നരേന്ദ്ര മോദി വീണ്ടും വിദേശത്തേക്ക്; ഇത്തവണ മൂന്ന് രാജ്യങ്ങള്‍, അമേരിക്കയെ വിടില്ല!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശ പര്യടനത്തിന് പുറപ്പെട്ടു. ഇത്തവണ മൂന്ന് രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുക. അമേരിക്കയാണ് ഇതില്‍ പ്രധാനം. ആദ്യം പോര്‍ച്ചുഗലിലെത്തുന്ന മോദി പിന്നീട് അമേരിക്കയിലേക്കും അവിടെ നിന്നു നെതര്‍ലാന്റ്‌സിലേക്കും പോകും.

26ന് അമേരിക്കയിലെത്തുന്ന മോദി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസില്‍ മോദിക്ക് ട്രംപ് അത്താഴം ഒരുക്കും. ട്രംപുമായി വൈറ്റ് ഹൗസില്‍ അത്താഴം കഴിക്കുന്ന ആദ്യ വിദേശ നേതാവാണ് മോദി. നേരത്തെ ചൈനീസ് പ്രസിഡന്റിനും ജാപ്പനീസ് പ്രധാനമന്ത്രിക്കും ട്രംപ് അത്താഴം ഒരുക്കിയിരുന്നെങ്കിലും അത് സ്വകാര്യ സ്ഥലത്തായിരുന്നു. അന്നേദിവസം വൈകീട്ട് 3.30നാണ് മോദി-ട്രംപ് കൂടിക്കാഴ്ച.

Narendr modi

പ്രതിരോധം, ഭീകരവാദം, നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്തല്‍, എച്ച്-1ബി വിസ തുടങ്ങി നിരവധി സുപ്രധാന കാര്യങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്യും. ഇന്ത്യന്‍ ഐടി പ്രഫഷനലുകള്‍ക്ക് തിരിച്ചടിയായ വിസാ ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന് മോദി ആവശ്യപ്പെടുമെന്നാണ് വിവരം.

ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്യും. ഇരുരാജ്യങ്ങള്‍ക്കും കനത്ത വെല്ലുവിളിയാണ് ചൈനയുടെയും പാകിസ്താന്റെയും ചില നീക്കങ്ങള്‍. ഇക്കാര്യം പ്രതിരോധിക്കാന്‍ വേണ്ട തന്ത്രങ്ങളും മോദിയും ട്രംപും ചര്‍ച്ച ചെയ്യുമെന്നാണറിയുന്നത്.

ഇന്ത്യയെ അമേരിക്കന്‍ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിലേക്ക് ട്രംപ് ക്ഷണിക്കുമെന്നാണ് വിവരം. ഐസിസ് വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയും പങ്കാളികളാവണമെന്ന് നേരത്തെ അമേരിക്ക ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യ നിരസിക്കുകയായിരുന്നു.

അമേരിക്കയില്‍ ഇന്ത്യാക്കാര്‍ക്കെതിരേ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളും മോദി ഉന്നയിക്കും. ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മോദി ആവശ്യപ്പെടുമെന്നും വിദേശകാര്യ വകുപ്പിലെ ഉന്നതര്‍ അറിയിച്ചു.

English summary
Prime Minister Narendra Modi has left for this three nation visit to Portugal, US and Netherlands. Modi will visit the US which is probably one of the most anticipated.
Please Wait while comments are loading...