടുക്കാതെ ചിലര്‍

ശ്രദ്ധ കൊടുക്കാതെ ചിലര്‍

റിയാദ്, മദീന എന്നിവിടങ്ങളിലൊന്നും മിക്ക ഷോപ്പുകളിലും പുതിയ നിബന്ധന നടപ്പാക്കിയിട്ടില്ല. പലരും പഴയ പടി തന്നെയാണ് കച്ചവടം ചെയ്യുന്നത്. സര്‍ക്കാര്‍ നടപടി ശക്തമാക്കിയാല്‍ കടകള്‍ അടയ്ക്കാനാണ് തീരുമാനം. സൗദികളെ 70 ശതമാനം എന്ന തോതില്‍ നിയമിക്കണമെന്നാണ് നിര്‍ദേശം.

സൗദികള്‍ക്ക് ആശ്വാസം

സൗദികള്‍ക്ക് ആശ്വാസം

അതേസമയം, വിദേശികള്‍ കടയടയ്ക്കുമ്പോള്‍ പുതിയ തൊഴില്‍ അവസരങ്ങളുണ്ടാകുമെന്നാണ് സൗദികള്‍ കരുതുന്നത്. സാമ്പത്തിക വിദഗ്ധനായ ഫഹദ് അല്‍ ഷറഫി പറയുന്നതും അതാണ്. സൗദി യുവാക്കള്‍ക്ക് ജോലി അവസരങ്ങള്‍ ഒട്ടേറെ സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം പറയുന്നു. പക്ഷേ, വിദേശികള്‍ രാജ്യംവിടുമ്പോള്‍ ഷോപ്പുകളുടെ പ്രവര്‍ത്തനം സുഗമമാകുമോ എന്ന കാര്യത്തില്‍ സംശയമാണ്.

പത്തില്‍ ഏഴ് എന്നാണ് കണക്ക്

പത്തില്‍ ഏഴ് എന്നാണ് കണക്ക്

മൂന്ന് ഘട്ടങ്ങളായിട്ടാണ് സൗദിയുടെ പുതിയ സ്വദേശിവല്‍ക്കരണം. 12 തൊഴില്‍ മേഖലകളെ സൗദി അറേബ്യ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ തൊഴില്‍മേഖലകളിലാണ് ഈ മാസം 11 മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. 10 ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഏഴ് സ്വദേശികളെ നിയമിക്കണമെന്നാണ് നിബന്ധന. ഇത് വിദേശികളായ ചെറുകിട കച്ചവടക്കാര്‍ക്ക് ഭാരം വര്‍ധിപ്പിക്കും.

വിറ്റഴിക്കല്‍ തകൃതി

വിറ്റഴിക്കല്‍ തകൃതി

ചില്ലറ-മൊത്ത വ്യാപാര മേഖലകളില്‍ ഉള്‍പ്പെടെയാണ് സ്വദേശിവല്‍ക്കരണം വരുന്നത്. നൂറ് ശതമാനം സ്വദേശിവല്‍ക്കരമാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് നേരിയ ഇളവ് വരുത്തി. ഇതുപ്രകാരം 70 ശതമാനം സ്വദേശിവല്‍ക്കരണമാണ് നടപ്പാക്കുക. പല പ്രവാസികളും കടകളിലെ സാധനങ്ങള്‍ വിറ്റഴിക്കുന്ന തിരക്കിലാണ്. വലിയ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് നിലവില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കും.

ഇതാണ് മൂന്ന് ഘട്ടങ്ങള്‍

ഇതാണ് മൂന്ന് ഘട്ടങ്ങള്‍

മൂന്ന് ഘട്ടങ്ങളായിട്ടാണ് പുതിയ സ്വദേശിവല്‍ക്കരണം സൗദി അറേബ്യ നടപ്പാക്കുന്നത്. ആദ്യത്തേത് സപ്തംബര്‍ 11ന്. രണ്ടാംഘട്ടം നവംബര്‍ ഒമ്പതു മുതല്‍. മൂന്നാംഘട്ടം ജനുവരി ഒന്ന് മുതല്‍. മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന മേഖലയിലാണ് പുതിയ നടപടി.

നടപ്പാക്കുന്ന മേഖല

നടപ്പാക്കുന്ന മേഖല

സപ്തംബര്‍ 11 മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്ന മേഖലകള്‍- വാഹന വില്‍പ്പന കേന്ദ്രങ്ങള്‍, വസ്ത്രക്കട, വീട്ടുപകരണങ്ങളുടെ കടകള്‍, പാത്രക്കടകള്‍. നവംബര്‍ ഒമ്പതുമുതല്‍- ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് കടകള്‍, വാച്ച്, കണ്ണട കടകള്‍. ജനുവരി മുതലുള്ള മൂന്നാംഘട്ടത്തില്‍- ബേക്കറി, സ്‌പെയര്‍ പാട്‌സ്, കാര്‍പ്പറ്റ്്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളിലും നടപ്പാക്കും.

കുവൈത്തിലും പിരിച്ചുവിടല്‍

കുവൈത്തിലും പിരിച്ചുവിടല്‍

കുവൈത്തില്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന ആയിരത്തിലധികം വിദേശികളെ കൂട്ടത്തോടെ ഒഴിവാക്കുകയാണ്. 3140 വിദേശികളെയാണ് പുറത്താക്കുന്നത്. ഇവരുടെ തൊഴില്‍കരാര്‍ റദ്ദാക്കി. കുവൈത്ത് ഭരണകൂടത്തിന്റെ കര്‍മപദ്ധതിയുടെ ഭാഗമായിട്ടാണ് തീരുമാനം ജനസംഖ്യയില്‍ സന്തുലിതത്വം കൊണ്ടുവരികയാണ് സര്‍ക്കാര്‍ ലക്ഷ്യം.

വിദേശികളെ കുറയ്ക്കും

വിദേശികളെ കുറയ്ക്കും

കുവൈത്തില്‍ വിദേശികളുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ അഹ്മദ് അല്‍ ജസ്സാര്‍ പറഞ്ഞു. കുവൈത്തിലെ സര്‍ക്കാര്‍ ജോലികളില്‍ ഒട്ടേറെ വിദേശകളാണുള്ളത്. ഇവരെ ഒഴിവാക്കാനാണ് തീരുമാനം.

ഒരു മേഖല ഒഴിവാക്കി

ഒരു മേഖല ഒഴിവാക്കി

വിദേശികളെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് നിയമനം നല്‍കും. അതിന്റെ ഭാഗമായിട്ടാണ് തൊഴില്‍ കരാര്‍ റദ്ദാക്കിയിരിക്കുന്നത്. ഇതോടെ 3000ത്തിലധികം പേര്‍ക്ക് ജോലി നഷ്ടമാകുകയാണ്. പലരും മറ്റു മാര്‍ഗങ്ങള്‍ തേടുന്നുണ്ട്. ആരോഗ്യമേഖലയെ കുവൈത്ത് ഭരണകൂടം നിലവില്‍ സ്വദേശിവല്‍ക്കരണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 44500 വിദേശികള്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ടെന്നാണ് കണക്ക്.

പെട്രോളിന് വീണ്ടും വില കൂടി; ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വം!! നല്ല വാര്‍ത്തപെട്രോളിന് വീണ്ടും വില കൂടി; ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വം!! നല്ല വാര്‍ത്ത

English summary
Many shops close as Saudization deadline nears
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X