ക്ഷീരപഥത്തില്‍ ഡോനട്ടിന്റെ രൂപത്തില്‍ തമോഗര്‍ത്തം, ആദ്യ ചിത്രങ്ങള്‍ പുറത്ത്
ന്യൂയോര്‍ക്ക്: ക്ഷീരപഥത്തിലെ ഭീമാകാരനായ തമോഗര്‍ത്തതിന്റെ ആദ്യ ചിത്രം പുറത്ത്. അന്താരാഷ്ട്ര കണ്‍സോര്‍ഷ്യമാണ് ചിത്രം പുറത്തുവിട്ടത്. പൂര്‍ണമായും തമോഗര്‍ത്തത്തെ കാണുന്ന കുറച്ച് മങ്ങിയ കളറിലുള്ള ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. മുമ്പും ഈ തമോഗര്‍ത്തതിന്റെ ചിത്രമെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇത് തെന്നി നടക്കുന്നതിനാല്‍ അത് ഒട്ടും എടുക്കാനാവാത്ത അവസ്ഥയിലായിരുന്നു. ഇരുണ്ട നിറത്തോടെ ക്ഷീരപഥത്തില്‍ തിളങ്ങി നില്‍ക്കുകയാണ് ഈ തമോഗര്‍ത്തം. അതിശക്തമായ ഭൂഗുരുത്വാകര്‍ഷണം കരുത്ത് ഈ തമോഗര്‍ത്തത്തിനുണ്ട്. സാഗിറ്റേറിയസ് എ എന്നാണ് ഈ തമോഗര്‍ത്തത്തെ വിളിക്കുന്നത്.
ദിലീപ് സാക്ഷിയെ സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുണ്ടോ? കളങ്കപ്പെടുത്തരുത്: പ്രോസിക്യൂഷനോട് കോടതി
ഇതുവരെ ചിത്രമെടുക്കാന്‍ സാധിച്ച തമോഗര്‍ത്തങ്ങളില്‍ ഇത് രണ്ടാമത്തെ മാത്രമാണ്. ഹൊറൈസണ്‍ ടെല്‌സ്‌കോപ്പ്തന്നെയാണ് ഇത് പുറത്തുവിട്ടത്. നേരത്തെ ആദ്യത്തെ തമോഗര്‍ത്ത ചിത്രം എടുത്തതും ഇവര്‍ തന്നെയാണ്. 2019ലാണ് ആദ്യ തമോഗര്‍ത്തതിന്റെ ചിത്രം ഹോറൈസണ്‍ ടെലിസ്‌കോപ്പ് പുറത്തുവിട്ടത്. മറ്റൊരു നക്ഷത്ര സമൂഹത്തിന്റെ ഇടയിലായിട്ടാണ് ഈ തമോഗര്‍ത്തം സ്ഥിതി ചെയ്യുന്നത്. ഇത് നമ്മുടെ നക്ഷത്ര സമഹൂത്തില്‍ നിന്ന് 53 പ്രകാറശ വവര്‍ഷം അകലെയാണ് സ്ഥിതി ചെയയ്യുന്നത്. ക്ഷീരപദത്തിലെ ഈ തമോഗര്‍ത്തം 270000 പ്രകാശ വര്‍ഷം അകെലയാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
അതേസമയം എല്ലാ നക്ഷത്ര സമൂഹത്തിനും വലിയ തമോഗര്‍ത്തങ്ങള്‍ മധ്യത്തിലായിട്ടാണ്ടാവും. ഇവയ്ക്ക് പ്രകാശത്തിന് പുറത്തേക്ക് പോകാനുള്ള മാര്‍ഗം പോലുമുണ്ടാവില്ല. അതുകൊണ്ട് ചിത്രങ്ങള്‍ എടുക്കുക ബുദ്ധിമുട്ടാണ്. ഇതില്‍ പ്രകാശം ഭൂഗുരുത്വാകര്‍ശണത്തിന് ചുറ്റും ഒടിഞ്ഞ് മടങ്ങി നില്‍ക്കുന്നത് കാരണം കനത്ത ചൂടിലുള്ള വാതകവും പൊടിപടലങ്ങളുമെല്ലാം അടങ്ങിയിട്ടുണ്ടാവും. സൂര്യനേക്കാള്‍ നാല് മില്യണ്‍ മടങ്ങ് വലിപ്പമേറിയതാണ് ഈ തമോഗര്‍ത്തം. ഒരു ഡോനട്ടിന്റെ ആകൃതിയിലുള്ള ഇരുണ്ട നിറത്തിലുള്ള വസ്തു പോലെയാണ് തമോഗര്‍ത്തമുള്ളത്. അത്രയ്ക്ക് തീവ്രമേറിയത് കൊണ്ടാണ് ഈ തമോഗര്‍ത്തങ്ങള്‍ കാണാന്‍ സാധിക്കുക എന്ന് പറയുന്നത് ശരിക്കും അസാധ്യമായ കാര്യമാണ്.
പ്രകാശത്തെ പോലും മറികടന്ന് പോവാന്‍ ഈ തമോഗര്‍ത്തം അനുവദിക്കില്ല. അതുകൊണ്ട് ഇവയെ കാണുക കഠിനമാണ്. എന്നാല്‍ പുതിയ ചിത്രം ഇതിന്റെ നിഴലാണ് എടുത്തിരിക്കുന്നത്. ഇതിന്റെ തിളക്കമേറിയ ഭാഗം അതിവേഗം പലയിടത്തേക്കും തെന്നമാറി അപ്രത്യക്ഷമാകും. അതുകൊണ്ട് ഫോട്ടോ കിട്ടിയത് മഹാദ്ഭുതമാണ്. തമോഗര്‍ത്തങ്ങള്‍ നിരീക്ഷിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. നക്ഷത്ര സമൂഹം, ഗ്രഹങ്ങള്‍, ഗ്യാസ്, പൊടിപടലങ്ങള്‍ എന്നിവയെ വൈദ്യുത കാന്തിക തരംഗത്തിലൂടെ ആകര്‍ഷിക്കുകയും, ഇതില്‍ മുങ്ങി പോവുകയും ചെയ്യും. അത്രയ്ക്ക് ശക്തമാണ് തമോഗര്‍ത്തങ്ങള്‍. ക്ഷീരപഥം എന്ന് പറയുന്നത് നൂറ് ബില്യണോളം വരുന്ന നക്ഷത്രങ്ങള്‍ അടങ്ങുന്ന നക്ഷത്ര സമൂഹമാണ്.
കോണ്‍ഗ്രസില്‍ എപ്പോഴും തമ്മിലടി, മഹാപ്രസ്ഥാനമാണെന്ന് പറയില്ല, തുറന്നടിച്ച് മല്ലിക സുകുമാരന്‍