കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പള വര്‍ധനവ് ഇരട്ടിയോളം; മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന് സി ഇ ഒ സത്യ നദല്ലെ അറിയിച്ചു. ശമ്പള വര്‍ധനവ് ഉടന്‍ ലഭിക്കും. മൈക്രോസോഫ്റ്റ് 'ആഗോള മെറിറ്റ് ബജറ്റ് ഏകദേശം ഇരട്ടിയാക്കി' എന്നും അത് അവരുടെ കരിയറിന്റെ മധ്യഭാഗത്തുള്ള ആളുകള്‍ക്ക് കൂടുതല്‍ പണം അനുവദിക്കുകയാണ് എന്നും അദ്ദേഹം ഒരു ഇ മെയിലില്‍ ജീവനക്കാരെ അറിയിച്ചു. ജീവനക്കാര്‍ വലിയ തോതില്‍ കമ്പനി വിട്ട് പോകുന്നത് ഒഴിവാക്കുന്നതിന് ആണ് ഈ നടപടി എന്നാണ് റിപ്പോര്‍ട്ട്.

ഞങ്ങളുടെ കസ്റ്റമര്‍മാരെയും പങ്കാളികളെയും ശാക്തീകരിക്കാന്‍ നിങ്ങള്‍ ചെയ്യുന്ന വിസ്മയകരമായ പ്രവര്‍ത്തി കാരണം, നിങ്ങളുടെ കഴിവുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡുണ്ട് എന്ന് ഞങ്ങള്‍ വീണ്ടും വീണ്ടും കാണുന്നു. ലീഡര്‍ഷിപ്പ് ടീമില്‍, നിങ്ങളുടെ സ്വാധീനം അംഗീകരിക്കപ്പെടുകയും ആഴത്തില്‍ വിലമതിക്കുകയും ചെയ്യുന്നു. അതിന് ഞാന്‍ ഒരു വലിയ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഞങ്ങള്‍ ദീര്‍ഘകാല നിക്ഷേപം നടത്തുന്നത് എന്നായിരുന്നു തന്റെ ജീവനക്കാര്‍ക്കുള്ള ഇമെയിലില്‍ സത്യ നദെല്ല പറഞ്ഞത്.

ആത്മഹത്യയെങ്കില്‍ ആരാണ് അതിന് കാരണം? റിഫയുടെ ഉമ്മ ചോദിക്കുന്നുആത്മഹത്യയെങ്കില്‍ ആരാണ് അതിന് കാരണം? റിഫയുടെ ഉമ്മ ചോദിക്കുന്നു

1

കമ്പനി തങ്ങളുടെ നഷ്ടപരിഹാര പരിപാടികളില്‍ കാര്യമായ അധിക നിക്ഷേപം നടത്തുന്നുണ്ട് എന്നും സത്യ നദെല്ല ജീവനക്കാരെ അറിയിച്ചു. ഇത് അതിന്റെ സാധാരണ ബജറ്റിന് അപ്പുറമാണ്. ഞങ്ങള്‍ ആഗോള മെറിറ്റ് ബജറ്റ് ഏകദേശം ഇരട്ടിയാക്കുന്നു. പ്രാദേശിക മാര്‍ക്കറ്റ് ഡാറ്റയെ അടിസ്ഥാനമാക്കി മെറിറ്റ് ബജറ്റുകള്‍ രാജ്യത്തിന് അനുസരിച്ച് വ്യത്യാസപ്പെടും. കൂടാതെ ഏറ്റവും ഫലവത്തായ വര്‍ധനവ് വിപണി ആവശ്യപ്പെടുന്ന സ്ഥലങ്ങളിലും കരിയറിന്റെ ആരംഭ - മധ്യഘട്ടത്തില്‍ എത്തിയവര്‍ക്കുമായിരിക്കും.

2

67-ലും താഴെയുമുള്ള എല്ലാ ലെവലുകള്‍ക്കും ഞങ്ങള്‍ വാര്‍ഷിക സ്റ്റോക്ക് ശ്രേണികള്‍ കുറഞ്ഞത് 25 ശതമാനം എങ്കിലും വര്‍ധിപ്പിക്കുന്നു, അദ്ദേഹം പറഞ്ഞു. അതിനാല്‍ ഈ വര്‍ധന കൂടുതലും ഗുണപരമായി ബാധിക്കുക സ്ഥാപനത്തില്‍ അടുത്തിടെ ചേര്‍ന്ന ജീവനക്കാരെയും അവരുടെ കരിയറിന് മധ്യത്തില്‍ എത്തി നില്‍ക്കുന്ന ജീവനക്കാരെയും ആയിരിക്കും. ജനറല്‍ മാനേജര്‍മാര്‍, വൈസ് പ്രസിഡന്റുമാര്‍, മറ്റ് ഉയര്‍ന്ന എക്സിക്യൂട്ടീവുകള്‍ തുടങ്ങിയ മൈക്രോസോഫ്റ്റിന്റെ 'പങ്കാളി തലത്തില്‍' എത്തിയ ജീവനക്കാര്‍ക്ക് ശമ്പളം മറ്റ് ജീവനക്കാരേക്കാള്‍ ഉയര്‍ന്നതായിരിക്കില്ല.

3

മൈക്രോസോഫ്റ്റ് മാത്രമല്ല ലോകത്തെമ്പാടുമുള്ള വന്‍കിട ടെക് കമ്പനികള്‍ മികച്ച പ്രതിഭകളെ നിലനിര്‍ത്താന്‍ തങ്ങളുടെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുകയാണ്. ആമസോണ്‍, ഫെബ്രുവരിയില്‍, കോര്‍പ്പറേറ്റ്, ടെക് ജീവനക്കാര്‍ക്കുള്ള പരമാവധി അടിസ്ഥാന ശമ്പളം 350,000 ഡോളറിലാക്കി ഉയര്‍ത്തിയിരുന്നു. നേരത്തെ ഇത് 160,000 ഡോളര്‍ ആയിരുന്നു. ജനുവരിയില്‍ ഗൂഗിള്‍ തങ്ങളുടെ നാല് ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിച്ചിരുന്നു. അവരുടെ അടിസ്ഥാന ശമ്പളം 650,000 ഡോളറില്‍ നിന്ന് ഒരു മില്യണ്‍ ഡോളറായി ഉയര്‍ത്തി.

4

ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റൂത്ത് പൊറാട്ട് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ജീവനക്കാരാണ് ശമ്പള വര്‍ധന നേടിയത്. സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭാകര്‍ രാഘവന്‍ ( ഗൂഗിള്‍ സെര്‍ച്ചിന്റെ ചുമതല ), സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ് ബിസിനസ് ഓഫീസറുമായ ഫിലിപ്പ് ഷിന്‍ഡ്ലര്‍, ആഗോള കാര്യങ്ങളുടെ പ്രസിഡന്റും ചീഫ് ലീഗല്‍ ഓഫീസറുമായ കെന്റ് വാക്കര്‍ എന്നിവര്‍ക്കും ശമ്പളം വര്‍ധിപ്പിച്ചിരുന്നു. വന്‍കിട ആഗോള കമ്പനികളില്‍ നിന്ന് വലിയ തോതില്‍ കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്ന സാഹചര്യത്തിലാണ് ശമ്പള വര്‍ധന കൊണ്ട് വരാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുന്നത്.

മമ്മൂക്കയുടെ വോട്ട് പെട്ടിയിലാക്കണം; വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും, ചിത്രങ്ങള്‍

English summary
Microsoft has announced will increase the salaries of its employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X