Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാനിസ്ഥാൻ പ്രതിസന്ധി: ഇ- എമർജൻസി വിസ അവതരിപ്പിച്ച് ഇന്ത്യ, മുൻഗണനയില്ലാതെ അപേക്ഷിക്കാമെന്ന് കേന്ദ്രം

കാബൂൾ: സ്ഥിതിഗതികൾ വഷളായതോടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളിലാണ് കേന്ദ്രസർക്കാർ. ഇതിനൊപ്പം തന്നെ അതിവേഗ വിസയുമായി ഇന്ത്യ. താലിബൻ നിയന്ത്രണത്തിലായതോടെ അഫ്ഗാനിൽ നിന്ന് രാജ്യത്ത് നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗുണകരമാവുന്നതാണ് ഇന്ത്യയുടെ പുതിയ പ്രഖ്യാപനം. 'ഇ-എമർജൻസി എക്സ്-മിസ്ക് വിസ' എന്ന പേരിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ അവതരിപ്പിച്ചിട്ടുള്ളത്.

ഗ്ലാമറസായി വേദിയുടെ പുതിയ ഫോട്ടോഷൂട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

1

അഫ്ഗാനിസ്ഥാനിലെ പുതിയ സാഹചര്യത്തിൽ ഇ എമർജൻസി- എക്സ് മിക്സ് വിസ എന്ന പേരിൽ ഇലക്ട്രോണിക് വിസ എന്ന പേരിൽ ഇലക്ട്രോണിക് വിസ സംവിധാനം അവതരിപ്പിക്കുകയാണെന്ന് ആഭ്യന്തരമന്ത്രാലയം ട്വീറ്റിലാണ് വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാൻ അധികാരം പിടിച്ചെടുത്തതോടെ നിരവധി പേരാണ് രാജ്യം വിടാനൊരുങ്ങുന്നത്. കാബൂൾ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം ആയിരക്കണക്കിന് ആളുകളാണ് രാജ്യംവിടാനായി എത്തിയത്. വിമാനത്താവളത്തിന്റെ റൺവേയിലടക്കം ആളുകൾ തടിച്ച് കൂടിയതിന്റെ ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

2

സാധാരണ ഗതിയിൽ വിസ അനുവദിക്കണമെങ്കിൽ എംബസിയിൽ നേരിട്ട് ഹാജരാകുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ഇപ്പോൾ, കാബൂളിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ-എംബസിയും പൂട്ടിയിരിക്കുകയാണ്. ഇതോടെയാണ് ഇ-വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തിട്ടുള്ളത്.

3

പുതിയ ഇ-വിസ വ്യവസ്ഥ പ്രകാരം, എല്ലാ അഫ്ഗാനികൾക്കും മതം അടിസ്ഥാനമാക്കിയുള്ള മുൻഗണന കൂടാതെ അപേക്ഷിക്കാം. അപേക്ഷകൾ പരിശോധിച്ച് ദില്ലിയിൽ നിന്നായിരിക്കും വിസ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ആറ് മാസത്തേക്കുള്ള വിസയായിരിക്കും തുടക്കത്തിൽ നൽകുക. അതേസമയം അപേക്ഷകന്റെ സുരക്ഷാ അവലോകനം ചെയ്ത് വിസയ്ക്ക് ആവശ്യമായ രേഖകൾ ഉടൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യും.

4


അഫ്ഗാനിസ്ഥാനിലെ ആശങ്കാജനകമായ സാഹചര്യങ്ങൾക്കിടയിൽ, ഇന്ത്യയും അമേരിക്കയും അടക്കമുള്ള നിരവധി രാജ്യങ്ങൾ തങ്ങളുടെ എംബസികൾ ഒഴിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. കാബൂളിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ സി -17 വിമാനം 120 ഇന്ത്യൻ ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച പുറപ്പെടും. ഇന്ത്യൻ എംബസിയിൽ നിന്ന് എംബസി ജീവനക്കാരെ സുരക്ഷിതമായി വിമാനത്താവളത്തിന്റെ സുരക്ഷിത മേഖലകളിലേക്ക് കൊണ്ടുവന്നതായാണ് ഇന്ത്യൻ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

5

അമേരിക്കൻ സൈന്യത്തിന്റെ പിന്തുണയില്ലാതെ വന്നതോടെ സർക്കാർ സേന തകർന്നടിയുന്ന കാഴ്ചയായിരുന്നു അഫ്ഗാനിസ്ഥാനിലുണ്ടായത്. പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനം അനുസരിച്ച് ആഗസ്റ്റ് 31 ഓടെ തന്നെ യുഎസ് സൈനിക പിന്മാറ്റം പൂർണ്ണമാകും. നിലവിൽ കാബൂൾ വിമാനത്താവളം യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണുള്ളത്. അഫ്ഗാനിൽ താലിബാൻ അധികാരം ഏറ്റെടുത്തതോടെ ജനങ്ങളിൽ ഭീതി വർധിച്ചിട്ടുണ്ട്. 1996-2001 ഭരണകാലത്ത് ഇത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കും അടിച്ചമർത്തലുകൾക്കും സമാനമായിരിക്കും വരും ദിവസങ്ങളെന്നാണ് ഇവർ ഭയക്കുന്നത്. സ്ത്രീകളും പെൺകുട്ടികളുമാണ് താലിബാൻ ആധിപത്യത്തെ ഏറ്റവുമധികം ഭയക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+