ചുമ്മ ഇനി ആരും അമേരിക്കയിൽ വരണ്ട!!! കുടിയേറ്റകാർക്ക് ട്രംപിന്റെ പണി!! ആനുകൂല്യം ലഭിക്കില്ല

  • Posted By:
Subscribe to Oneindia Malayalam

വാഷിംഗ്‍ൺ: കുടിയേറ്റ നിയമങ്ങളിൽ മാറ്റം വരുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇനി മുതൽ അമേരിക്കയിൽ എത്തുന്ന കുടിയേറ്റകാർക്ക് ആദ്യത്തെ അഞ്ച് വർഷത്തേക്ക് രാജ്യത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കില്ല.

എയർടെല്ലിനെ പിടിച്ചു കെട്ടി ജിയോ!! വേഗതയിൽ ഏറ്റവും മുന്നിൽ ജിയോ തന്നെ!!!

യോഗ്യത അനുസരിച്ചുള്ള കുടിയേറ്റ സംവിധാനത്തിന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ കുടിയേറ്റനിയമപരിഷ്‌കാരത്തെ കുറിച്ച് ട്രംപ് സൂചന നല്‍കിയത്. പ്രതിവാര റേഡിയോ, വെബ് പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.

ക്ഷേമപദ്ധതികള്‍ അമേരിക്കൻ പൗരൻമാർക്ക്

ക്ഷേമപദ്ധതികള്‍ അമേരിക്കൻ പൗരൻമാർക്ക്

രാജ്യത്തിന്റെ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും രാജ്യത്തിന്റെ പൗരൻമാർക്കുള്ളത്. അവർക്കാകും പ്രഥമ മുൻഗണനയും. ഇന്നലെയോ കുറച്ചുകാലങ്ങൾക്കും മുൻപോ ചെയ്തതു പോലെ വെറുതെ ഇനി ആർക്കും അമേരിക്കയിൽ വന്നു പോകാനാവില്ല.

പുതിയ നയം ലക്ഷ്യമിടുന്നത് തൊഴിലാളികളെ

പുതിയ നയം ലക്ഷ്യമിടുന്നത് തൊഴിലാളികളെ

രാജ്യത്ത് നിലനില്‍ക്കുന്ന ക്ഷേമപദ്ധതികളുടെ ദുരുപയോഗം തടയുന്നതിനായി യോഗ്യത അനുസരിച്ചുള്ള കുടിയേറ്റ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി അമേരിക്കന്‍ സമ്പദ്ഘടനയേയും അമേരിക്കന്‍ തൊഴിലാളികളേയും സംരക്ഷിക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

പുതിയ കുടിയേറ്റ നിയമം

പുതിയ കുടിയേറ്റ നിയമം

മികച്ച വിദ്യാഭ്യാസവും പ്രാവീണ്യവും ഉള്ളവര്‍ക്ക് പുറമേ സ്വന്തം രാജ്യത്ത് മികച്ച ശമ്പളത്തോടെ ജോലി ചെയ്യുന്നതും ഇംഗ്ലീഷ് സംസാരിക്കുന്നതുമായ എല്ലാവര്‍ക്കുംഅമേരിക്കയിലേയ്ക്ക് കുടിയേറാന്‍ ഉതകുന്നതായിരിക്കും പുതിയ നിയമം. എന്നാല്‍ കുടുംബ ബന്ധങ്ങളുടെ പേരിലുള്ള കുടിയേറ്റ അവസാനിപ്പിക്കാനാണ് ട്രംപ് അധികാരത്തിലേറിയതുമുതല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

യത്രാ വിലക്ക്

യത്രാ വിലക്ക്

സിറിയ, യെമന്‍, ഇറാന്‍, ഇറാക്ക്, ലിബിയ, സോമാലിയ, സുഡാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ യുഎസില്‍ പ്രവേശിക്കുന്നതു 90 ദിവസത്തേക്കു വിലക്കിക്കൊണ്ടു വന്നിരുന്നു. ജനുവരി 27നു പുറപ്പെടുവിച്ചത്. തീവ്രവാദികളില്‍നിന്നു രാജ്യത്തെ രക്ഷിക്കാന്‍ ഇതാവശ്യമാണെന്നായിരുന്നു ട്രംപിന്റെ നിലപാട്.

ഡെമോക്രാറ്റുകൾ

ഡെമോക്രാറ്റുകൾ

ട്രംപിന്റെ ഉത്തരവിനെതിരെ രാജ്യത്താകമാനം വൻ പ്രതിഷേധമായിരുന്നു ഉയർന്നു വന്നിരുന്നത്. പ്രതിഷേധത്തില്‍ ഡെമോക്രാറ്റുകളും ട്രംപിന്റെ വിവാദ ഉത്തരവിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരുന്നു. ട്രംപിന്റെ മുസ്ലിം വിരുദ്ധ നിലപാടിനെതിരെയുള്ള പ്രതിപക്ഷമായ ഡെമോക്രാറ്റികുകൾ ആ‍ഞ്ഞടിച്ചിരുന്നു.

യാത്രവിലക്കിന് സിയാറ്റില്‍ കോടതിയുടെ സ്‌റ്റേ

യാത്രവിലക്കിന് സിയാറ്റില്‍ കോടതിയുടെ സ്‌റ്റേ

ഏഴു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ വിലക്കേർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് സിയാറ്റില്‍ കോടതി സ്‌റ്റേ ചെയ്തിരുന്നു.വാഷിങ്ടണ്‍ അറ്റോര്‍ണി ജനറല്‍ ബോബ് ഫെര്‍ഗ്യൂസന്റെ പരാതിയെ തുടര്‍ന്നാണ് വിലക്ക് സ്‌റ്റേ ചെയ്ത് കോടതി ഉത്തരവിട്ടത്. നിരവധി ഫെഡറല്‍ ജഡ്ജിമാര്‍ ട്രംപിന്റെ വിവാദ ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു

English summary
Days after announcing his support to a merit-based immigration system, President Donald Trump has said that migrants will not get welfare in the first five years after they arrive in the US.
Please Wait while comments are loading...