കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഭൂമി വിടാന്‍' കൊതിച്ച് യുവാക്കള്‍; നാസയില്‍ ഉദ്യോഗാര്‍ത്ഥികളുടെ കുത്തൊഴുക്ക്

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്സിയായ നാസയിലേക്ക് ഉദ്യോഗാര്‍ത്ഥികളുടെ കുത്തൊഴുക്ക്. 2017ലെ ബഹിരാകാശ യാത്രികരുടെ പരിശീലനത്തിനാണ് അപേക്ഷകള്‍ കുമിഞ്ഞു കൂടിയത്. 18,300 അപേക്ഷകളാണ് നാസയ്ക്ക് കിട്ടിയിരിക്കുന്നത്. 2012ലേതിനേക്കാള്‍ മൂന്നിരട്ടിയാണിത്.

1978 ല്‍ നാസയ്ക്ക് ലഭിച്ച 8000 അപേക്ഷകളാണ് നിലവിലുണ്ടായിരുന്ന റെക്കോര്‍ഡ്. 18 മാസം നീളുന്ന പ്രക്രിയയിലൂടെയാണ് എട്ട് മുതല്‍ 14 വരെ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. 18300 അപേക്ഷകരില്‍ നിന്നും ചുരുങ്ങിയ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ചാര്‍ളി ബോള്‍ഡന്‍ പറഞ്ഞു.

NASA

2017ലായിരിക്കും തെരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികളുടെ പേരുകള്‍ പുറത്തു വിടുക. തെരഞ്ഞെടുക്കുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ പരിശീലനമാണ് നല്‍കുക. ബഹിരാകാശത്ത് നടക്കേണ്ടത് എങ്ങിനെയാണെന്ന് പരിശീലിപ്പിക്കുന്നതോടൊപ്പം റഷ്യന്‍ ഭാഷയും പഠിപ്പിക്കും.

2015 ഡിസംബര്‍ മുതല്‍ ഫെബ്രുവരി 18 വരെയായിരുന്നു ബഹിരാകാശ യാത്രാ പരിശീലനത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചത്. നാല് പേടകങ്ങളിലായാണ് തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെ ബഹിരാകാശത്തേക്ക് അയക്കുക.

English summary
United States space agency NASA are being overwhelmed with job applications. According to them, NASA has received over 18,300 applications for its astronaut class in 2017.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X