കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ് യൂണിവേഴ്‌സില്‍ കിരീടം ചൂടി അമേരിക്കന്‍ സുന്ദരി ആര്‍ബോണി ഗബ്രിയേല്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: മിസ് യൂണിവേഴ്‌സ് 2022ല്‍ കിരീടം ചൂടി അമേരിക്കന്‍ സുന്ദരി ആര്‍ബോണി ഗബ്രിയേല്‍. ഇന്ന് ന്യൂ ഓര്‍ലിയന്‍സില്‍ നടന്ന ചടങ്ങിലാണ് അവര്‍ ജേതാവായത്. ആര്‍ബോണി യുഎസ്സിലെ ടെക്‌സസ് സംസ്ഥാനത്തെ ഹൂസ്റ്റണില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനറാണ്.

28കാരിയായ ആര്‍ബോണിയുടെ അമ്മ അമേരിക്കക്കാരിയും, പിതാവ് ഫിലിപ്പൈന്‍സ് വംശജനുമാണ്. മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ ചോദ്യോത്തര വേളയില്‍ ഫാഷനെ നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള ശക്തിയായി ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ആര്‍ബോണി സംസാരിച്ചത്.

1

സ്വന്തം തുണിത്തരങ്ങള്‍ ഉണ്ടാകുമ്പോള്‍ മലിനീകരണം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. റിസൈക്കിള്‍ഡ് ഉപകരണങ്ങള്‍ ആയിരിക്കും ഉപയോഗിക്കുകയെന്നും അവര്‍ പറഞ്ഞു.

ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക, കണ്ട് ഞെട്ടി നാട്ടുകാര്‍; മാഞ്ചസ്റ്ററില്‍ അന്യഗ്രഹജീവികളെത്തി?ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക, കണ്ട് ഞെട്ടി നാട്ടുകാര്‍; മാഞ്ചസ്റ്ററില്‍ അന്യഗ്രഹജീവികളെത്തി?

മനുഷ്യക്കടത്തിനെയും, ഗാര്‍ഹിക പീഡനത്തെയും അതിജീവിച്ചവര്‍ക്ക് താന്‍ തയ്യില്‍ ക്ലാസുകള്‍ എടുത്ത് കൊടുക്കുമെന്ന് ആര്‍ബോണി ഗബ്രിയേല്‍ പ്രഖ്യാപിച്ചു. ഈ കിരീടം ഒരു പരിവര്‍ത്തനം സംഭവിച്ച നേതാവായി മാറാന്‍ ഉപയോഗപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

അതേസമയം 80 ലോകസുന്ദരിമാരാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി മിസ് യൂണിവേഴ്‌സ് പട്ടത്തിനായി മത്സരിച്ചത്. ഇന്ത്യയുടെ ദിവിത റായ് ആദ്യ പതിനാറിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ ആദ്യ അഞ്ചിലെത്താനായില്ല.

വാഴപ്പഴത്തിന് ഇത്രയേറെ ഗുണങ്ങളോ; മുടി പനങ്കുല പോലെ നീളും, ചെയ്യേണ്ടത് ഇത്ര മാത്രം!!

ഇന്ത്യക്ക് അത്ര സന്തോഷമുള്ള നേട്ടങ്ങളൊന്നും ഇത്തവണത്തെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ നിന്ന് ലഭിച്ചില്ല. കര്‍ണാടകത്തില്‍ നിന്നുള്ള ഇന്ത്യയുടെ മത്സരാര്‍ത്ഥിയായിരുന്നു ദിവിത.

അതേസമയം രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി പിടിക്കാന്‍ ദിവിതയ്ക്ക് സാധിച്ചു. ഫൈനില്‍ കോമ്പറ്റീഷനില്‍ മികച്ചൊരു റാമ്പ് വാക്ക് അവര്‍ നടത്തിയിരുന്നു. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളും, ഒപ്പമൊരു ഗൗണും അവര്‍ അണിഞ്ഞിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബാബ വംഗ പ്രവചിച്ചതിനും അപ്പുറം; അന്യഗ്രഹജീവികള്‍ ആ ദിവസം ഭൂമിയിലെത്തും, ഇക്കാര്യങ്ങള്‍ സംഭവിക്കുംബാബ വംഗ പ്രവചിച്ചതിനും അപ്പുറം; അന്യഗ്രഹജീവികള്‍ ആ ദിവസം ഭൂമിയിലെത്തും, ഇക്കാര്യങ്ങള്‍ സംഭവിക്കും

വെനസ്വേലയുടെ അമാന്‍ഡ ഡുഡാമെല്‍ ന്യൂമാന്‍, പ്യൂര്‍ട്ട റിക്കോയുടെ ആഷ്‌ലി കരിനോ, കുരാക്കാവോയുടെ ഗബ്രിയേല ഡോസ് സാന്റോസ്, ഡൊമിനിക്കന്‍ റിപബ്ലിക്കിന്റെ ആന്‍ഡ്രീന മാര്‍ട്ടീനസ് എന്നിവരായിരുന്നു ആര്‍ബോണിക്കൊപ്പം ടോപ് ഫൈവിലെത്തിയത്.

ആദ്യ പതിനാറില്‍ എത്തിയതിന് നേരത്തെ ഇന്ത്യ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മിസ് ദിവ യൂണിവേഴ്‌സ് 2022ല്‍ കിരീടം ചൂടിയിരുന്നു ദിവിത റായ്.

2021ലെ മിസ് യൂണിവേഴ്‌സായ ഹര്‍നാസ് സന്ധുവാണ് ദിവിതയെ കിരീടം ചൂടിച്ചത്. മിസ് ദിവ യൂണിവേഴ്‌സ് 2021ലും ദിവിത മത്സരിച്ചിരുന്നു. സെക്കന്‍ഡ് റണ്ണറപ്പായിരുന്നു അവര്‍. ഹര്‍നാസ് സന്ധുവായിരുന്നു ആ വര്‍ഷത്തെ ജേതാവ്.

ഇന്ത്യ മൂന്ന് തവണയാണ് മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയത്. നേരത്തെ ലാറ ദത്ത, സുഷ്മിത സെന്‍ എന്നിവര്‍ ആ കിരീടം ചൂടിയിരുന്നു. ഇത്തവണ ഏറെ പ്രതീക്ഷ നല്‍കിയിരുന്നു ദിവിത.

ഹര്‍നാസിന് ശേഷം മിസ് യൂണിവേഴ്‌സ് കിരീടം ഇന്ത്യയിലേക്ക് എത്തുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ മികച്ച് നിന്നതിലൂടെ കിരീടം അമേരിക്കയിലേക്ക് ആര്‍ബോണി കൊണ്ടുപോവുകയായിരുന്നു.

English summary
miss universe 2022: american fashion designer r'bonney gabriel won miss universe crown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X