കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ താലിബാന്‍ നേതാവിന്റെ ആദ്യ സന്ദേശം എന്താണെന്ന് അറിയണോ

Google Oneindia Malayalam News

കാബൂള്‍: താലിബാന്റെ പുതിയ നേതാവ് മുല്ല അക്തര്‍ മന്‍സൂറിന്റെ ആദ്യ ശബ്ദ സന്ദേശം പുറത്ത്. അഫ്ഗാനിസ്ഥാനില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ തുടാരന്‍ താലിബാന് പ്രചോദനം നല്‍കുന്ന സന്ദേശമാണ് പുറത്ത് വന്നിരിയ്ക്കുന്നത്. ശരിയത്ത് നിയമങ്ങള്‍ രാജ്യത്ത് പൂര്‍ണമായും നടപ്പിലാകുന്നത് വരെ തമ്മിലടിയ്ക്കാതെ താലിബാന്‍ ഒന്നിച്ച് നില്‍ക്കണമെന്നതാണ് സന്ദേശത്തിലെ പ്രധാന നിര്‍ദ്ദേശം.

മുല്ല മന്‍സൂറിന്റെ ഓഡിയോ സന്ദേശമാണ് പുറത്ത് വന്നത്. സ്ഥാനമാനങ്ങളുടെ പേരില്‍ ഒരിയ്ക്കലും താലിബാന്‍കാര്‍ തമ്മിലടിയ്ക്കരുതെന്നും സന്ദേശത്തില്‍ പറയുന്നു. മുല്ല മന്‍സൂറിനെ നേതാവായി തിരഞ്ഞെടുത്തതില്‍ പോലും ഭീകരര്‍ക്കിടിയില്‍ ഭിന്നതയുള്ളപ്പോഴാണ് പുതിയ നിര്‍ദ്ദേശം

തുടരണം

തുടരണം

അഫ്ഗാനിസ്ഥാനില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നാണ ്‌നിര്‍ദ്ദേശത്തില്‍ പറയുന്നത്. ശരിയത്ത് നടപ്പിലാക്കുന്നവരെ പോരാട്ടം തുടരണമെന്നാണ് ആഹ്വാനം

 ഭിന്നത

ഭിന്നത

സ്ഥാനമാനങ്ങളുടെ പേരില്‍ താലിബാന്‍കാര്‍ തമ്മില്‍ തല്ലരുതെന്നാണ് പുതിയ നിര്‍ദ്ദേശം

സമാധാന ചര്‍ച്ചകള്‍

സമാധാന ചര്‍ച്ചകള്‍

സര്‍ക്കാരുമായി നടത്തുന്ന സമാധാന ചര്‍ച്ചകളെ അനുകൂലിച്ചോ പ്രതികൂലിച്ചോ മുല്ല മന്‍സൂര്‍ സംസാരിയ്ക്കുന്നില്ല

30 മിനിട്ട്

30 മിനിട്ട്

30 മിനിട്ട് ദൈര്‍ഘ്യമുള്ള ശബ്ദ സംഭാഷണത്തില്‍ ഇടയ്ക്കിടെ ഒരു കുഞ്ഞിന്റെ കരച്ചിലും കേള്‍ക്കാം

ഇസ്ലാമിക നിയമം

ഇസ്ലാമിക നിയമം

മുതിര്‍ന്ന നേതാക്കള്‍ മരിച്ചാല്‍ ഷൂറാ കൗണ്‍സില്‍ യോഗം ചേര്‍ന്ന് പുതിയ നേതാവിനെ തിരഞ്ഞെടുക്കണമെന്ന കീഴ് വഴക്കം മുല്ല മന്‍സൂറിന്റെ കാര്യത്തില്‍ സംഭവിച്ചെന്ന് മറ്റൊരു താലിബാന്‍ വക്താവായ മുല്ല അബ്ദുള്‍ മനന്‍ നിയാസി പറയുന്നു.

English summary
New Taliban leader Mullah Akhtar Mansour calls for unity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X