കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗജവീരന്മാരും താളവും അടിപൊളി; “മ്മടെ തൃശ്ശൂർ യുഎഇ“ കൂട്ടായ്മയിൽ പൂരപ്പറമ്പായി ദുബായ്

ഗജവീരന്മാരും താളവും അടിപൊളി; “മ്മടെ തൃശ്ശൂർ യുഎഇ“ കൂട്ടായ്മയിൽ പൂരപ്പറമ്പായി ദുബായ്

Google Oneindia Malayalam News

ദുബായ്: " മ്മടെ തൃശ്ശൂർ യുഎഇ " കൂട്ടായ്മയുടെ നേത്യത്വത്തിൽ പൂരപ്പറമ്പായി ദുബായ്. കൂട്ടായ്മയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. തൃശൂർ പൂരത്തിന്റെ മാതൃകയിൽ ദുബായിൽ നടത്തിയ ഉത്സവം ദുബായിയെ ഇളക്കി മറിച്ചു.

ഡിസംബർ 17 - ന് ദുബായ് എത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിലാണ് തൃശൂർ പൂരത്തിന്റെ ദുബായ് പതിപ്പ് ഒരുങ്ങിയത്.കോവിഡ് കാലത്തെ തളർച്ചക്ക് ശേഷം ദുബായിലെ സാമൂഹ്യ സാംസ്കാരിക രംഗം സജീവമാകുന്നതിന്റെ ഭാഗമായി നിരവധി കൂട്ടായ്മകളും സംഘടനകളും വിവിധ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

dubai

പരസ്പരം ചെവിയാട്ടി, തലയിളക്കി ഗജവീരന്മാരും അണിനിരന്നു. ദുബായ് ജനതകൾ ഒരേ ആവേശത്തിൽ ആയിരുന്നു. കേട്ട താളത്തിന് ഒപ്പം ജനത താളം പിടിച്ചു. വിസ്മയ കാഴ്ചകൾ കണ്ണിനെ മിന്നിപ്പിക്കുന്നതായിരുന്നു.തൃശൂർ പൂരത്തിന്റെ മാതൃകയിൽ നടന്ന ദുബായ് പതിപ്പിൽ മേള ത്രയങ്ങൾ പദ്മശ്രീ പെരുവനം കുട്ടൻ മാരാർ, കേളത്ത് അരവിന്ദാക്ഷൻ മാരാർ, പെരുവനം സതീശൻ മാരാർ എന്നിവരും, കരിയന്നൂർ സഹോദരങ്ങളും എത്തി.

ശിങ്കാരി മേളം, തൃശ്ശൂർ കോട്ടപ്പുറം ദേശം പുലികൾ, കാവടികൾ, താലപ്പൊലി, കേരളത്തിലെ തനത് നാടൻ കലാ രൂപങ്ങൾ എന്നിവ കോർത്തിണക്കിയ വർണ ഘോഷയാത്രയും പൂരത്തിനോടനുബന്ധിച്ചു നടന്നു. എഴുന്നെള്ളിപ്പിനും കുടമാറ്റത്തിനുമായി റോബോട്ടിക് ആനകളും, നാദലഹരി പകരാൻ തൈക്കുടം ബ്രിഡ്‌ജും ഇത്തവണ ഉണ്ടായിരുന്നു.

'പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കേണ്ട ആവശ്യമില്ല'; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി കോടിയേരി'പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കേണ്ട ആവശ്യമില്ല'; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി കോടിയേരി

തൃശൂർ എന്ന വികാരത്തിനപ്പുറം കേരളം എന്ന വികാരം അവിടെ നിറഞ്ഞു. അന്യ സംസ്ഥാനത്ത് നിന്നുള്ളവർ പോലും പൂരം കാണാൻ എത്തി. യഥാർഥ പൂരപ്പറമ്പിന് സമാനമായ രീതിയിൽ അനുസ്മരിപ്പിച്ച് വടക്കും നാഥ ക്ഷേത്ര നടയുടെ കൂറ്റൻ കട്ടൗട്ടും ഒരുക്കിയിരുന്നു.

