അഴിമതി ആരോപണങ്ങള്‍ നിഷേധിച്ച് ബെഞ്ചമിന്‍ നെതന്യാഹു... പ്രധാനമന്ത്രി ആയി തുടരുക തന്നെ ചെയ്യും

  • Written By: Desk
Subscribe to Oneindia Malayalam

ടെല്‍ അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതികുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേല്‍ പോലീസ് രംഗത്ത്. 18 മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ അറ്റോര്‍ണി ജനറലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നെതന്യാഹുവിനെതിരെ കുറ്റം ചുമത്തണെന്ന് പോലീസ് ആവിശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് ഇനി അറ്റോര്‍ണി ജനറലാണ് തിരുമാനം എടുക്കേണ്ടത്.

benjamin nethanyahu

രാഷ്ട്രീയ സഹായം നല്‍കാമെന്ന പേരില്‍ വന്‍ വ്യാപാരികളില്‍ നിന്ന് 3 ലക്ഷം ഡോളര്‍ വിലവരുന്ന സമ്മാനം സ്വീകരിച്ചു, രാജ്യത്തെ പ്രമുഖ പത്രവുമായി അവിശുദ്ധ ധാരണയുണ്ടാക്കി എന്നിവയാണ് നെതന്യാഹുവിന് നേരെയുള്ള ആരോപണങ്ങള്‍.

ആരോപണങ്ങളില്‍ ബെഞ്ചമിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും പോലീസ് വ്യക്തമാക്കി. അതേസമയം ആരോപണങ്ങള്‍ നെതന്യാഹു തള്ളികളഞ്ഞു. പോലീസ് തനിക്കെതിരെ നടത്തിയ ഗൂഢാലോചനയാണ് കേസ്. രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി താന്‍ ഇനിയും തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. 2019 ലാണ് ഇസ്രായലില്‍ അടുത്ത തെരഞ്ഞെടുപ്പ് ഇനി നടക്കുക. കേസ് ഫയല്‍ ചെയ്താല്‍ നെതന്യാഹുവിന്‍റെ രാഷ്ട്രീയ ജീവിതം പ്രതിസന്ധിയിലാകും.

English summary
In a long expected yet still dramatic conclusion to an 18-month investigation, it was announced Tuesday night that police investigators believe charges should be brought for fraud, breach of trust, and—most devastatingly of all—bribery.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്