ഫ്ളോറിഡ സ്കൂളിൽ പൂർവ്വ വിദ്യാർഥി 17 കുട്ടികളെ വെടിവെച്ചുകൊന്നു.. ഒരുപാട് പേർക്ക് പരിക്ക്...

  • Written By:
Subscribe to Oneindia Malayalam

ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയിൽ വീണ്ടും സ്കൂളിൽ വെടിവെപ്പ്. പൂർവ്വ വിദ്യാർഥി നടത്തിയ വെടിവെപ്പിൽ 17 വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. ഒരുപാട് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പാർക് ലാന്‍ഡിലെ മജോരിറ്റി സ്റ്റോൺമാൻ ഡഗ്ലസ് ഹൈ സ്കൂളിലായിരുന്നു ഞ‍െട്ടിപ്പിക്കുന്ന സംഭവം നടന്നത്.

school

സ്‌കൂളില്‍ നിന്ന് നേരത്തെ പുറത്താക്കിയ നിക്കോളാസ് ക്രൂസ് എന്ന 19കാരനെ പോലീസ് വെടിവയ്പ്പുമായി ബന്ധപ്പെട്ട് പിടികൂടി. ഇയാളാണ് അക്രമിയെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സ്‌കൂളിന് വെളിയിലാണ് ആദ്യംവെടി വയ്പ്പുണ്ടായത്. പിന്നീട് അക്രമി അകത്തേക്ക് ഓടി കയറുകയായിരുന്നു.

സ്‌കൂളിന് പുറത്തുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ ആശുപത്രിയിലാണ് മരിച്ചത്. വെടിവയ്പ്പ് തുടങ്ങിയതോടെ വിദ്യാര്‍ഥികള്‍ നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. ഈ സമയം തന്നെ പോലീസും ആംബുലന്‍സുകളും ചീറിപാഞ്ഞെത്തി.

ആദ്യം ഒന്നിലധികം അക്രമികളുണ്ടെന്നാണ് പോലീസിന് വിവരം ലഭിച്ചത്. പിന്നീട് ഒരാള്‍ മാത്രമാണ് വെടിവയ്പ്പ് നടത്തിയതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അക്രമി പോലീസെത്തിയപ്പോള്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.

English summary
Numerous fatalities were reported after a former student at a Florida high school opened fire in the school on Wednesday. The shooter has been arrested by the police.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്