യുഎസിന് മുന്നറിയിപ്പുമായി ഉത്തരകൊറിയ, ഇനി അവശേഷിക്കുന്നത് യുദ്ധം എന്നു തുടങ്ങുമെന്ന ചോദ്യം മാത്രം!

  • Posted By:
Subscribe to Oneindia Malayalam

സോൾ: യുഎസിനു മുന്നറിയിപ്പുമായി ഉത്തരകൊറിയ രംഗത്ത്. അമേരിക്കയുടെ ഭാഗത്ത് നിന്ന് പ്രകോപനം തുടരുകയാണെങ്കിൽ ആണവയുദ്ധം ഉണ്ടാകുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പു നൽകി. അതിർത്തിയിൽ അമേരിക്കയും ദക്ഷിണകൊറിയയും സംയുക്ത യുദ്ധാഭ്യാസം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരകൊറിയയുടെ പുതിയ മുന്നറിയിപ്പ്.അതിർത്തിയിൽ യുഎസ് നടത്തുന്ന സൈന്യകാഭ്യാസം യുദ്ധമുറപ്പിക്കുന്നതു തരത്തിലുള്ളതാണെന്നു ഉത്തരകൊറിയൻ വിദേശകാര്യമന്ത്രാലയ വക്താവ് അഭിപ്രായപ്പെട്ടു. സൈനികഭ്യാസത്തിൽ അമേരിക്കൻ ചാരസംഘടന തലവൻ മൈക്ക് പോംപിയോ വരെ മുന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

north korea

16 കാരൻ അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി , കൊലയ്ക്ക് പിന്നിലെ കാരണം ഇത്...

കഴിഞ്ഞ ദിവസം ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്നിനെതിരെ രൂക്ഷ വിമർശമനുമായി മൈക്ക് പോംപിയോ രംഗത്തെത്തിയിരുന്നു. ആഭ്യന്തരമായും രാജ്യാന്തരതലത്തിലും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ അവസ്ഥ എത്രമാത്രം ദുർബലമാണെന്ന കാര്യത്തിൽ അദ്ദേഹത്തിന് യാതൊരു ധാരണയുമില്ലെന്ന് പോംപിയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്തിന്റെ പരമോന്നത പദവിയിലിരിക്കുന്ന വ്യക്തിയെ വിമർശിച്ചതിലൂടെ രാജ്യത്തെ ജനങ്ങളെ ഒന്നടങ്കമാണ് പോംപിയോ വെല്ലുവിളിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അഭിപ്രായപ്പെട്ടു.

അമ്മയാകാൻ പോകുന്നവർ ശ്രദ്ധിക്കുക! വായുമലിനീകരണം ഭ്രൂണത്തെ ബാധിക്കും, റിപ്പോർട്ട് പുറത്ത്

യുദ്ധം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും തങ്ങളുടെ ക്ഷമയെ യുഎസ് തെറ്റിധരിക്കരുതെന്നു ഉത്തരകൊറിയൻ വക്താവ് അഭിപ്രായപ്പെട്ടു. കൂടാതെ ഒരു യുദ്ധമുണ്ടായാൽ ശക്താമയി തിരിച്ചടിക്കുമെന്നും അദ്ദേഹം അദ്ദേഹം അറിയിച്ചു. ഉത്തരകെറിയൻ വക്താവിനെ ഉദ്ധരിച്ച് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് വാർത്തയിൽ പുറത്തുവിട്ടിരിക്കുന്നത്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
SEOUL, South Korea (AP) -- North Korea says a nuclear war on the Korean Peninsula has become a matter of when, not if, as it continued to lash out at a massive joint military exercise between the United States and South Korea involving hundreds of advanced warplanes.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്