കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍ കരാറുകളില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തി യുഎഇ

Google Oneindia Malayalam News

അബുദാബി: രാജ്യത്ത് ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ക്യത്യമായി മനസ്സിലാക്കാന്‍ കഴിയും വിധം പുതിയ തൊഴില്‍ കരാറിന് തൊഴില്‍ മന്ത്രാലയം രൂപം നല്‍കി. വര്‍ക്ക് പെര്‍മിറ്റും തൊഴില്‍ കരാറും പുതുക്കി ലഭിക്കുന്നതിന് അടുത്ത വര്‍ഷം ആദ്യം മുതല്‍ തൊഴിലാളിയുടെ ഒപ്പ് നിര്‍ബന്ധമാക്കിയതാണ് ഇതില്‍ പ്രധാനം.

പുതിയ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിനും കാലാവധി കഴിഞ്ഞ തൊഴില്‍ കരാറുകള്‍ പുതുക്കുന്നതിനും ജീവനക്കാരന്റെ ഒപ്പ് നിര്‍ബന്ധമാക്കുക വഴി തനിക്കു ലഭിക്കേണ്ട ആനുകൂല്യങ്ങളെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ തൊഴിലാളികള്‍ക്ക് അവസരം ലഭിക്കുമെന്ന് തൊഴില്‍കാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദീമാസ് അല്‍ സുവൈദി പറഞ്ഞു. പുതിയ പരിഷ്‌കാരം തൊഴിലാളി തൊഴിലുടമ ബന്ധം കൂടുതല്‍ സുഗമമാക്കാന്‍ സാഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

nitaqat

കരാര്‍ പ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങളില്‍ കുറവുണ്ടെങ്കില്‍ കരാറില്‍ ഒപ്പിടാതെ ജോലിയില്‍ നിന്നും ഒഴിവാകുന്നതിനും മറ്റ് ജോലികള്‍ തേടുന്നതിനും സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകുന്നതിനും പുതിയ സംവിധാനത്തിലൂടെ അവസരമുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാരെ ജോലിക്കെടുക്കുന്നത് സംബന്ധിച്ച് മന്ത്രാലയം പഠനം നടത്തിയിരുന്നതായും, നിലവില്‍ തൊഴിലാളികള്‍ക്ക് നല്‍കാതെയാണ് പല തൊഴിലുടമകളും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള കരാറുകള്‍ അധികൃതര്‍ക്ക് നല്‍കുന്നതെന്നും ഹുമൈദ് ബിന്‍ ദീമാസ് അല്‍ സുവൈദി വ്യക്തമാക്കി.

തൊഴിലുടമകള്‍ തൊഴില്‍ കരാറില്‍ ഉള്‍ക്കൊള്ളിക്കുന്ന അംഗീകരിക്കാനാവാത്ത വ്യവസ്ഥകള്‍ മൂലമുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പുതിയ സംവിധാനം വഴി സാധിക്കും. തൊഴിലാളികള്‍ക്ക് നല്‍കുന്ന ജോലി, ശമ്പളം ഉറപ്പാക്കല്‍, വിശ്രമ സമയം, അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കല്‍ തുടങ്ങി തൊഴിലാളികള്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കിക്കൊടുത്ത് തൊഴിലുടമയും തൊഴിലാളിയും മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതിനു വേണ്ടിയാണ് മന്ത്രാലയം പുതിയ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്ന് യുഎഇ തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് സഈദ് ഗൊബാഷ് പറഞ്ഞു. ഏകീകൃത തൊഴില്‍ കരാറിലൂടെ തൊഴിലാളിക്ക് സ്വന്തം രാജ്യത്ത് നിന്ന് പുറപ്പെടുന്നതിനു മുമ്പ് തന്നെ കരാറിനെ കുറിച്ചുള്ള പൂര്‍ണ്ണവിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും.

English summary
Ministry of Labour welcomes new permit rule
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X