കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിഫോര്‍ണിയയെ വിഴുങ്ങി കാട്ടുതീ.. ഇതുവരെ മരിച്ചത് 71 പേര്‍.. 1000 ത്തോളം പേരെ കാണാനില്ല

  • By Aami Madhu
Google Oneindia Malayalam News

കാലിഫോര്‍ണിയില്‍ കാട്ടുതീയി പടരുന്നു. ഇതുവരെ 71 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ആയിരത്തോളം പേരെ കാണാതായതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും അധികൃതര്‍ അറിയിച്ചു. കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടത്തമാണ് ഉണ്ടായിരുക്കുന്നത്.

califire-1542440080.jp

കാണാതായവര്‍ക്കാുള്ള തിരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം ഇനിയും മരണ സംഖ്യ ഉയരാന്‍ സാധ്യത ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു. നായ്ക്കളുടെ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തികൊണ്ടിരിക്കുന്നത്.

നവംബര്‍ എട്ടിന് രാവിലെ പൊട്ടിപുറപ്പെട്ട കാട്ടുതീയില്‍ 9700 വീടുകളും 144 കെട്ടിടങ്ങളും നശിച്ചിട്ടുണ്ട്. 140,000 ഏക്കറുകളിലായാണ് തീ വ്യാപിച്ചിരിക്കുന്നത്.45 ശതമാനം പ്രദേശത്തെ തീയണയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

തീ പടര്‍ന്ന് പിടിക്കുന്നതിനാല്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകര്‍ന്ന നിലയിലാണ്. മൊബൈല്‍ നെറ്റ്വര്‍ക്ക് കുറഞ്ഞ സാഹചര്യത്തില്‍ ദുരിതബാധിതരെ കണ്ടെത്താന്‍ ഏറെ പ്രയാസമാകുന്നുണ്ട്.

English summary
More than 1,000 people unaccounted for in California wildfires
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X