കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടുണീഷ്യന്‍ കൂട്ടായ്മയ്ക്ക് സമാധാന നൊബേല്‍, മുല്ലപ്പൂ വിപ്ളവത്തിന് ശേഷം ജനാധിപത്യത്തിന് വഴിതെളിച്ചു

Google Oneindia Malayalam News

സ്റ്റോക്കോം: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ടുണീഷ്യന്‍ കൂട്ടായ്മയ്ക്കാണ് സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേല്‍ പുരസ്‌ക്കാരം. മുല്ലപ്പൂ വിപ്ളവത്തിന് ശേഷം ജനാധിപത്യത്തിന് വഴി തെളിച്ചതിനാണ് പുരസ്‌ക്കാരം.നാഷണല്‍ ഡയലോഗ് ക്വാര്‍ട്ടെറ്റ് എന്ന സംഘടനയാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായത്. നാല് സംഘടനകളുടെ കൂട്ടായ്മയാണ് നാഷണല്‍ ഡയലോഗ് ക്വാര്‍ട്ടെറ്റ്.

രാഷ്ട്രീയ സംഘര്‍ഷങ്ങളുടേയും കൊലപാതങ്ങളുടേയും ഇടയില്‍ നിന്നും ടുണീഷ്യയെ മോചിപ്പിച്ച് ജനാധിപത്യം പുനസ്ഥാപിയ്ക്കുന്നതില്‍ നെടുംതൂണായി മാറിയ സംഘടനയാണ് നാഷണല്‍ ഡയലോഗ് ക്വാര്‍ട്ടെറ്റ്. 2011ലെ മുല്ലപ്പൂവിപ്ളവത്തെത്തുടര്‍ന്ന് 2013ലാണ് സംഘടന രൂപം കൊണ്ടത്.

Nobel

ടുണീഷ്യന്‍ ജനറല്‍ ലേബര്‍ യൂണിയന്‍, ടുണീഷ്യന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡസ്ട്രീ, ട്രേഡ് ആന്റ് ഹാന്‍ഡി ക്രാഫ്റ്റ്‌സ്, ദ ടുണീഷ്യന്‍ ഹ്യൂമൈന്‍ റൈറ്റ്‌സ് ലീഗ്, ടുണീഷ്യന്‍ ഓര്‍ഡര്‍ ഓഫ് ലോയേഴ്‌സ് എന്നീ സംഘടനകളുടെ കൂട്ടായ്മയാണ് ക്വാര്‍ട്ടെറ്റ്.

ഇത്തവണത്തെ നൊബേല്‍ പുരസ്‌ക്കാരം ടുണീഷ്യയിലെ ജനാധിപത്യ സംരക്ഷണത്തിന് കരുത്ത് പകരുന്നതും സമാധാനവും ജനാധിപത്യവും കാംക്ഷിയ്ക്കുന്ന രാജ്യങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാകട്ടേയെന്ന് നൊബേല്‍ പുരസ്‌കാര സമിതി വിലയിരുത്തി. ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ, ഇറ്റാലിയന്‍ കത്തോലിക്ക വൈദികന്‍ മുസൈ സെറൈ, എഡ്വേര്‍ഡ് സ്‌നോഡന്‍ എന്നിവര്‍ സമാധാന നൊബേലിന് പരിഗണിയ്ക്കപ്പെട്ടിരുന്നു.

English summary
Nobel Peace Prize awarded to National Dialog Quartet in Tunisia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X