കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യ ഒറ്റപ്പെടുന്നു; ജോര്‍ദാനില്‍ രാജകുടുംബാംഗങ്ങള്‍ അറസ്റ്റില്‍, പശ്ചിമേഷ്യയില്‍ തീക്കളി

മുഹമ്മദ് ബിന്‍ സല്‍മാനുമായി ബന്ധം സ്ഥാപിക്കുന്നവര്‍ രാജ്യത്ത് കുഴപ്പമുണ്ടാക്കുമോ എന്ന ആശങ്കയും അറബ് ഭരണാധികാരികള്‍ക്കുണ്ട്.

  • By Ashif
Google Oneindia Malayalam News

റിയാദ്/അമ്മാന്‍: സൗദി അറേബ്യയുമായി യാതൊരു ബന്ധവും പാടില്ലെന്ന് അറബ് രാജ്യങ്ങള്‍ തങ്ങളുടെ നേതാക്കള്‍ക്ക് രഹസ്യ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് സൂചന. നിര്‍ദേശം ലംഘിച്ച് സൗദി ഭരണകൂടത്തിലെ പ്രമുഖരുമായി സംസാരിച്ചതിന് ജോര്‍ദാനില്‍ രാജകുടുംബാംഗങ്ങള്‍ അറസ്റ്റിലായി. ജോര്‍ദാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് രാജാവിന്റെ സഹോദരന്‍മാരെ തടവലാക്കിയതത്രെ.

പശ്ചിമേഷ്യയില്‍ പൊതുവെ പക്ഷം പിടിക്കാത്ത രാജ്യമായാണ് ജോര്‍ദാന്‍ അറിയപ്പെടുന്നത്. എന്നാല്‍ ഈ രാജ്യം പോലും സൗദിയുമായുള്ള ബന്ധം ഇഷ്ടപ്പെടുന്നില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. രാജകുടുംബത്തിലുള്ള മൂന്ന് പേരെയാണ് ജോര്‍ദാനില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ചതാണ് കുറ്റമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 അകല്‍ച്ച വര്‍ധിച്ച വര്‍ധിക്കാന്‍ കാരണം

അകല്‍ച്ച വര്‍ധിച്ച വര്‍ധിക്കാന്‍ കാരണം

സൗദി അറേബ്യയില്‍ രാജകുടുംബാംഗങ്ങളെയും വ്യവസായികളെയും കൂട്ടമായി അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഈ രാജ്യത്തോട് മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് അകല്‍ച്ച വര്‍ധിച്ചത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ബന്ധമുണ്ടാകരുതെന്ന് പല രാജ്യങ്ങളും നിര്‍ദേശം നല്‍കിയിട്ടുണ്ടത്രെ. ജോര്‍ദാനില്‍ ഈ നിര്‍ദേശം ലംഘിച്ചതാണ് രാജാവിന്റെ സഹോദരങ്ങള്‍ ചെയ്ത കുറ്റം.

 അബ്ദുല്ല രണ്ടാമന്റെ നിര്‍ദേശം

അബ്ദുല്ല രണ്ടാമന്റെ നിര്‍ദേശം

ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ നിര്‍ദേശ പ്രകാരമാണ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതെന്ന് അല്‍ സുറ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഫൈസല്‍ ബിന്‍ ഹുസൈന്‍ രാജകുമാരന്‍, അലി ബിന്‍ ഹുസൈന്‍ രാജകുമാരന്‍, തലാല്‍ ബിന്‍ മുഹമ്മദ് രാജകുമാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

 രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

സൗദിയിലെ പ്രമുഖ നേതാക്കളുമായി ഈ മൂന്ന് രാജകുമാരന്‍മാരും രഹസ്യമായി ബന്ധം സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ജോര്‍ദാന്‍ രഹസ്യാന്വേഷണ വിഭാഗമാണ് രാജാവിനെ ഇക്കാര്യം അറിയിച്ചത്. സൗദി നേതൃത്വങ്ങളുമായി മാത്രമല്ല, യുഎഇ ഭരണകൂടവുമായി ഇവര്‍ ബന്ധം പുലര്‍ത്തുകയും നിര്‍ദേശം നല്‍കിയ ശേഷവും സംസാരിക്കുകയും ചെയ്തുവെന്നതാണ് കുറ്റം.

 ജോര്‍ദാന്‍ സൈന്യം തള്ളി

ജോര്‍ദാന്‍ സൈന്യം തള്ളി

എന്നാല്‍ മാധ്യമ വാര്‍ത്തകള്‍ ജോര്‍ദാന്‍ സൈന്യം തള്ളിയിട്ടുണ്ട്. പക്ഷേ, അറസ്റ്റിലായെന്ന് പറയുന്ന മൂന്ന് പേരെയും ദിവസങ്ങളായി പൊതുരംഗത്ത് കാണാനില്ല. സൗദി അറേബ്യയുമായി പ്രത്യക്ഷത്തില്‍ കുഴപ്പമില്ലെങ്കിലും അത്ര അടുത്ത ബന്ധം ജോര്‍ദാന്‍ പുലര്‍ത്തുന്നില്ല.

