കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തർ ഭീതിയിൽ , കൊറോണ വൈറസ് പടരുന്നു !!! മരിച്ചത് 7 പേർ

62കാരനായ വിദേശിയ്ക്കാണ് ഏറ്റവും അവസാനമായി രോഗബാധ ഉള്ളതായി കണ്ടെത്തിയത്.

  • By മരിയ
Google Oneindia Malayalam News

ദോഹ: ഖത്തറിനെ ആശങ്കയില്‍ ആക്കി മെഴ്‌സ് രോഗം പടരുന്നു. ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 62കാരനായ വിദേശിയ്ക്കാണ് ഏറ്റവും അവസാനമായി രോഗബാധ ഉള്ളതായി കണ്ടെത്തിയത്.

കൊറോണ വൈറസ് കാരണമുണ്ടാകുന്ന രോഗം ആണിത്. 2017ല്‍ ആദ്യമായാണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊറോണ പടരുന്നു

മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ ബാധിയ്ക്കുന്ന മിഡില്‍ ഈസ്റ്റ് റെസിപിറേറ്ററി സിന്‍ഡ്രോ എന്ന് അറിയപ്പെടുന്നതാണ് കൊറോണ രോഗം. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്

ഭീതി പരത്തുന്നു

സൗദി അറേബ്യയിലും കുവൈത്തിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും കഴിഞ്ഞ വര്‍ഷം നിരവധി പേര്‍ക്ക് കൊറോണ രോഗം ബാധിച്ചിരുന്നു. 7 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

മുന്‍കരുതല്‍

രോഗിയെ പ്രത്യേക മുറിയിലേക്ക് മാറ്റിയിരിയ്ക്കുകയാണ്. രോഗി മറ്റുള്ളവരുമായി ഇടപഴകുന്നത് പൂര്‍ണമായി വിലക്കിയിട്ടുണ്ട്. രോഗിയ്ക്ക് വിദഗ്ദ്ധ ചികിത്സ നല്‍കുന്നുണ്ടെന്ന് ഹമദ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പ്രതിരോധ നടപടി

കൊറോണ വൈറസ് ബാധ തടയാന്‍ സത്വര നടപടി സ്വീകരിച്ചതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ചുമ, പനി, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്നവര്‍ മുന്‍കരുതല്‍ സ്വീകരിയ്ക്കണമെന്ന് നിര്‍ദ്ദേശം ഉണ്ട്.

English summary
Merse disease reports in Qatar. Health Department takes adequate measures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X