കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിക്കുകാരനെയും മുസ്ലീം സുഹൃത്തുക്കളെയും വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു

  • By Anwar Sadath
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: സിക്കുകാരനെയും മൂന്ന് മുസ്ലീം സുഹൃത്തുക്കളെയും അമേരിക്കന്‍ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടതുമായി ബന്ധപ്പെട്ട് 9 മില്യണ്‍ യുഎസ് ഡോളര്‍ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം. സിക്കുകാരനായ ഷാന്‍ ആനന്ദ്, മുസ്ലീം സുഹൃത്ത് ഫൈമുല്‍ ആലം, പേരു വെളിപ്പെടുത്താത്ത രണ്ടുപേര്‍ എന്നിവര്‍ ചേര്‍ന്നാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഒരു അമേരിക്കന്‍ എയര്‍ലൈന്‍സ് ആണ് ഇവരെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടതായി പറയുന്നത്. റൊറന്റോയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പറക്കാനിരുന്ന 44718 വിമാനത്തില്‍ നിന്നും വംശീയവിദ്വേഷത്തിന്റെ പേരില്‍ ഇറക്കിവിട്ടെന്നാണ് പരാതി. ഇവര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നത് മന:സമാധാനം ഇല്ലാതാക്കുമെന്ന് ക്യാപ്റ്റന്‍ അറിയിച്ചിരുന്നതായി പറയുന്നു.

web

ബോര്‍ഡിങ് പാസ് എടുത്തശേഷം വിമാനത്തില്‍ കയറിയശേഷമായിരുന്നു യാത്രക്കോരോടുള്ള അവഗണന. താടിയും, തൊലിനിറവും ശ്രദ്ധിച്ച ഒരു വിമാന ജീവനക്കാരിയാണ് യാത്രക്കാരോട് വിമാനത്തില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെട്ടത്. ഇതിന് വിസമ്മതിച്ചതോടെ ക്യാപ്റ്റന്‍ സ്ഥലത്തെത്തി ഇവരെ പുറത്തിറക്കി.

നാലുപേരും പുറത്തിറങ്ങിയില്ലെങ്കില്‍ വിമാനം ടേക്ക് ഓഫ് ചെയ്യില്ലെന്ന് പൈലറ്റ് ഭീഷണിപ്പെടുത്തിയതായും യാത്രക്കാര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് നഷ്ടപരിഹാര ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. മാനനഷ്ടത്തിന് 1 മില്യണ്‍ യു എസ് ഡോളര്‍ വീതം നഷ്ടപരിഹാരവും, കൂടാതെ വിമാനക്കമ്പനിയില്‍ നിന്നും ശിക്ഷാ നടപടിയായി 5 മില്യണ്‍ നഷ്ടപരിഹാരവും ഇടാക്കണമെന്ന് നാലുപേരും സംയുക്തമായി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

English summary
Muslim and Sikh passengers forced to deboard US flight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X