സൂപ്പര്‍ പവര്‍ ആകുന്നു

സൂപ്പര്‍ പവര്‍ ആകുന്നു

സൗദി അറേബ്യ പശ്ചിമേഷ്യയില്‍ സൂപ്പര്‍ പവര്‍ ആകാന്‍ ശ്രമിക്കുന്നുണ്ടെന്ന് മറ്റു രാജ്യങ്ങള്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണ് പശ്ചിമേഷ്യയില്‍. ഏത് സമയവും നയതന്ത്ര യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പശ്ചിമേഷ്യന്‍ നിരീക്ഷകനായ മാര്‍ക്കസ് ചെവിനിക്‌സ് അഭിപ്രായപ്പെടുന്നു.

നാളെ എന്തു സംഭവിക്കും

നാളെ എന്തു സംഭവിക്കും

അറബ് രാജ്യങ്ങള്‍ക്കിടയില്‍ നാളെ എന്തു സംഭവിക്കും എന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് ചെവിനിക്‌സ് ചൂണ്ടിക്കാട്ടുന്നു. സൗദിയുമായി ബന്ധം പുലര്‍ത്തരുതെന്ന് രഹസ്യമായി നിര്‍ദേശം നല്‍കിയെന്ന വിവരങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്. പ്രത്യക്ഷത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാത്ത രണ്ട് രാജ്യങ്ങളാണ് സൗദിയും ജോര്‍ദാനും. എന്നിട്ടും ഇത്തരം അറസ്റ്റ് നടന്നത് ഭരണകൂടങ്ങള്‍ക്കിടയില്‍ കടുത്ത അമര്‍ഷം നിലനില്‍ക്കുന്നുവെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

വിയോജിപ്പില്‍ ഒരു പ്രദേശം

വിയോജിപ്പില്‍ ഒരു പ്രദേശം

ഖത്തറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ജോര്‍ദാന്‍. സൗദിയുമായി അവര്‍ അകല്‍ച്ചയിലുമല്ല. എന്നാല്‍ സൗദി നടത്തുന്ന പല നീക്കങ്ങളോടും ജോര്‍ദാന്‍ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് യോജിപ്പില്ല.

സൈന്യത്തിന്റെ വിശദീകരണം

സൈന്യത്തിന്റെ വിശദീകരണം

രാജകുമാരന്‍മാരെ അറസ്റ്റ് ചെയതുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ജോര്‍ദാന്‍ സൈന്യം അറിയിച്ചു. ജോര്‍ദാന്‍ സൈന്യത്തില്‍ വരുത്തിയ ചില മാറ്റങ്ങളുടെ ഭാഗമായി നേരത്തെ രാജകുമാരന്‍മാര്‍ വഹിച്ചിരുന്ന പദവികളില്‍ നിന്ന് നീക്കിയിട്ടുണ്ട്. അല്ലാതെ അറസ്റ്റ് ചെയ്തിട്ടില്ല. പുറത്തുവന്നിരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും സൈന്യം പ്രതികരിച്ചു.

ഗൗനിക്കാതെ സൗദി

ഗൗനിക്കാതെ സൗദി

സൗദി അറേബ്യയും സഖ്യരാജ്യങ്ങളും പശ്ചിമേഷ്യയില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്ന് അഭിപ്രായപ്പെടുന്ന നിരവധി നേതാക്കള്‍ മേഖലയിലുണ്ട്. ഖത്തര്‍, യമന്‍, ഇറാന്‍ എന്നീ രാജ്യങ്ങളുമായി സൗദിയും യുഎഇയും തര്‍ക്കത്തിലാണ്. ഇത് അവസാനിപ്പിക്കണമെന്ന് നേരത്തെ ജോര്‍ദാന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സൗദി ഗൗനിച്ചിരുന്നില്ല.

ആശങ്ക ഇങ്ങനെയും

ആശങ്ക ഇങ്ങനെയും

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരം ഉറപ്പിക്കാന്‍ വേണ്ടി നടത്തുന്ന നീക്കമാണ് സൗദി അറേബ്യയിലെ കൂട്ട അറസ്റ്റെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാനുമായി ബന്ധം സ്ഥാപിക്കുന്നവര്‍ രാജ്യത്ത് കുഴപ്പമുണ്ടാക്കുമോ എന്ന ആശങ്കയും അറബ് ഭരണാധികാരികള്‍ക്കുണ്ട്. ഈ സാഹചര്യത്തിലാണ് സൗദിയുമായും യുഎഇയുമായും വ്യക്തിപരമായ ബന്ധം വേണ്ടെന്ന് ജോര്‍ദാന്‍ നിര്‍ദേശം നല്‍കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

English summary
King of Jordan arrests own brothers for links to Saudi Arabia as regional tensions grow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X