• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഐക്യരാഷ്ട്രസഭയെ വിമര്‍ശിച്ച് നരേന്ദ്ര മോദി; എത്രകാലം ഇന്ത്യയെ അകറ്റി നിര്‍ത്തും, മാറ്റം അനിവാര്യം

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ നേട്ടങ്ങളും കോട്ടങ്ങളും എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 75 വര്‍ഷത്തെ ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ ഒരുപാട് നേട്ടങ്ങള്‍ എടുത്തുപറയാന്‍ സാധിക്കും. അതേസമയം, പലപ്പോഴും വേണ്ട രീതിയില്‍ ഇടപെടാന്‍ യുഎന്നിന് സാധിച്ചില്ലെന്നും മോദി പറഞ്ഞു. ഐകാരാഷ്ട്രസഭയുടെ പ്രവര്‍ത്തനം പുനഃപരിശോധന നടത്തേണ്ട ഒട്ടേറെ ഘട്ടങ്ങളുണ്ടായിട്ടുണ്ട്. മൂന്നാംലോക യുദ്ധം ഒഴിവാക്കാന്‍ നമുക്ക് സാധിച്ചു. എന്നാല്‍ മറ്റു പല യുദ്ധങ്ങളും നടന്നു എന്നത് തള്ളിക്കളയാനാകില്ല. ലോകത്തെ നടുക്കിയ ഒട്ടേറെ ഭീകര ആക്രമണങ്ങളുണ്ടായി. എന്നെയും നിങ്ങളെയും പോലുള്ള ഒട്ടേറെ സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമായി.

കഴിഞ്ഞ ഒമ്പത് മാസത്തോളമായി കൊറോണക്കെതിരായ പോരാട്ടത്തിലാണ് ലോകരാജ്യങ്ങള്‍. ഇക്കാര്യത്തില്‍ എവിടെയാണ് ഐക്യരാഷ്ട്രസഭ. അവസരോചിതമായി ഇടപെടാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് സാധിച്ചോ എന്നും മോദി ചോദിച്ചു. ഐക്യരാഷ്ട്രസഭ പരിഷ്‌കരണ പാതയിലാണ്. എന്നാല്‍ എപ്പോഴാണ് യുക്തിസഹമായ തലത്തില്‍ ഈ പരിഷ്‌കരണം എത്തുക എന്ന കാര്യത്തില്‍ ഇന്ത്യക്കാര്‍ ആശങ്കയിലാണ്. യുഎന്നിന്റെ നയരൂപീകരണ സമിതിയില്‍ നിന്ന് എത്രകാലം ഇന്ത്യയെ പുറത്ത് നിര്‍ത്തുമെന്നും മോദി ചോദിച്ചു.

ലോകസമാധാനത്തിന് ഇന്ത്യ തങ്ങളുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. 15ഓളം രാജ്യങ്ങളില്‍ ഇന്ത്യന്‍ സൈനികര്‍ യുഎന്‍ സമാധാന സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഈ മാര്‍ഗത്തില്‍ ഒട്ടേറെ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ പങ്ക് വിപുലീകരിക്കണമെന്ന് ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നു. ഇന്ത്യയുടെ മാത്രം സമാധാനമല്ല ആഗ്രഹിക്കുന്നത്. ലോകത്തിന്റെ സമാധാനമാണ്. ഇന്ത്യ ഏതെങ്കിലും രാജ്യവുമായി സൗഹൃദം സ്ഥാപിക്കുന്നത് മറ്റേതെങ്കിലും രാജ്യത്തിന് എതിരായ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. ഇന്ത്യയിലെ മാറ്റങ്ങള്‍ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രയോജനരമാകുമെന്നും ഇന്ത്യയെ യുഎന്‍ രക്ഷാസമിതിയില്‍ ഉള്‍പ്പെടുന്നതിന്റെ ഗുണം സൂചിപ്പിച്ച് മോദി പറഞ്ഞു.

വിവാദങ്ങള്‍ക്കിടെ ജീവനക്കാരെ പിണക്കേണ്ട; കുഴപ്പമാകുമെന്ന് സിപിഎം, ശമ്പളം പിടിക്കല്‍ ഒഴിവാക്കിയേക്കും

അടുത്ത ജനുവരി മുതല്‍ ഇന്ത്യ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വമില്ലാത്ത അംഗമായി സേവനം ആരംഭിക്കും. മനുഷ്യത്വത്തിന്റെ ശത്രുക്കള്‍ക്കെതിരെ ഇന്ത്യ സംസാരിക്കും. ഭീകരവാദം, ആയുധക്കടത്ത്, മയക്ക് മരുന്ന്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവക്കെതിരെ ഇന്ത്യ പോരാടും. ഇന്ത്യ തുടര്‍ച്ചയായ വികസനത്തിന്റെയും പരിഷ്‌കരണത്തിന്റെയും പാതയിലാണ്. 40 കോടി ജനങ്ങളെ അഞ്ച് വര്‍ഷം കൊണ്ട് ബാങ്കിങ് മേഖലയുമായി ബന്ധിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ ഇന്ത്യ അത് ചെയ്തു. തുറസായ സ്ഥലങ്ങളിലെ പ്രാഥമിക കര്‍മം നിര്‍വഹിക്കലും ഇന്ത്യയില്‍ അവസാനിച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇന്ത്യ നേതൃപരമായ പങ്ക് വഹിക്കുകയാണിപ്പോള്‍ എന്നും നരേന്ദ്ര മോദി പറഞ്ഞു.

English summary
Narendra Modi UN Address: He Calls for Reforms in United Nations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X