അങ്ങനെ പറഞ്ഞിട്ടില്ല!!ഡോക്‌ലയില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിന്‍വലിയുന്നോ..?

Subscribe to Oneindia Malayalam

ദില്ലി: ഡോക്‌ലയില്‍ നിന്നും യാതൊരു കാരണവശാലും ഇന്ത്യ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് കേന്ദ്രമന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അതിന്റെ അര്‍ത്ഥം ഡോക്‌ലയില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കും എന്നാണോയെന്ന ചോദ്യത്തിനുള്ള മറുപടി വിദേശകാര്യമന്ത്രാലയം നല്‍കിയില്ല. ഇന്ത്യന്‍ സൈന്യം ഡോക്‌ലയില്‍ നിന്നും പിന്‍മാറുമെന്ന അഭ്യൂഹങ്ങള്‍ ഇതോടെ ശക്തമായി. എങ്കിലും ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.

എന്തു സംഭവിച്ചാലും ഡോക്‌ലയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ലെന്ന് കേന്ദ്ര മന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യ വിദേശകാര്യ മന്ത്രാലയം തീരുമാനമെടുത്തതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അത്തരം വാര്‍ത്തകള്‍ തെറ്റാണെന്ന സ്ഥിരീകരണമാണ് ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയം നല്‍കുന്നത്. ഇത്തരം വാര്‍ത്തകള്‍ക്ക് യാതോരു അടിസ്ഥാനവും ഇല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് ഏറ്റുമുട്ടലിന്റെ വക്കോളമെത്തയിരിക്കുകയാണ് ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശം. 1962 ലെ യുദ്ധം ഓര്‍മ്മിപ്പിച്ചു കൊണ്ട് ചൈന മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ 1962 ലെ ഇന്ത്യയല്ല 2017 ലെ ഇന്ത്യ എന്ന് അരുണ്‍ ജയ്റ്റ്‌ലി തിരിച്ചടിക്കുകയും ചെയ്തു.

മന്ത്രിമാരുടെ യോഗം

മന്ത്രിമാരുടെ യോഗം

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തെക്കുറിച്ചും കശ്മീര്‍ വിഷയത്തെക്കുറിച്ചും ചര്‍ച്ച നടത്താന്‍ വെള്ളിയാഴ്ച ഉന്നതതല മന്ത്രിമാര്‍ സമ്മേളിച്ചിരുന്നു.
പ്രതിപക്ഷ നേതാക്കളുമായും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ചര്‍ച്ച നടത്തിയിരുന്നു. ചൈന വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പൂര്‍ണ്ണ പിന്തുണയാണ് സര്‍ക്കാരിനു നല്‍കുന്നത്.

സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചക്കുള്ളൂ എന്ന് ചൈന

സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചക്കുള്ളൂ എന്ന് ചൈന

ഡോക്‌ലയില്‍ നിന്ന് ഇന്ത്യം സൈന്യം പിന്‍വലിഞ്ഞാല്‍ മാത്രമേ ഇന്ത്യയുമായി ചര്‍ച്ചക്കു തയ്യാറാകുകയുള്ളൂ എന്ന് ചൈന വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി അതിര്‍ത്തി പ്രശ്‌നത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വാദപ്രതിവാദങ്ങള്‍ തുടരുകയാണ്.

പരസ്പരം പഴി ചാരി ഇന്ത്യയും ചൈനയും

പരസ്പരം പഴി ചാരി ഇന്ത്യയും ചൈനയും

അതിര്‍ത്തി ലംഘിച്ചത് ഇന്ത്യ ആണെന്നാണ് ചൈന പറയുന്നത്. ചൈനയാണ് അതിര്‍ത്തി ലംഘിച്ചതെന്ന് ഇന്ത്യയും. ഇരു രാജ്യങ്ങളും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ മൂര്‍ച്ഛിച്ചതോടെ യുദ്ധസമാനമായ സാഹചര്യമായിരുന്നു അതിര്‍ത്തിയില്‍ നിലനിന്നിരുന്നത്. ഈ വിഷയത്തില്‍ ഇതുവരെ സമാധാനപരമായ ചര്‍ച്ചക്ക് ഇരു രാജ്യങ്ങളും തയ്യാറായതുമില്ല. പ്രശ്‌നം ഏറ്റുട്ടലില്‍ കലാശിക്കുമെന്ന സൂചനകളുമുണ്ടായിരുന്നു.

പ്രശ്നം റോഡ് നിര്‍മ്മാണം

പ്രശ്നം റോഡ് നിര്‍മ്മാണം

ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ഡോക് ലയില്‍ ചൈന നടത്തുന്ന റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 ദിവസങ്ങളായി ഈ മേഖലയില്‍ സംഘര്‍ഷം നടന്നുവരികയാണ്. തര്‍ക്ക പ്രദേശത്തെ ഭൂട്ടാന്‍ ഡോക്ലാം എന്നാണ് വിളിക്കുന്നത്. ചൈനക്ക് ഈ പ്രദേശം ഡോങ്ഗ്ലാങ്ങ് ആണ്.

യുദ്ധസമാനം

യുദ്ധസമാനം

ഇന്ത്യന്‍ സേന പിന്‍മാറണമെന്നും യുദ്ധസമാനമായ സാഹചര്യമാണ് പ്രദേശത്ത് നിലനില്‍ക്കുതെന്നും ചൈന മുന്നറിയിപ്പു നല്‍കിയെങ്കിലും ഇപ്പോഴും ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.

ടിബറ്റില്‍ ചൈനീസ് സൈന്യത്തിന്റെ യുദ്ധപരിശീലനം

ടിബറ്റില്‍ ചൈനീസ് സൈന്യത്തിന്റെ യുദ്ധപരിശീലനം

ചൈനീസ് സൈന്യം ടിബറ്റില്‍ യുദ്ധത്തിന് ഒരുക്കമെന്ന വണ്ണം പരിശീലനം നടത്തിയതായി ചൈനയുടെ ഒദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുത്തന്‍ ആയുധങ്ങളുടെ സഹായത്തോടെയാണ് സൈന്യം പരിശീലനം നടത്തിയത്

പാകിസ്താനു വേണ്ടിയും

പാകിസ്താനു വേണ്ടിയും

വേണ്ടി വന്നാല്‍ പാകിസ്താനു വേണ്ടി കശ്മീരിലേക്ക് സൈന്യത്തെ അയക്കുമെന്നു വരെ ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു.ചൈനീസ് ദേശീയ ദിനപ്പത്രമായ ഗ്ലോബല്‍ ടൈംസിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ സൈന്യം ഡോക്ലയില്‍ ഇടപെടുന്നത് ഭൂട്ടാനു വേണ്ടിയല്ല. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

English summary
Never told ministers there will be no withdrawal of troops from Doklam,confirms MEA
Please Wait while comments are loading...