• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒമാനില്‍ രാത്രികാല വിലക്ക് പ്രാബല്യത്തിൽ; വിലക്ക് മാർച്ച് 20 വരെ

മസ്കറ്റ്; സൂപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പുകളും ഉള്‍പ്പെടെയുള്ള വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ ഒമാനില്‍ രാത്രികാലങ്ങളില്‍ അടച്ചിടുവാനുള്ള തീരുമാനം പ്രാബല്യത്തില്‍ വന്നു. കൊവിഡ് വ്യാപനത്തോത് കുറയ്ക്കുക എന്ന ഉദ്ദേശത്തില്‍ സുപ്രീം കമ്മിറ്റിയാണ് രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടുവാനുള്ള തീരുമാനം പുറപ്പെടുവിച്ചത്. റസ്റ്റോറന്റുകള്‍, കഫേകള്‍, ഹോംഡെലിവറി സര്‍വ്വീസുകള്‍ എന്നിവയ്ക്കെല്ലാം അടച്ചിടല്‍ ബാധകമാണ്. പെ‌ട്രോള്‍ സ്റ്റേഷനുകള്‍, ഹെല്‍ത്ത് കെയര്‍ സെന്‍ററുകള്‍, ഫാര്‍മസികള്‍ എന്നിവയ്ക്ക് ഇളവ് നല്കിയിട്ടുണ്ട്. മാര്‍ച്ച് 20 വരെ നിയന്ത്രണങ്ങള്‍ നീണ്ടു നില്‍ക്കും.

ഇന്ത്യന്‍ ആര്‍മി- തുര്‍ക്ക്‌മെനിസ്ഥാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സംയുക്ത സ്‌കൈഡൈവിങ് പരിശീലനം, ചിത്രങ്ങള്‍ കാണാം

അതേസമയം, ആളുകള്‍ക്ക് പുറത്തിറങ്ങുന്നതിനും വാഹനങ്ങള്‍ ഓടിക്കുന്നതിനും വിലക്കില്ല. അടച്ചിടലിന്റെ ആദ്യ ദിവസമായ ഇന്നലെ മിക്കയിടങ്ങളിലും തിരക്ക് അനുഭവപ്പെട്ടു. എന്നാല്‍ നിയന്ത്രണത്തെത്തുടര്‍ന്ന് മിക്ക സ്ഥാപനങ്ങളും പ്രവര്‍ത്തന സമയത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. രാവിലെ ഏഴു മണി മുതല്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതിയുള്ളതിനാല്‍ ആ സമയത്ത് തുറന്ന് രാത്രി എട്ടു മണിക്കുള്ളില്‍ അടയ്ക്കുന്ന വിധത്തിലാണ് പുതിയ ക്രമീകരണം. തിരക്കില്ലാതെ സുരക്ഷിതമായി ആളുകള്‍ക്ക് ഷോപ്പിങ് നടത്തുവാന്‍ ഈ ക്രമീകരണം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോട് മാര്‍ച്ച് 7 മുതല്‍ 11 വരെ ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസുകള്‍ തുടരുവാനും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. അതിനു ശേഷമുളള അവലോകനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മിറ്റി അറിയിച്ചു.

ഓവിയ ഹെലന്റ് ഫോട്ടോ ഷൂട്ട്: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

മസ്കറ്റ് നഗരസഭ റോയല്‍ ഒമാന്‍ പോലീസിന്റെയും പബ്ലിക് പ്രോസിക്യൂഷന്റെയും സഹകരണത്തോടെ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കും.

cmsvideo
  NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam

  കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിനു ശേഷം രാജ്യത്തെ കൊവിഡ് മരണങ്ങളുടെയും രോഗികളുടെയും എണ്ണത്തില്‍ കുന്നനെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുല്‍ത്താനേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ട്.

  ഫെബ്രുവരി 25 മുതൽ 15 ദിവസത്തേക്ക് 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം ഒമാൻ ഇതിനകം നിർത്തിവച്ചിട്ടുണ്ട്. ലെബനൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, സുഡാൻ, നൈജീരിയ, ടാൻസാനിയ, ഘാന, ഗ്വിനിയ, സിയറ ലിയോൺ, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശനം വിലക്കിയിരിക്കുന്നത്.

  കുവൈത്തില്‍ ഒരു മാസം കര്‍ഫ്യൂ പ്രഖ്യാപിച്ചു; വിദേശികള്‍ക്ക് പ്രവേശനമില്ല, കടുത്ത നിയന്ത്രണം

  'ബിജെപിയുടെ സമനില തെറ്റി;തരം താണ കളിക്ക്‌ നില്‍ക്കുന്നവര്‍ ഇതു കേരളമാണെന്ന്‌ ഓർക്കണം';സിപിഎം

  സർപ്രൈസ് നീക്കവുമായി സിപിഎം; അരൂർ തിരിച്ചു പിടിക്കണം, ഷാനിമോളെ പൂട്ടാൻ ഗായിക ദലീമ ജോജോ

  English summary
  Night Ban in effect in Oman Until March 20
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X