കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നിന്റെ മാനസിക നില തകരാറിൽ, ഉടൻ പരിശോധിക്കണം, ഉത്തരകൊറിയയെ പരിഹസിച്ച് അമേരിക്ക

അമേരിക്കയെ നശിപ്പിക്കാനുള്ള ആണവായുധത്തിന്റെ റിമോർട്ട് തന്റെ കയ്യിലുണ്ടെന്ന ഉന്നിന്റ പ്രസ്താവനയ്ക്കെതിരെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സാറാ.

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
ഉത്തരകൊറിയയെ പരിഹസിച്ച് അമേരിക്ക | Oneindia Malayalam

വാഷിങ്ടൺ: ഉത്തരകൊറിയ്ക്ക് നേരെ പരിഹാസവുമായി വീണ്ടും അമേരിയ്ക്ക രംഗത്ത്. നിരന്തരം ആണവ ഭീഷണി മുഴക്കുന്ന ഉത്തരകൊറിയൻ പ്രസിഡന്റ് കിങ് ജോങ് ഉന്നിന്റെ മാനസിക നില പരിശേധിക്കണമെന്ന് വെറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് പറഞ്ഞു. അമേരിക്കയെ നശിപ്പിക്കാനുള്ള ആണവായുധത്തിന്റെ റിമോർട്ട് തന്റെ കയ്യിലുണ്ടെന്ന ഉന്നിന്റ പ്രസ്താവനയ്ക്കെതിരെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സാറാ.

un

ഷെറിൻ മരിച്ചത് ക്രൂരപീഡനമേറ്റ്; മൂന്നു മാസത്തിനു ശേഷം പോസ്റ്റ്മോർട്ടം റിപ്പോർട്ട്​ പുറത്ത്ഷെറിൻ മരിച്ചത് ക്രൂരപീഡനമേറ്റ്; മൂന്നു മാസത്തിനു ശേഷം പോസ്റ്റ്മോർട്ടം റിപ്പോർട്ട്​ പുറത്ത്

ഇത്തരം പ്രസ്താവനകൾ നിരന്തരം നടത്തുന്ന ഉത്തരകൊറിയൻ പ്രസിഡന്റ് കിങ് ജോങ് ഉന്നിന്റെ മാനസിക നില പരിശോധിക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ നാലു വർഷമായി നിരവധി തവണയാണ് ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തുന്നത്. ഉത്തരകൊറിയയുടെ പരീക്ഷണങ്ങൾ മറ്റു രാജ്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

 ഉത്തരകൊറിയയോട് വൈരാഗ്യമില്ല

ഉത്തരകൊറിയയോട് വൈരാഗ്യമില്ല

എല്ലാവരുമായി സമാധനപരമായി മുന്നോട്ട് പോകണമെന്നാണ് അമേരിക്കയുടെ താൽപര്യം. ഉത്തരകൊറിയയോടും അങ്ങനെ തന്നെയാണ്. ഒരു തരത്തിലുള്ള വൈരാഗ്യവും രാജ്യത്തിനോടില്ലെന്നും പ്രസ് സെക്രട്ടറി വ്യക്തമാക്കി. എന്നാൽ ഉത്തരകൊറിയയുടെ സമീപനം അങ്ങനെയല്ലെന്നും അവർ ഉടനെ നല്ല തീരുമാനത്തുമെന്നാണ് പ്രതീക്ഷയെന്നും സാറാ പറഞ്ഞു. കൂടാതെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിക്കുന്നത് അവസാനിപ്പിക്കണം. തുടർച്ചയായുള്ള ഭീഷണി ഭാവിയിൽ വലിയ അപകടം വിളിച്ചുവരുത്തുമെന്നും സാറാ ചൂണ്ടിക്കാട്ടി.

