കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ പെണ്‍കുട്ടികള്‍ക്ക് ഐസിസ് തീവ്രവാദികളുടെ കാമുകിമാരാകണം

  • By Anwar Sadath
Google Oneindia Malayalam News

പാരിസ്: കുറഞ്ഞനാളുകള്‍കൊണ്ടുതന്നെ ലോകത്തെ ഏറ്റവും ക്രൂരന്മാരായ തീവ്രവാദികള്‍ തങ്ങളാണെന്ന് ഐസിസുകാര്‍ തെളിയിച്ചുകഴിഞ്ഞു. എതിരാളികളോടും സ്ത്രീകളോടും അവര്‍ നടത്തുന്ന പരാക്രമങ്ങള്‍ മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇത്തരത്തില്‍ ക്രൂരതനിറഞ്ഞ തീവ്രവാദികളെ പ്രണയിക്കാനും പെണ്‍കുട്ടികള്‍ അനവധിയുണ്ടത്രെ.

ഫ്രാന്‍സില്‍നിന്നാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്. ഇവിടുത്തെ കൗമാരക്കാരായ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ ഐസിസില്‍ ചേരാനും തീവ്രവാദികളുടെ കാമുകിമാരായും ഭാര്യമാരായും ജീവിക്കാന്‍ ഇഷ്ടപ്പെടുന്നതായും തീവ്രവാദവിരുദ്ധ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

isis-flag

മാസങ്ങള്‍ക്കുമുന്‍പ് പാരിസിലെ ഷാര്‍ലി ഹെബ്ദോ കാര്‍ട്ടൂണ്‍ മാസികകയ്ക്ക് നേരെ ആക്രമണം നടത്തിയ കവാഷി സഹോദരന്മാരാണ് ഇവരുടെ പെണ്‍കുട്ടികളുടെ ഹീറോ. കവാഷിമാരുടെ കാമുകിമാരാകാനും അയാളെപോലെ നിര്‍ദ്ദയം തോക്കുകൊണ്ട് എതിരാളികളെ വകവരുത്താനും പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രമുഖനായ സോഷ്യാളജിസ്റ്റും സ്ഥിരീകരിക്കുന്നു.

ഒട്ടേറെ പെണ്‍കുട്ടികളെ ഇന്റര്‍വ്യൂ ചെയ്തതില്‍ നിന്നും അവരില്‍ ഭൂരിഭാഗവും അക്രമം ആഗ്രഹിക്കുന്നതായും തീവ്രവാദ സ്‌ക്വാഡുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐസിസിന്റെ തീവ്രവാദം ഏറ്റവും കൂടുതല്‍ ബാധിച്ച യൂറോപ്യന്‍ രാജ്യമാണ് ഫ്രാന്‍സ്. സൈന്യവും തീവ്രവാദ വിരുദ്ധസ്‌ക്വാഡുമെല്ലാം ജാഗ്രതയിലാണെങ്കിലും ഫ്രാന്‍സിലെ തീവ്രവാദപ്രവര്‍ത്തനത്തിന് അറുതിയില്ല.

English summary
More French girls lured by IS than boys
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X