അവഹേളിച്ചവർ കരുതിയിരുന്നോ!!! വീണ്ടും തിരിച്ചുവരും!!! മുന്നറിയിപ്പുമായി നവാസ് ഷെരീഫ്!!!

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: പാകിസ്താൻ പട്ടാളത്തിനും കോടതിക്കുമെതിരെ ആഞ്ഞടിച്ച് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഭീരുവിനെപ്പോലെ വീട്ടില്‍ ഒളിച്ചിരിക്കുമെന്ന് പുറത്താക്കിയവര്‍ കുതേണ്ടെന്ന് ഷെരീഫ് പറഞ്ഞു. രാഷ്ട്രീയശക്തി തെളിയിക്കാൻ അനുയായികളുമായി നടത്തിയ യാത്രയില്‍ സംസാരിക്കവെയാണ് പേരെടുത്തു പറയാതെ പാക് സുപ്രീം കോടതിയേയും സൈന്യത്തിനുമെതിരെ ഷെരീഫ് ആഞ്ഞടിച്ചത്.

ദിനകരൻ കളി തുടങ്ങി !!! രണ്ടും കല്‍പിച്ചിറങ്ങിയാല്‍ എടപ്പാടി സർക്കാർ വീഴും!!!

ആവേശകരമായിരുന്നു ഷെരീഫിന്റെ യാത്രയും പ്രസംഗവും. തന്നെ പുറത്താക്കാൻ മൂന്നര വർഷം മുന്‍പേ തുടങ്ങിയതാണ് ഗൂഢാലോചന എന്നാരോപിച്ച ഷെരീഫ്, അവഹേളിച്ച് പുറത്താക്കിയവര്‍ വിജയിച്ചതായി കരുതേണ്ടെന്നും താൻ തിരിച്ചുവരുമെന്നും പറഞ്ഞു. രാഷ്ട്രീയശക്തി തെളിയിക്കാൻ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ നിന്ന് ലാഹോറിലേക്ക് അനുയായികളുമായി നടത്തുന്ന യാത്രയ്ക്കിടെ ഗുജ്റൻവാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താനെതിരെ ആഞ്ഞടിച്ച് ഷെരീഫ്

പാകിസ്താനെതിരെ ആഞ്ഞടിച്ച് ഷെരീഫ്

പാക് സൈന്യത്തിനു സുപ്രീം കോടതിക്കുമെതിരെ ആഞ്ഞടിച്ച് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്.പേരെടുത്തു പറയാതെയായിരുന്നു ഷെരീഫിന്റെ വിമർശനം.തന്നെ പുറത്താക്കിയവർ വിജയിച്ചതായി കരുതേണ്ടെന്നും താൻ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴും ജനങ്ങളുടെ പിന്തുണ

ഇപ്പോഴും ജനങ്ങളുടെ പിന്തുണ

രാഷ്ട്രീയശക്തി തെളിയിക്കാൻ പാക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ നിന്ന് ലാഹോറിലേക്ക് അനുയായികളുമായി നടത്തുന്ന യാത്ര വൻ വിജയമായിരുന്നു. ഷെരീഫിന് പിന്തുണ പ്രഖ്യാപിച്ച് നിരവധിപേരാണ് റാലിൽ പങ്കെടുത്തത്. ഷെരീഫിന്റെ ഓരോ വാക്കിനും നിലക്കാത്ത കയ്യടികളാണ് ലഭിച്ചത്.

പാകിസ്താൻ ഭരണം

പാകിസ്താൻ ഭരണം

പാകിസ്താനിൽ പ്രധാനമന്ത്രിമാരെ അവഹേളിക്കുന്ന സ്ഥിതിയാണ് കണ്ടു വരുന്നത്. രാജ്യത്ത് ഇതു വരെ 18 പ്രധാനമന്ത്രിമാരെയാണു കാലാവധി പൂർത്തിയാക്കാൻ അനുവദിക്കാതിരുന്നിട്ടുള്ളത്. അതേസമയം, മൂന്നു സ്വേച്ഛാധിപതികൾക്കു 30 വർഷത്തിലേറെ അധികാരത്തിലിരിക്കാൻ കഴിഞ്ഞെന്നും ഷെരീഫ് കുറ്റപ്പെടുത്തി. ഭാഗ്യംകെട്ട രാജ്യമാണു പാകിസ്താനെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

ജനപ്രതിനിധികളെ അവഹേളിക്കുന്നു

ജനപ്രതിനിധികളെ അവഹേളിക്കുന്നു

പാകിസ്താനിൽ ജനവിധി ചവിട്ടിമെതിക്കപ്പെടുകയാണ്. ലക്ഷക്കണക്കിനു ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ ഏതാനും ആളുകളോ അഞ്ചു ജഡ്ജിമാരോ ചേർന്ന് അവഹേളിക്കുകയും വീട്ടിലേക്കു പറഞ്ഞയക്കുകയുമാണ് ചെയ്ത്ത്. ഇതു വഴി ജനാധിപത്യത്തെ അടിച്ചമർത്തുകയാണെന്നും ഷെരീഫ് പറഞ്ഞു.

വീണ്ടും തിരിച്ചു വരും

വീണ്ടും തിരിച്ചു വരും

പാകിസ്താനിൽ മൂന്നര വർഷം മുന്‍പു പുറത്താക്കാനുള്ള ഗൂഢാലോചന തുടങ്ങിയിരുന്നു വെന്ന് ഷെരീഫ് ആരോപിച്ചു.. തന്നെ അവഹേളിച്ചവർ വിജയിച്ചുവെന്നു കരുതണ്ടെന്നും താൻ നാലാം തവണയും താൻ തിരിച്ചെന്നുമെന്നുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പാനമ പേപ്പർ കേസ്

പാനമ പേപ്പർ കേസ്

പാനമ പേപ്പര്‍ അഴിമതിക്കേസിലാണ് പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ അയോഗ്യനാക്കി. പനാമ ഇടപാട് വഴി നവാസ് ഷെരീഫും കുടുംബവും അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം കോടതിയും ശരിവെച്ചതിനെ തുടർന്നാണ് ഷെരീഫിന് പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നത്. ആറ് മാസത്തിനുള്ളില്‍ ഷെരീഫിന്‍റെ കുടുംബാംഗങ്ങള്‍ക്കുള്ള കേസിലും വിചാരണ പൂര്‍ത്തിയാക്കാന്‍ കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

English summary
Pakistan's former Prime Minister Nawaz Sharif has called for "a change and revolution" as he ended a four-day procession from Islamabad to Lahore.
Please Wait while comments are loading...