ബീഫ് തിന്നാല്‍ സംഘികള്‍ വെട്ടിക്കൊല്ലും'..!! മുസ്ലിം രാജ്യമായ ബഹ്റൈനിൽ പന്നിയെ തിന്നാലോ..???
ബഹ്‌റൈനില്‍ ആര്‍ക്കും ചെന്ന് പന്നിയിറച്ചി കഴിക്കാം. നിങ്ങളെ ആരും കൊല്ലില്ല
മനാമ: ഗോമാസം വീട്ടില്‍ സൂക്ഷിച്ചാല്‍ പോലും കൊല്ലപ്പെട്ടേക്കാവുന്ന രാജ്യത്താണ് നാം. ഒരു മതാധിഷ്ടിത രാജ്യമല്ല മറിച്ച് ജനാധിപത്യ രാജ്യമായിരുന്നിട്ടു പോലും വ്യക്തിസ്വാതന്ത്രം മതങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന കാലം. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ബീഫിന്റെ പേരില്‍ കൊലയും കലാപവും വരെ നടന്നു. ഈ മാതൃകാ ജനാധിപത്യ രാജ്യം കണ്ടു പഠിക്കേണ്ട ഉദാഹരണമാണ് മുസ്ലിം രാഷ്ട്രമായ ബഹ്‌റൈന്‍ മുന്നോട്ട് വെയ്ക്കുന്നത്.
ഇന്ത്യയില്‍ ബീഫ് കഴിച്ചാല്‍ കൊല്ലുന്ന സംഘികള്‍ ചോദിക്കുന്ന ഒരു ചോദ്യം ഏതെങ്കിലും മുസ്ലിം രാജ്യത്ത് ചെന്ന് പന്നിയിറച്ചി കഴിക്കാന്‍ ധൈര്യമുണ്ടോ എന്നാണ്. ബഹ്‌റൈന്‍ എന്ന മുസ്ലിം രാഷ്ട്രത്തിലേക്ക് ചെല്ലൂ. പന്നിയിറച്ചി ആസ്വദിച്ചു കഴിക്കൂ. നിങ്ങളെ ആരും കൊല്ലില്ല.

ഇസ്ലാം മതവിശ്വാസികള്‍ക്ക് ഹറാമാണ് പന്നിയിറച്ചി.അതുകൊണ്ടു തന്നെ രാജ്യത്ത് പന്നിയിറച്ചി നിരോധിക്കണമെന്നായിരുന്നു ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ ഉയര്‍ന്ന ആവശ്യം.പന്നിയിറച്ചി കഴിക്കുന്നതും മറ്റുല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ശരിയത്ത് നിയമങ്ങള്‍ക്ക് എതിരാണ് എന്നായിരുന്നു വാദം. എന്നാല്‍ പന്നിയിറച്ചി നിരോധിക്കാനാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

മുസ്ലീംങ്ങള്‍ അല്ലാത്ത നിരവധി പേര്‍ ലോകത്തിന്റെ വിവധഭാഗങ്ങളില്‍ നിന്നും ബഹ്‌റൈനില്‍ വന്നു താമസിക്കുന്നുണ്ട്. ഇത്തരം അമുസ്ലിംങ്ങളുടെ അവകാശങ്ങള്‍ നിരസിക്കാനാവില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. ഏകദേശം 6 ലക്ഷം മുസ്ലിംങ്ങളല്ലാത്തവര്‍ ബഹ്‌റൈനില്‍ താമസിക്കുന്നുണ്ട് എന്നാണ് കണക്ക്.

പന്നിയിറച്ചിയുടെ വില്‍പന, ഉപയോഗം, ഇറക്കുമതി എന്നിവ ബഹ്‌റൈനില്‍ പൂര്‍ണമായും നിരോധിക്കണം എന്നായിരുന്നു പാര്‍ലമെന്റില്‍ ഉയര്‍ന്ന ആവശ്യം. പാര്‍ലമെന്റ് അംഗമായ അബ്ദുള്ള ബിന്‍ ഹുവൈലാണ് പന്നിയിറച്ചി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്.

ബഹ്‌റൈനിലെ വലിയൊരു വിഭാഗം അമുസ്ലിംങ്ങളാണ്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. രാജ്യത്തിന്റെ മുന്നേറ്റത്തില്‍ ഇവര്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. അതുകൊണ്ടു തന്നെ ഇവരുടെ അവകാശങ്ങള്‍ തടയാനാവില്ല എന്നാണ് ബഹ്‌റൈന്‍ സര്‍ക്കാര്‍ നിലപാട്.

നിരോധനമില്ലെങ്കിലും രാജ്യത്ത് മാംസം ഇറക്കുമതി ചെയ്യുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. ശുചിത്വമുള്ളതും സുരക്ഷിതവുമായ മാംസം മാത്രമേ രാജ്യത്ത് ഇറക്കുമതി ചെയ്യാന്‍ സമ്മതിക്കൂ എന്നാണ് സര്‍ക്കാര്‍ തീരുമാനം.

ഒരു വിഭാഗം കാവിക്കോമരങ്ങള്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യനെ കൊന്നു തിന്നുമ്പോള്‍ അതിന് ഓശാന പാടുന്ന അധികാര കേന്ദ്രങ്ങള്‍ ബഹ്‌റൈനെ ഒരു പാഠമാക്കണം. ഒരു മതാധിഷ്ടിത രാജ്യത്ത് വ്രണപ്പെടാത്ത ഏത് മതവികാരത്തിനാണ് ഒരു ജനാധിപത്യ രാജ്യത്ത് മുറിവേല്‍ക്കുന്നത് എന്നത് കൂടി ചിന്തിക്കേണ്ടതുണ്ട്.












Click it and Unblock the Notifications