 ഉത്തരകൊറിയയുടെ വെല്ലുവിളി

ഉത്തരകൊറിയയുടെ വെല്ലുവിളി

കഴിഞ്ഞ ദിവസം ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങ് ഉൻ അമേരിക്കയ്ക്കെതിരെ വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു. അമേരിക്കയെ തകർക്കാൻ കെൽപ്പുള്ള ആണവായുധത്തിന്റെ ബട്ടൻ ഇപ്പോഴും തന്റെ പക്കലാണെന്നുള്ള സത്യം അവർ തിരിച്ചറിയണമെന്നും ഉൻ പറഞ്ഞിരുന്നു. പുതുവത്സര ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സാരിക്കുമ്പോഴായിരുന്നു ഉന്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പു നൽകിയത്. ഉത്തരകൊറിയ സമാധാനം ആഗ്രഹിക്കുന്ന ആണവരാഷ്ട്രമാണെന്നും തങ്ങൾക്ക് ആണവായുധം ഉപയോഗിക്കാൻ ഒരു താൽപര്യമില്ലെന്നും ഉൻ പറഞ്ഞിരുന്നു.

 തീരുമാനത്തിന് മാറ്റമില്ലെന്ന് ഉത്തരെകാറിയ

തീരുമാനത്തിന് മാറ്റമില്ലെന്ന് ഉത്തരെകാറിയ

തങ്ങൾക്ക് മേൽ കടുത്ത ഉപരോധം ചുമർത്തിയാലും ആണവ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഉൻ വ്യക്തമാക്കിയിട്ടുണ്ട്. ആയുധങ്ങളുടെ ഗവേഷണം, റോക്കറ്റ് എന്‍ജിനീയറിംഗ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആണവായുധങ്ങള്‍ വ്യാപകമായി വികസിപ്പിച്ചെടുക്കാനാണ് തങ്ങളുടെ അടുത്ത പദ്ധതിയെന്നും ശത്രുരാജ്യങ്ങളുടെ ആണവയുദ്ധത്തിനെതിരാനിയ നീങ്ങാനും തിരിച്ചടിക്കാനുമുള്ള പ്രാപ്തി ആര്‍ജ്ജിച്ചെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

 അമേരിക്കയുടെ കയ്യിലുള്ളത് ഇതിലും വലുത്

അമേരിക്കയുടെ കയ്യിലുള്ളത് ഇതിലും വലുത്

ഉത്തര കൊറിയയുടെ വെല്ലുവിളിയ്ക്ക് മറുപടിയുമായുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഉത്തരകൊറിയയുടെ കയ്യിൽ മാത്രമല്ല തങ്ങളുടെ പക്കലും ശക്തിയാര്‍ജ്ജിച്ച ന്യൂക്ലിയര്‍ ബട്ടണുണ്ടെന്നു ട്രംപ് പറഞ്ഞു. അത് ഉത്തരകൊറിയയുടെ കയ്യിൽ ഉള്ളതിനേക്കാൾ വലുതും പ്രവര്‍ത്തനക്ഷമായതാണെന്നും ട്രംപ് പറഞ്ഞു.

ദക്ഷിണ കൊറിയയുമായി ചർച്ച

ദക്ഷിണ കൊറിയയുമായി ചർച്ച

ശത്രുക്കളായിരുന്ന ഉത്തരകൊറിയ-ദക്ഷിണ കൊറിയ രാജ്യങ്ങൾ തമ്മിൽ കൂടിക്കാഴ്ചയ്ക്ക് തയ്യാറാവുകയാണ്. ജനുവരി 9 ന് പാൻമുൻജോം നഗരത്തിൽ വച്ചാകും ഇരു രാജ്യങ്ങളും കൂടിക്കാഴ്ച നടത്തുക. രാജ്യങ്ങളുടെ നീക്കം നല്ലൊരു തുടക്കമായിട്ടാണ് കാണുന്നത്. കൂടിക്കാഴ്ചയിലൂടെ ഇരു രാജ്യങ്ങൾ തമ്മിലുളള ബന്ധം മെച്ചപ്പെടുത്താൻ സാധിക്കുമെന്നു ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ‍ പറഞ്ഞു.

English summary
The White House has questioned the mental health of North Korean leader Kim Jong-un after his repeated threats to the US that he has "nuclear button on his desk."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X