ഇറാന്‍, ഉത്തര കൊറിയ ഒളിംപിക്‌സ് താരങ്ങള്‍ക്ക് സാംസംഗ് ഫോണ്‍ നല്‍കില്ലെന്ന് ദക്ഷിണ കൊറിയ!

  • Posted By: Desk
Subscribe to Oneindia Malayalam

സോള്‍: വെള്ളിയാഴ്ച ആരംഭിക്കുന്ന ശീതകാല ഒളിംപിക്‌സിനെത്തുന്ന ഇറാന്റെയും ഉത്തരകൊറിയയുടെയും താരങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കില്ല. മറ്റുള്ളവര്‍ക്ക് ഉപഹാരമായി നല്‍കുന്നതുപോലെ സാംസംഗ് സ്മാര്‍ട്ട്‌ഫോണ്‍ ഈ രണ്ട് രാജ്യക്കാര്‍ക്ക് കൊടുക്കാനാവില്ലെന്നാണ് ആതിഥേയ രാഷ്ട്രമായ ദക്ഷിണ കൊറിയന്‍ നിലപാട്. ഇരുരാജ്യങ്ങള്‍ക്കുമെതിരേ നിലനില്‍ക്കുന്ന അന്താരാഷ്ട്ര ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് പിയോംഗ് ചാംഗ് ഒളിംപിക്‌സ് സംഘാടകരെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാഖില്‍ നിന്ന് യുഎസ് സേനാപിന്‍മാറ്റത്തിന് സമ്മര്‍ദ്ദമേറുന്നു; എണ്ണം കുറച്ചുകൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

ഒളിംപിക്‌സ് താരങ്ങള്‍ക്കും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്നതിനായി നാലായിരത്തോളം ഗാലക്‌സി നോട്ട് 8 ഒളിംപിക് എഡിഷന്‍ സ്മാര്‍ട്ട്‌ഫോണുകളാണ് സാംസംഗ് ഇലക്ട്രോണിക്‌സ് വിതരണം ചെയ്യുന്നത്. എന്നാല്‍ 22 ഉത്തരകൊറിയന്‍ താരങ്ങള്‍ക്കും നാല് ഇറാനിയന്‍ താരങ്ങള്‍ക്കും നല്‍കില്ലെന്നാണ് കമ്പനി നിലപാട്. സ്മാര്‍ട്ട് ഫോണുകള്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനിടയുണ്ടെന്നാണ് ഇതിന് അധികൃതര്‍ പറയുന്ന ന്യായം. ഈ രണ്ട് രാജ്യക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ പോലുള്ള ആഢംബര സാധനങ്ങള്‍ നല്‍കുന്നത് യു.എന്‍ ഉപരോധപ്രകാരം നിയമവിരുദ്ധമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

samsung

എന്നാല്‍ തീരുമാനത്തിനെതിരേ ഇറാന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സാംസംഗ് ഉല്‍പ്പന്നങ്ങളുടെ മിഡിലീസ്റ്റിലെ സുപ്രധാന മാര്‍ക്കറ്റാണ് ഇറാന്‍. സാംസംഗിന്റെ സ്മാര്‍ട്ട് ഫോണുകള്‍ക്കു പുറമെ, വാഷിംഗ് മെഷീന്‍, ടെലിവിഷന്‍, എയര്‍ കണ്ടീഷണര്‍ തുടങ്ങിയവയ്ക്ക് ഇറാനില്‍ വന്‍ ഡിമാന്റാണ്. ഇറാനിലെ 51 ശതമാനം പേരും ഉപയോഗിക്കുന്നത് സൗത്ത് കൊറിയന്‍ ഉല്‍പന്നമായ സാംസംഗ് ഫോണാണെന്ന് ഇറാനിലെ ഏറ്റവും വലിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ മാര്‍ക്കറ്റായ കഫേ ബസാര്‍ ഈയിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്താക്കിയിരുന്നു.

English summary
no smartphone for iran n korea olympic athletes

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്