കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മ്യാന്‍മറില്‍ കൊടുംക്രൂരത: 114 പ്രതിഷേധിക്കാരെ വെടിവെച്ചു കൊന്ന് പട്ടാളം, മരിച്ചവരില്‍ കുട്ടികളും

Google Oneindia Malayalam News

യാങ്കൂണ്‍: മ്യാന്‍മറില്‍ പട്ടാള ഭരണകൂടത്തിന്‍റെ കൊടും ക്രൂരത. പ്രതിഷേധവുമായി തെരുവിലറങ്ങിയ 114 പൗരന്‍മാരെ സൈന്യം വെടിവെച്ചു കൊന്നു. സമാധാനപരമായ പ്രതിഷേധത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് മ്യാന്‍മര്‍ നൗ ന്യൂസിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരില്‍ 5 വയസുകാരനും ഉള്‍പ്പെടുന്നു. വീട്ടില്‍ നില്‍ക്കുമ്പോഴാണ് ഇവര്‍ക്ക് വെടിയേറ്റത്. കഴിഞ്ഞ മാസം നടന്ന സൈനിക അട്ടിമറിക്ക് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ വെടിവെയ്പ്പാണ് ഇത്.

ജനകീയ പ്രക്ഷോഭത്തിലെ ഏറ്റവും രക്തരൂഷിതമായ ദിവസമായിരുന്നു ഇന്നലെ. പ്രതിഷേധക്കാരെ കണ്ടാലുടൻ വെടിവയ്ക്കാനാണ് സൈനിക ഭരണകൂടത്തിന്‍റെ ഉത്തരവ്. എന്നാല്‍ പട്ടാള അട്ടിമറിക്കെതിരായ പ്രതിഷേധം മ്യാന്‍മറിലെ വിവിധ തെരുവുകളില്‍ അതിശക്തമായി തുടരുകയാണ്. യാങ്കൂണ്‍, മണ്ടാലെ തുടങ്ങിയ വിവധ നഗരങ്ങളില്‍ ഇന്നലേയും പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയായിരുന്നു. മാൻഡലെയിൽ 5 വയസ്സുള്ള ബാലൻ അടക്കം 29 പേരാണു കൊല്ലപ്പെട്ടത്. യാങ്കൂണിൽ 24 പേരും കൊല്ലപ്പെട്ടു.

mynmar

തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

ഫെബ്രുവരി ഒന്നിനായിരുന്നു ഓങ് സാൻ സൂ ചിയുടെ നേതൃത്വത്തിലുള്ള സിവിലിയൻ സർക്കാരിനെ സൈന്യം അട്ടിമറിക്കുകയും ഒരു വർഷം നീണ്ടുനിന്ന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. നവംബറിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഓങ് സാൻ സൂ ചിയുടെ കക്ഷി വൻഭൂരിപക്ഷം നേടിയതു കൃത്രിമത്തിലൂടെയാണെന്ന് ആരോപിച്ചായിരുന്നു പട്ടാളം ഭരണം പിടിച്ചെടുത്തത്.

എല്‍ഡിഎഫ് പ്രചാരണ ജാഥയിലേക്ക് ഷോണ്‍ ജോര്‍ജ് വണ്ടിയോടിച്ച് കയറ്റി? അവര്‍ക്ക് ഭ്രാന്താണെന്ന് ഷോണ്‍!!എല്‍ഡിഎഫ് പ്രചാരണ ജാഥയിലേക്ക് ഷോണ്‍ ജോര്‍ജ് വണ്ടിയോടിച്ച് കയറ്റി? അവര്‍ക്ക് ഭ്രാന്താണെന്ന് ഷോണ്‍!!

സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

English summary
Myanmar protests: 114 protesters shot dead by army, children among dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X