സ്‌കൂള്‍ പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ മൊബൈല്‍ ഫോണും നോട്ടുകളും

  • Posted By:
Subscribe to Oneindia Malayalam

കറാച്ചി: പരീക്ഷയില്‍ കോപ്പിയടി തടയാന്‍ അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ച് പരിശോധിച്ച സംഭവം ചര്‍ച്ചയാകവെ മൊബൈല്‍ ഫോണും നോട്ടുകളുമെല്ലാം ഉപയോഗിച്ച് കോപ്പിയടി ആഘോഷമാക്കിയ വാര്‍ത്ത പുറത്തുവരുന്നത് പാക്കിസ്ഥാനില്‍ നിന്നുമാണ്. പാക്കിസ്ഥാനിലെ കറാച്ചി സിറ്റിയിലാണ് സ്‌കൂള്‍ പരീക്ഷയില്‍ വ്യാപകമായ കോപ്പിയടി നടന്നത്.

മൊബൈല്‍ ഫോണ്‍, നോട്ട്ബുക്കുകള്‍ തുടങ്ങിയവയുമായാണ് വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍ പരീക്ഷയെഴുതിയത്. ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലാകട്ടെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. സ്‌കൂള്‍ അധികൃതരുടെ അറിവോടെയാണ് വിദ്യാര്‍ഥികള്‍ അവസാനവര്‍ഷ പരീക്ഷയ്ക്ക് കോപ്പിയടി നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

exam-1

സംഭവം വിവാദമായതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വ്യാപകമായ പരിശോധന നടത്തിയെങ്കിലും കാര്യമായതൊന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കോപ്പിയടിയെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍.

പാക്കിസ്ഥാന്‍, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ കോപ്പിയടിക്കുന്നത് സാധാരണ സംഭവമായിട്ടുണ്ട്. ബിഹാറില്‍ പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകാരണം കൂട്ടക്കോപ്പിയടിയുടെ ചിത്രം പുറത്തുവന്നത് അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കിയിരുന്നു. കോപ്പിയടി മാത്രമല്ല, പണം നല്‍കി പരീക്ഷയില്‍ ഒന്നാംറാങ്ക് നേടുന്നതും ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ സാധാരണ സംഭവമാണ്.


English summary
Mobile phones, notes used for cheating in Pakistan school exam
Please Wait while comments are loading...