Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാൻ കൽക്കരി ഖനിയിൽ വൻ സ്ഫോടനം: 51 പേർ മരിച്ചു, 20 ഓളം പേർക്ക് പരിക്ക്

കിഴക്കൻ ഇറാനിലെ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 51 പേർ കൊല്ലപ്പെട്ടു. 20 ഓളം പേർക്ക് പരിക്കേറ്റു. മദൻജൂ കമ്പനി നടത്തുന്ന ഖനിയിലാണ് അപകടം നടന്നത്. മീഥെയ്ൻ വാതക ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമായതെന്ന് അന്താരാഷ്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 540 കിലോമീറ്റർ അകലെയുള്ള തബാസിലാണ് അപകടം നടന്നത്. പൊട്ടിത്തെറി ഉണ്ടായ സമയത്ത് ഖനിയിലെ ബി, സി ബ്ലോക്കുകളിലായി 69 പേർ ജോലിയിൽ ഉണ്ടായിരുന്നു. ബി ബ്ലോക്കിലെ രക്ഷാപ്രവർത്തനം പൂർത്തിയായി. ഇവിടെ 47 പേരായിരുന്നു ജോലി ചെയ്തിരുന്നത്. ഇതിൽ 30 പേർ മരിച്ചു. ബാക്കി 17 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ദക്ഷിണ ഖൊറാസാൻ പ്രവിശ്യാ ഗവർണർ അലി അക്ബർ റഹിമി പറഞ്ഞതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

blast1-1

സി ബ്ലോക്കിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും മീഥെയ്ൻ സാന്ദ്രത കൂടുതലായതിനാൽ രക്ഷാപ്രവർത്തനത്തിന് ഏകദേശം 4 മണിക്കൂറോളം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കൽക്കരിയുടെ 76 ശതമാനവും ഈ മേഖലയിൽ നിന്നാണ് നൽകുന്നത്. ഏകദേശം 10 ഓളം കമ്പനികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‌

അതേസമയം അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഇറാനിയൻ പ്രസിഡന്റ് മസൗദ് പെസസ്കിയാൻ അറിയിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനുള്ള എല്ലാ നിർദ്ദേശങ്ങളും നൽകിയതായും കുടുംബത്തിന് വേണ്ട സഹായങ്ങൾ ലഭ്യമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായല്ല ഇറാനിലെ കൽക്കരി ഖനിയിൽ ഇത്ര വലിയ അപകടം നടക്കുന്നത്. നേരത്തേ 2017 ൽ സമാന രീതിയിൽ നടന്ന അപകടത്തിൽ 42 ഓളം പേർ മരിച്ചിരുന്നു. 2013 ലും രണ്ട് അപകടങ്ങളിലായി 13 പേർ കൊല്ലപ്പെട്ടു. 2009 ൽ 20 പേരായിരുന്നു ഖനി അപകടത്തിൽ മരിച്ചത്. ഖനന മേഖലകളിൽ മതിയായ സുരക്ഷ ഉറപ്പാക്കാത്തതും അടിയന്തര സേവനങ്ങൾ എത്തിക്കുന്നതിലെ വീഴ്ചയുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതെന്ന വിമർശനം ശക്തമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+