അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; മെലാനിയ ട്രംപിന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചരണം ഇന്ന്
വാഷിങ്‌ടണ്‍: 2020 അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചരണത്തിനൊരുങ്ങി അമേരിക്കന്‍ പ്രഥമ വനിതയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയുമായ മെലാനിയ ട്രംപ്. ഇന്ന് പെന്‍സിന്‍വാലിയയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിലാണ് മെലാനിയ പങ്കെടുക്കുക. മുന്‍ വൈറ്റ് ഹൗസ് കൗണ്‍സിലറായിരുന്ന കെല്യന്‍ കോണ്‍വെയാണ് പ്രചരണ പ്രിപാടിയുടെ മോഡറേറ്റര്‍. 'മെയ്‌ക്ക് അമേരിക്ക ഗ്രേറ്റ് ഈവന്റ് 'എന്നാണ് മെലാനിയ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ പേര്.ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ രണ്ടാമതും ജനവിധി തേടുന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ മെലാനിയ പെന്‍സിന്‍വാലിയിയലെ ജനങ്ങളുമായി പങ്കുവെക്കും.
2019 ജൂണിന് ശേഷം ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മെലാനിയ പങ്കെടുത്തിരുന്നില്ല. സാധാരണ രാഷ്ട്രീയ പ്രസംഗങ്ങള്‍ അധികം നടത്താത മെലാനിയ പെന്‍സിന്‍വാനിയയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയത് വനിതകളുടെ വോട്ട് ല്‌ക്ഷ്യമിട്ടാമെന്നാണ് സൂചന. 2016ല്‍ ഹിലരി ക്‌ളിന്റനെതിരെ ചെറിയ മാര്‍ജിനില്‍ മാത്രമാണ് പെന്‍സിന്‍വാനിയയില്‍ നിന്നും ഡൊണ്‍ള്‍ഡ് ട്രംപിന് വിജയിക്കാനായത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഫ്‌ളോറിഡയില്‍ വെച്ച് ട്രംപ് രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പൊതു ചടങ്ങിലായിരുന്നു മെലാനിയ അവസാനമായി പങ്കെടുത്തത്.കഴിഞ്ഞ മാര്‍ച്ചില്‍ മെലാനിയ ചില പൊതു ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് വാര്‍ത്ത വന്നിരുന്നെങ്കിലും കൊറോണ മഹാമാരിയെ തുടര്‍ന്ന് ചടങ്ങുകള്‍ റദ്ദാക്കുകയായിരുന്നു. നേരത്തെ ട്രംപിനൊപ്പം കോവിഡ് ബാധിച്ച മെലാനിയ ട്രംപ് കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് കോവിഡ് ബാധയില്‍ നിന്നും മുക്തയായത്.
ഈ വരുന്ന നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. റിപ്പബ്‌ളിക്ക് സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോബൈഡനും തമ്മില്‍ കടുത്ത മത്സരമാണ് തിരഞ്ഞടുപ്പില്‍ നടക്കുന്നത്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനാവാത്തതും, തന്റെ വിവാദപരമായ ചില പരാമാര്‍ശങ്ങളുമാണ് തിരഞ്ഞെടുപ്പില്‍ ട്രംപ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി . നിലവില്‍ ഏറ്റവും കൂടുതല്‍ കേവിഡ് ബാധിതര്‍ അമേരിക്കയിലാണുള്ളത്. സഖ്യക്ഷികളുടെ സഹായത്തോടെ വലിയ മുന്നൊരുക്കത്തിലാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചരണം. മാധ്യമങ്ങളുടെ പിന്തുണയും ജോ ബൈഡനു ലഭിക്കുന്നുവെന്നത് സാധ്യത വര്‍ധിപ്പിക്കുന്നു. ഇന്ത്യന്‍ വംശജയായ കമല ഹാരിസാണ് ഡെമോക്രാറ്റിക്കിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി .