ഗാന്ധിജിയെ മോദി പിന്നേയും മോഹന്‍ലാല്‍ ആക്കി
ന്യൂയോര്‍ക്ക്: മാഡിസന്‍ സ്‌ക്വയറില്‍ മോദി ആവേശം ഇളക്കി മറിച്ചെങ്കിലും അദ്ദേഹത്തിന് വലിയൊരു തെറ്റ് പറ്റി. ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യം.
രാഷ്ട്രപിതാവായ ഗാന്ധിജിയുടെ പേരാണ് മോദി തെറ്റിച്ചത്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നതിന് പകരം മോദി പറഞ്ഞത് 'മോഹന്‍ലാല്‍ കരംചന്ദ്' എന്ന്. എന്തായാലും സംഭവം സോഷ്യല്‍ മീഡിയകളില്‍ ഒരു മോദി ഫലിതമായി പറന്ന് നടക്കുന്നുണ്ട്.

ഇതാദ്യമായിട്ടല്ല നരേന്ദ്ര മോദി ഗാന്ധിജിയുടെ പേര് തെറ്റി പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ഒരു റാലിയിലും ഇതുപോലെ തന്നെ തെറ്റിച്ചിട്ടുണ്ട്.
2013 നവംബര്‍ 19 ന് രാജസ്ഥാനില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ഗാന്ധിജി മരിക്കുമ്പോള്‍ ഒരു ആഗ്രഹം ബാക്കിയായിരുന്നു. ആ ആഗ്രഹം സഫലമാക്കേണ്ടേ... മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി.... എന്നായിരുന്നു ആവേശം മൂത്ത് അന്ന് മോദി പറഞ്ഞത്.
ഇത്തരത്തില്‍ അബദ്ധങ്ങള്‍ പിണയുന്നത് മോദിക്ക് ഇപ്പോള്‍ ഒരു പുത്തരിയല്ലെന്ന് വേണം കരുതാന്‍. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തും പ്രധാനമന്ത്രിയായതിന് ശേഷവും പ്രസംഗത്തിലെ അബദ്ധങ്ങള്‍ പലതാണ്.
തക്ഷശില ബീഹാറിലാണെന്നും, ചന്ദ്രഗുപ്ത മൗര്യന്‍ ഗുപ്ത രാജവംശത്തിലെ ആളാണെന്നും, ലോകം മുഴുവന്‍ കീഴടക്കിയ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെ ബീഹാറുകാര്‍ തോല്‍പിച്ചു എന്നും ഒക്കെ മോദി പണ്ട് പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications