കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനത്തില്‍ കാഠ്മണ്ഡു മൂന്ന് മീറ്റര്‍ നീങ്ങിപ്പോയി!

  • By Soorya Chandran
Google Oneindia Malayalam News

കാഠ്മണ്ഡു: ഭൂചലനങ്ങള്‍ ഭൂമിയില്‍ വന്‍ മാറ്റങ്ങളാണ് സൃഷ്ടിയ്ക്കുക. നമ്മുടെ വൈപ്പിന്‍ ദ്വീപ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഒരു ഭൂചലനത്തില്‍ ഉയര്‍ന്ന് വന്നുണ്ടായതാണെന്നാണ് പറയുന്നത്.

നേപ്പാളിലെ ഭൂചലനവും ഇത്തരത്തില്‍ ഒരു വലിയ മാറ്റം സൃഷ്ടിച്ചിരിയ്ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡു മൂന്ന് മീറ്റര്‍ തെക്കോട്ട് നീങ്ങിയെന്നാണ് പറയുന്നത്.

Nepal

കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷകയായ ജെയിംസ് ജാക്‌സണ്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കാഠ്മണ്ഡുവിലാണ് ഭൂചലനം ഏറെ നാശ നഷ്ടങ്ങള്‍ സൃഷ്ടിച്ചത്.

ഹിമാലയന്‍ മേഖലയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. യുറേഷ്യന്‍ ഫലകവും ഇന്ത്യന്‍ ഫലകവും സംഗമിയ്ക്കുന്ന ഭാഗമാണിത്. എന്നാല്‍ ഭാഗ്യവശാല്‍ ഹിമാലയ പര്‍വ്വതത്തിന് മാത്രം ഒരു സ്ഥാനഭ്രംശവും സംഭവിച്ചിട്ടില്ല.

റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാലായിരത്തി അഞ്ഞൂറോളം പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. മരണ സംഖ്യ പതിനായരം കടക്കുമെന്നാണ് നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ് രാള പറയുന്നത്.

ശക്തമായ ഭൂചലനത്തിന് ശേഷം നേപ്പാളില്‍ ഇപ്പോഴും തുടര്‍ ചലനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിയിക്കുകയാണ് . കനത്ത മഴയും രക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നുണ്ട്‌ .

English summary
The earthquake that devastated Nepal and left thousands of people dead shifted the earth beneath Kathmandu by up to several metres south, but the height of Mount Everest likely stayed the same, experts said Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X