ലോട്ടറിയെടുത്തത് മറന്ന് പോയി, വീണ്ടും ടിക്കറ്റെടുത്തു; രണ്ട് ടിക്കറ്റിനും ബംപര്‍ സമ്മാനം നേടി വൃദ്ധന്
മിഷിഗണ്‍: മനുഷ്യന്റെ ഏറ്റവും വലിയ കഴിവുകളിലൊന്ന് ഓര്‍മശക്തിയാണ് എന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. ശക്തമായ ഓര്‍മകള്‍ മനുഷ്യന്റെ മുന്നോട്ടുള്ള ജീവിതത്തെ ഊര്ജമാക്കും എന്നും പലരും പറയാറുണ്ട്. എന്നാല്‍ ഇതേസമയം തന്നെ മറവി ഒരു അനുഗ്രഹമാണ് എന്നും പറയാറുണ്ട്. നല്ല കാര്യങ്ങളെ ഓര്‍ക്കാനും മോശം കാര്യങ്ങളെ മറക്കാനും ആണ് മനുഷ്യന് പഠിക്കേണ്ടത് എന്നാണ് ഫിലോസഫിക്കലായി പറയാറുണ്ട്.
ഇവിടെ പറഞ്ഞ് വരുന്നത് അതൊന്നുമല്ല. മറവി ഒരു അനുഗ്രഹമായി ലോട്ടറിയില്‍ ബംപര്‍ സമ്മാനം നേടിയ ഒരാളെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ലോട്ടറി എടുത്ത് ഒരിക്കലെങ്കിലും ഭാഗ്യം പരീക്ഷിക്കാന്‍ നോക്കുന്നവരാണ് നമ്മളില്‍ പലരും. പലപ്പോഴും ലോട്ടറി വിജയികളെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മളില്‍ അമ്പരപ്പുണ്ടാക്കാറുണ്ട്. ഒട്ടും പ്രതീക്ഷയില്ലാതെ ലോട്ടറി എടുത്ത് ബംപര്‍ സമ്മാനം നേടുന്നവരും കാലങ്ങളായി ലോട്ടറിയെടുത്തിട്ടും ഭാഗ്യം കടാക്ഷിക്കാത്തവരും എല്ലാം ഇത്തരം വാര്‍ത്തകളിലെ കൗതുകതാരങ്ങളാണ്.

ഇപ്പോഴിതാ താന്‍ നേരത്തെ ലോട്ടറി എടുത്ത കാര്യം മറന്ന് വീണ്ടും ലോട്ടറി എടുത്ത ആള്‍ക്ക് ജാക്ക്പോട്ട് സമ്മാനം തേടിയെത്തിയ വാര്‍ത്തയാണ് കൗതുകമാകുന്നത്. മിഷിഗണില്‍ നിന്നുള്ള ഒരു മധ്യവയസ്കനാണ് മറവി കാരണം ലോട്ടറിയില്‍ അമൂല്യസമ്മാനം തേടിയെത്തിയിരിക്കുന്നത്. മോണ്ട്കാം കൗണ്ടിയിലെ നിവാസിക്കാണ് രണ്ട് ജാക്ക്പോട്ടുകള്‍ തന്റെ മറവി കാരണം നേടാനായത്.

ഡിസംബര്‍ 17-ലെ ഫാന്റസി 5 നറുക്കെടുപ്പിനായുള്ള ടിക്കറ്റ് ഇദ്ദേഹം നേരത്തെ തന്നെ എടുത്തിരുന്നതാണ്. എന്നാല്‍ ഇക്കാര്യം മറന്ന ഇദ്ദേഹം വീണ്ടും ടിക്കറ്റ് എടുക്കുകയായിരുന്നു. താന്‍ സ്റ്റാന്റണിലെ വെസ്റ്റ് മെയിന്‍ സ്ട്രീറ്റിലെ മൊബില്‍ ഗ്യാസ് സ്റ്റേഷനിലായിരുന്നു എന്നും അപ്പോഴാണ് ടിക്കറ്റ് എടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചത് എന്നും അദ്ദേഹം മിഷിഗണ്‍ ലോട്ടറി അധികൃതരോട് പറഞ്ഞു.

വളരെക്കാലമായി ഞാന്‍ ഫാന്റസി 5 കളിക്കുന്നു. എപ്പോഴും ഒരേ നമ്പറുകള്‍ ആണ് കളിക്കാറുള്ളത്. അന്ന് ഞാന്‍ പെട്രോള്‍ സ്റ്റേഷനിലായിരുന്നു. ഫാന്റസി 5 ഡ്രോയിംഗിനായുള്ള ടിക്കറ്റ് വാങ്ങിയോ എന്ന് എനിക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല. അതിനാല്‍ ഒന്ന് വാങ്ങാന്‍ ഞാന്‍ തീരുമാനിച്ചു, അദ്ദേഹം പറഞ്ഞു. എന്നാല്‍ ഷെറിഡനിലെ സൗത്ത് മെയിന്‍ സ്ട്രീറ്റിലുള്ള ഷെറിഡന്‍ ഇസെഡ് മാര്‍ട്ടില്‍ നിന്ന് ഇദ്ദേഹം സമാനമായ സീരിസില്‍ ഒരു ടിക്കറ്റ് വാങ്ങിയിട്ടുണ്ടായിരുന്നു.

നറുക്കെടുപ്പിന് ശേഷം അദ്ദേഹം മിഷിഗണ്‍ ലോട്ടറി വെബ്സൈറ്റില്‍ നമ്പറുകള്‍ പരിശോധിച്ചു. സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ വിറ്റ സ്ഥലം ആദ്യം തന്നെ കണ്ടപ്പോള്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നു. നമ്പര്‍ കൂടി ഒത്തുനോക്കിയപ്പോള്‍ ശരിക്കും അമ്പരന്ന് പോയി എന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ താന്‍ ശരിക്കും ഞെട്ടിപ്പോയത് സമ്മാനത്തുക അറിഞ്ഞപ്പോഴാണ് എന്നും അദ്ദേഹം പറഞ്ഞു.

ടിക്കറ്റുകള്‍ പരിശോധിച്ച് ഞാന്‍ വിജയിച്ചുവെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ ഓരോ ടിക്കറ്റിനും 55,000 ഡോളര്‍ ആയിരിക്കും സമ്മാനം ലഭിക്കുക എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഓരോ ടിക്കറ്റിനും 110000 ഡോളര്‍ വീതം സമ്മാനം ലഭിക്കും എന്ന് മനസിലായപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനത്തുക വീട് പുതുക്കിപ്പണിയുന്നതിനും കുടുംബത്തെ പരിപാലിക്കുന്നതിനുമായി വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
-
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും












Click it and Unblock the Notifications