ട്രംപിന്റെ ഭീഷണികള്‍ 'വിഡ്ഢിത്തക്കൂമ്പാരങ്ങള്‍'!!മിസൈല്‍ നിര്‍മ്മിക്കാന്‍ ഉത്തരകൊറിയ!!ലക്ഷ്യം ഗുവാം

Subscribe to Oneindia Malayalam

വാഷിങ്ടണ്‍: തങ്ങളെ ആക്രമിക്കുമെന്നും തകര്‍ത്ത് തരിപ്പണമാക്കുമെന്നുമുള്ള ട്രംപിന്റെ ഭീഷണികള്‍ വിഡ്ഢിത്തക്കൂമ്പാരങ്ങളെന്ന് ഉത്തരകൊറിയ. ഗുവാമിലെ പസഫിക് അതിര്‍ത്തിയിലുള്ള അമേരിക്കയുടെ സൈനിക താവളത്തെ ലക്ഷ്യമാക്കി മിസൈല്‍ നിര്‍മ്മിക്കുമെന്നും രാജ്യത്തെ യുദ്ധസേനയുടെ ചെയര്‍മാന്‍ ജനറല്‍ കിം റാക്ക് ഗിയോമിനെ ലക്ഷ്യമാക്കിയുള്ള പ്രസ്താവനയില്‍ പറയുന്നു.

ഡൊണാള്‍ഡ് ട്രംപ് യുദ്ധഭീഷണി മുഴക്കി മണിക്കൂറുകള്‍ക്കു ശേഷമാണ് ഉത്തരകൊറിയയുടെ മറുപടിയും എത്തിയിരുന്നു. ഭീഷണി അവസാനിപ്പിക്കുക, അല്ലെങ്കില്‍ ഗുവാമിലുള്ള അമേരിക്കയുടെ സൈനികതാവളം ആക്രമിക്കുമെന്ന മുന്നറിയിപ്പാണ് ഉത്തരകൊറിയ നല്‍കിയത്. എന്നാല്‍ ആക്രമിക്കാനാണ് പദ്ധതിയെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് അമേരിക്ക വീണ്ടും തിരിച്ചടിച്ചു.

സംഭാഷണം സാധ്യമല്ല

സംഭാഷണം സാധ്യമല്ല

ഇത്തരത്തിലുള്ള ഭീഷണികള്‍ മുഴക്കിക്കൊണ്ടിരിക്കുന്നവരുമായി യാതൊരു വിധത്തിലുള്ള ചര്‍ച്ചകളും സാധ്യമല്ലെന്ന നിലപാടിലാണ് ഉത്തരകൊറിയ. ഗുവാമിനെ ലക്ഷ്യമിട്ട് നാല് മധ്യദൂര മിസൈലുകള്‍ വിക്ഷേപിക്കാനുള്ള പദ്ധതിയും ജനറല്‍ കിം റാക്ക് ഗിയോം തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ജപ്പാനു മീതെ പറന്ന് ഗുവാമിനു ചുറ്റുമുള്ള കടലില്‍ പതിക്കാന്‍ ശേഷിയുള്ള മിസൈലുകളായിരിക്കും ഇവ.

വലിയ വില

വലിയ വില

അതേസമയം പ്രകോപമുണ്ടാക്കിയാല്‍ ഉത്തരകൊറിയ വലിയ വില നല്‍കേണ്ടി വരുമെന്ന താക്കീതുമായി യുഎസ് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും രംഗത്തു വന്നിട്ടുണ്ട്. അമേരിക്കക്കെതിരെ ആക്രമണത്തിനു മുതിര്‍ന്നാല്‍ ഉത്തരകൊറിയയും രാജ്യത്തെ ജനങ്ങളും വലിയ വിലയായിരിക്കും നല്‍കേണ്ടി വരികയെന്നും മാറ്റിസ് പറഞ്ഞു.

മധ്യദൂര മിസൈല്‍

മധ്യദൂര മിസൈല്‍

മധ്യദൂര മിസൈലായ ഹാസ്വോങ്-12 ആയിരിക്കും അമേരിക്കന്‍ സൈനിക താവളം തകര്‍ക്കാന്‍ ഉപയോഗിക്കുകയെന്നും കെസിഎന്‍എ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കുന്നത് ഭരണാധികാരിയായ കിം ജോങ് ഉന്‍ ആയിരിക്കും. മിസൈല്‍ ആക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

 തിരിച്ചടി

തിരിച്ചടി

അമേരിക്കയുടെ ഭീഷണികള്‍ക്കും പ്രകോപനങ്ങള്‍ക്കും തക്കസമയത്തു തന്നെ മറുപടി നല്‍കിയിരിക്കുമെന്നും ഉത്തരകൊറിയ വ്യക്തമാക്കി. തങ്ങളെ പ്രതിരോധിക്കാന്‍ ആക്രമണം ആസൂത്രണം ചെയ്യുകയാണ് അമേരിക്ക. അങ്ങനെ സംഭവിച്ചാല്‍ തങ്ങളുടെ എല്ലാ കരുത്തും ഉപയോഗിച്ച് പോരാടുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി.

ആരെയും വകവെയ്ക്കാതെ ഉത്തരകൊറിയ

ആരെയും വകവെയ്ക്കാതെ ഉത്തരകൊറിയ

ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണ് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ തുടരെത്തുടരെ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ ഐക്യരാഷ്ട്ര സംഘടനയും ഉത്തരകൊറിയക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

English summary
North Korea details Guam strike plan and calls Trump warning 'nonsense'
Please Wait while comments are loading...