• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎഇയില്‍ കോവിഡ് ഭേദമായ കുട്ടികളില്‍ അപൂര്‍വ്വ രോഗാവസ്ഥ; ചികിത്സ തേടിയത് അഞ്ച് കുട്ടികള്‍

ദുബൈ: 43752 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതില്‍ പകുതിയിലേറെ പേര്‍ക്ക് രോഗമുക്തി നേടാന്‍ സാധിച്ചിട്ടുണ്ട്. 30241 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 388 പേര്‍ക്ക് മാത്രമാണ് യുഎഇയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. റെക്കോര്‍ഡ് സമയം കൊണ്ട് 30 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ‍് ടെസ്റ്റ് നടത്തിയതായി യുഎഇ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോവിഡിനോടൊപ്പം തന്നെ മറ്റൊരു വെല്ലുവിളിയും യുഎഇ ആരോഗ്യം രംഗത്തിന് നേരിടേണ്ടി വരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

അപൂര്‍വ രോഗാസ്ഥ

അപൂര്‍വ രോഗാസ്ഥ

യുഎഇയില്‍ കോവിഡ് മാറിയ കുട്ടികളില്‍ അപൂര്‍വ രോഗാസ്ഥ കാണപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ‘മൾട്ടിസിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം' എന്ന് വിളിക്കുന്ന രോഗാവസ്ഥയുമായി അഞ്ച് കുട്ടികളാണ് യുഎഇയിലെ വിവിധ ആശുപത്രികളില്‍ ചികിൽസതേടിയത്.

ജാഗ്രതപാലിക്കണം

ജാഗ്രതപാലിക്കണം

ഇതേ തുടര്‍ന്ന് മതാപിതാക്കള്‍ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കടുത്തപനി, കണ്ണ് ചുമന്ന് പീളകെട്ടൽ, വയറിളക്കം, ചൊറിച്ചിൽ എന്നിവയാണ് ഈ രോഗത്തിന്‍റെ ലക്ഷണങ്ങൾ. ഇതിന് പുറമെ ഹൃദ്രോഗ ലക്ഷണങ്ങൾക്കും, അമിത രക്തസമർദ്ദത്തിനും സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

കോവിഡ്

കോവിഡ്

കോവിഡ് വൈറസ് ബാധ ഭേദമായ കുട്ടികളിലും , കോവിഡ് രോഗികളുമായി ഇടപഴകിയ കുട്ടികളിലുമാണ് പൊതുവെ ഈ രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നത്. നേരത്തെ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇത്തരം രോഗാവസ്ഥയുടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ചികിത്സ തേടിയ കുട്ടികള്‍ എല്ലാം തന്നെ അപകടാവസ്ഥ തരണം ചെയ്തതായി ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

പിഐഎംഎസ്

പിഐഎംഎസ്

കൊവിഡ് 19 മൂലം കുട്ടികളില്‍ പീഡിയാട്രിക് ഇന്‍ഫ്‌ളമേറ്ററി മള്‍ട്ടിസിസ്റ്റം സിന്‍ഡ്രോം' (പിഐഎംഎസ്) എന്ന രോഗം പിടിപെട്ടതായി ബ്രിട്ടന്‍, ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ രോഗബാധയെ തുടര്‍ന്ന് അഞ്ചോളം കുട്ടികള്‍ മരിച്ചതായാണ് ഇവര്‍ നല്‍കുന്ന വവരം.

cmsvideo
  A New Study Assures That Existing Vaccines Can Prevent COVID 19 | Oneindia Malayalam
  മരണം

  മരണം

  ന്യൂയോര്‍ക്കില്‍ മൂന്ന് കുട്ടികളും ഫ്രാന്‍സിലും ബ്രിട്ടനിലും ഓരോ കുട്ടിയുമായി മരിച്ചത്. കോവിഡ് 19മായി ബന്ധപ്പെട്ടാണ് കുട്ടികളില്‍ ഈ രോഗം പിടിപെട്ടതെന്ന് മനസ്സിലാക്കാന്‍ ഏറെ സമയം എടുക്കേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ തന്നെ മറ്റ് ചില രോഗങ്ങള്‍ കൂടി കൊവിഡ് 19 ബാധിച്ച കുട്ടികളില്‍ കണ്ടെത്തിയിരുന്നു.

  ആദ്യഘട്ടത്തില്‍

  ആദ്യഘട്ടത്തില്‍

  അമേരിക്കയിലും ബ്രിട്ടണിലുമാണ് ഇതും റിപ്പോര്‍ട്ട് ചെയ്തത്. 14 വയസ് വരെ പ്രായമുള്ള കുട്ടികള്‍ ഇത്തരം രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. കോവിഡ് വൈറസ് ബാധയുടെ മറ്റ് ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതിരുന്നതിനാല്‍ ആദ്യഘട്ടത്തില്‍ ഇവര്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നില്ല.

  ന്യൂയോര്‍ക്ക് സിറ്റി

  ന്യൂയോര്‍ക്ക് സിറ്റി

  എന്നാല്‍ പിന്നീട് സംശയങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളില്‍ കോവിഡ് പരിശോധന നടത്തുകയായിരുന്നു. പരോശോധനാ ഫലം പോസിറ്റീവായതോടെ ഡോക്ടര്‍മാരുടെ സംശയം ഇരട്ടിച്ചു. കൊവിഡ് 19 കുട്ടികളിലുണ്ടാക്കുന്ന ലക്ഷണമാണ്, ചില രോഗങ്ങളെന്ന് ഇവര്‍ അനുമാനിച്ചു.

  ആദ്യത്തെ സൂചനകള്‍

  ആദ്യത്തെ സൂചനകള്‍

  നേരത്തെ കോവിഡ‍് ബാധ ശക്തമായ ഘട്ടത്തില്‍, കുട്ടികളെ ഇത് സാരമായി ബാധിക്കില്ലെന്ന തരത്തിലായിരുന്നു സൂചനകള്‍ ലഭിച്ചിരുന്നത്. ഇന്നാല്‍ ഇതിനോടകം തന്നെ നിരവധി കുട്ടികള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ കോവിഡ് സുരക്ഷാ നിയന്ത്രണങ്ങളില്‍ കുട്ടികള്‍ക്കും യാതൊരു ഇളവും നല്‍കരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

  അടിസ്ഥാന വികസനം മുതൽ ഹൈടെക് വരെ: ഇന്ത്യൻ വ്യാപാര രംഗത്തെ ചൈനീസ് പങ്കാളിത്തം

  English summary
  new threat in uae as multi inflammatory syndrome found for covid recovered kids
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X