പൂരം വേദിയിൽ ജനങ്ങൾക്ക് എത്താൻ എത്തിസലാത്ത് മെട്രോ സ്റ്റേഷനിൽ നിന്നും രാവിലെ പത്തു മണി മുതൽ രാത്രി പന്ത്രണ്ടു മണി വരെ ഓരോ മണിക്കൂറിലും സൗജന്യ ഷട്ടിൽ ബസ് സർവീസും ഉണ്ടായിരുന്നു. ഇത് കൂടാതെ അബുദാബിയിൽ നിന്ന് നാല് സൗജന്യ ബസ് സർവീസുകളും ഉണ്ടായിരുന്നു. ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വിജയികൾക്ക് ഭീമ ജ്വല്ലറി, ആനക്കാർട്ട്.കോം, നിക്കായ് തുടങ്ങി മറ്റനവധി സ്പോൺസർമാരുടെ വക സ്വർണ്ണ നാണയങ്ങളും വിമാനയാത്ര ടിക്കറ്റുകളും നൽകി. 65 ഇഞ്ച് സ്മാർട്ട് ടെലിവിഷൻ ഉൾപ്പെടെയുള്ള നിരവധി സമ്മാനങ്ങളാണ് പൂരത്തിന്റെ സംഘാടകർ വാഗ്ദാനം ചെയ്യതതും നൽകിയതും.

സത്യത്തിൽ ജനം തിമിർത്തു എന്ന് പറയാം. തെച്ചിക്കോട്ട് രാമചന്ദ്രനും, പാമ്പാടി രാജനും, രാജുവും എല്ലാം മുന്നിൽ കണ്ട് ജനം ഇളകി മറിഞ്ഞു. ഗജരാജന്മാർക്കൊപ്പം നിന്ന് മതിവരുവോളം സെൽഫി എടുക്കാനും ജനങ്ങൾ മടി കാണിച്ചില്ല. യുഎഇയുടെ അൻപതാം ദേശീയ ദിനാചരണത്തിന് ആദരം പ്രകടിപ്പിച്ച് കുടമാറ്റ വേളയിൽ ഈ രാജ്യത്തെ ഭരണാധിപന്മാരുടെ ചിത്രം പതിച്ച കുടയും ഉൾപ്പെടുത്തിയിരുന്നു.

പൂരത്തിന്റെ എല്ലാ ചിട്ടവട്ടങ്ങളോടെയുമാണ് ചടങ്ങുകൾ നടന്നത്. രാവിലെ 10 - ന് കാവടി പൂജയോടെ ആരംഭിച്ചു. ഉച്ചയ്ക്കു ശേഷം പഞ്ചാരിമേളം നടന്നു. തുടർന്ന് മഠത്തിൽവരവും പഞ്ചവാദ്യവും അരങ്ങേറി. നാദസ്വരവും കാവടിയാട്ടവും കഴിഞ്ഞതോടെയാണ് ഇലഞ്ഞിത്തറമേളം ഒരുങ്ങിയത്. കേളത്ത് അരവിന്ദാക്ഷൻമാരാരും പെരുവനം സതീശൻമാരാരും ഉൾപ്പെട്ട വിദഗ്ധ സംഘത്തിന്റെ മേളപ്പെരുക്കം ഒരുമണിക്കൂറിലേറെ നീണ്ടു. കുടമാറ്റത്തിനു ശേഷം സാംസ്കാരിക ഘോഷയാത്ര നടന്നു.

Recommended Video

cmsvideo
ലുലുവിനേക്കാള്‍ വലിയ ബ്രാന്‍ഡായി യൂസഫലി മാറിയെന്ന് മമ്മൂട്ടി | Oneindia Malayalam

ആനക്കാർട്ട്.കോം മെഗാ ലോഞ്ചിംഗ് , മ്മടെ തൃശ്ശൂർ കൂട്ടായ്മ അംഗങ്ങൾ തയ്യാറാക്കിയ കുട്ടി സ്റ്റോറി പുസ്തക പ്രകാശനം, മ്മടെ മുത്തശ്ശി കഥ മൽസരവിജയി പ്രഖ്യാപനം എന്നിവ പൂരവേദിയിൽ വെച്ച് നടന്നു. യു.എ.ഇ. യിലെ വിവിധ സംഘടനകളുടേയും, കൂട്ടായ്മകളുടേയും സഹകരണത്തോടെയാണ് മ്മടെ തൃശൂർ യു എ ഇ പൂരാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. പുലർച്ചെ കൊടിയറക്കത്തോടെയാണ് ആഘോഷരാവിന് സമാപനമായത്.

English summary
mmde thrissur uae association has recreate thrissur pooram in dubai Etisalat Academy Grounds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X