കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീഷണി അവസാനിപ്പിക്കുക, അല്ലെങ്കിൽ ഏതു നിമിഷവും യുദ്ധം, രണ്ടും കൽപിച്ച് ഉത്തരകൊറിയ, ഭീതിയിൽ ലോകം

ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും യുദ്ധ സജ്ജമാണെന്ന് അറിയിച്ചുകൊണ്ട് നിലപാട് കടുപ്പിച്ചു വരികയാണ്

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
ആണവ യുദ്ധം ഏത് നിമിഷവും പുറപ്പെട്ടേക്കാം, ഉത്തരകൊറിയ | Oneindia Malayalam

യുണൈറ്റഡ് നേഷൻസ്: അമേരിക്കയ്ക്ക് അവസാന മുന്നറിയിപ്പുമായി ഉത്തരകൊറിയ. ഇനിയും ഭീഷണി അവസാനിപ്പിച്ചില്ലെങ്കിൽ ആണവ യുദ്ധം ഏതു നിമിഷവും ഉണ്ടാകുമെന്നു യുഎന്നിൽ കൊറിയൻ അംബാസഡർ കിം ഇൻ റ്യോങ് പറഞ്ഞു.

ഇന്ത്യയിൽ സർക്കാർ ഭരണം വേണ്ട... പട്ടാള ഭരണം മതിയെന്ന് ജനങ്ങൾ, സർവെ ഫലം പുറത്ത്ഇന്ത്യയിൽ സർക്കാർ ഭരണം വേണ്ട... പട്ടാള ഭരണം മതിയെന്ന് ജനങ്ങൾ, സർവെ ഫലം പുറത്ത്

un

അവസാനം പാകിസ്താൻ മുട്ടുമടക്കി, താലിബാനുമായി ചർച്ചയ്ക്ക് റെഡി, പിന്നിൽ ഇന്ത്യയുടെ നീക്കംഅവസാനം പാകിസ്താൻ മുട്ടുമടക്കി, താലിബാനുമായി ചർച്ചയ്ക്ക് റെഡി, പിന്നിൽ ഇന്ത്യയുടെ നീക്കം

യുഎന്നിലെ നിരായുധീകരണ സമിതിക്കു മുന്നിലാണ് ഉത്തരകൊറിയ തന്റെ നിലപാട് വ്യക്തമാക്കിയത്. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി ചുമതയേറ്റതിനു പിന്നാലെയാണ് ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള സംഘർഷം മൂർഛിച്ചത്. ഇതിനു മുൻപ് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും യുദ്ധത്തിന് രാജ്യം തയ്യാറാണെന്നു അറിയിച്ചിരുന്നു.

 ആണവ യുദ്ധവുമായി മുന്നോട്ട് പോകും

ആണവ യുദ്ധവുമായി മുന്നോട്ട് പോകും

യുഎസ് വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതുവരെ ആണവായുധങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് ഉത്തരകൊറിയ അറിയിച്ചു.

യുദ്ധം ഒഴിവാക്കാൻ ആഗ്രഹം

യുദ്ധം ഒഴിവാക്കാൻ ആഗ്രഹം

എന്നാൽ രാജ്യത്ത് സമാധാനം പുനഃ സ്ഥാപിക്കണമെന്നാണ് അമേരിക്കയുടെ ആഗ്രഹം. അമേരിക്ക യുദ്ധം ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമങ്ങൾ നടത്തി വരുന്നുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ വ്യക്തമാക്കിയിരുന്നു.

ഉത്തരകൊറിയയുമായി ചർച്ചയ്ക്ക് തയ്യാർ

ഉത്തരകൊറിയയുമായി ചർച്ചയ്ക്ക് തയ്യാർ

ഉത്തരകൊറിയയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നു മുൻപ് തന്നെ ടില്ലേഴ്സൺ വ്യക്തമാക്കിയിരുന്നു. പ്രശ്നങ്ങൾ സമാധാനമായി ചർച്ച ചെയ്ത് പരിഹരിക്കുന്നതാണ് നല്ലതെന്നും അല്ലാതെ യുദ്ധമല്ലെന്നും ടില്ലേഴ്സൺ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു

 ആദ്യം എതിർത്തു പിന്നെ അംഗീകരിച്ചു

ആദ്യം എതിർത്തു പിന്നെ അംഗീകരിച്ചു

ആദ്യം ടില്ലേഴ്സണിനെതിരെ ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. സംസാരിച്ചിട്ടു കാര്യമില്ലായെന്നും സമയം നഷ്ടമാകുക മാത്രമാണ് ചെയ്യുകയെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഉത്തരകൊറിയയുമായി സന്ധിസംഭാഷണത്തിന് തയ്യാറാണെന്നു കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു.

 ആദ്യ ബോംബ് പതിക്കുന്നതു വരെ ചർച്ച

ആദ്യ ബോംബ് പതിക്കുന്നതു വരെ ചർച്ച

അമേരിക്കയുടെ ഭാഗത്ത് നിന്ന് ആദ്യം ഒരു തരത്തിലുമുള്ള ആക്രമണം ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യുഎസിൽ ആദ്യ ബോംബ് പതിക്കും വരെ സമാധാന ചർച്ചയുമായി മുന്നോട്ട് പോകും. എന്നാൽ അടിച്ചാൽ തിരിച്ചടിക്കുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

 ഉത്തരകൊറിയയെ പൂർണമായും കർക്കും

ഉത്തരകൊറിയയെ പൂർണമായും കർക്കും

ആണവപരീക്ഷണവും യുദ്ധ ഭീഷണിയുമായി ഉത്തരകൊറിയ ഇനിയും മുന്നോട്ട് പോകുകയാണെങ്കിൽ സർവനാശമായിരിക്കും ഫലമെന്നും അമേരിക്ക ആവർത്തിച്ചിട്ടുണ്ട്. ലോകത്ത് ഭീഷണി ഉയർത്തുന്ന ദുഷ്ട ശക്തികളെ അമർച്ച ചെയ്യാൻ യുഎൻ മുൻകൈ എടുക്കണമെന്നു പ്രസംഗത്തിൽ ട്രംപ് ആവശ്യപ്പെട്ടിരുന്നു

English summary
North Korea's deputy U.N. ambassador warned Monday that the situation on the Korean peninsula "has reached the touch-and-go point and a nuclear war may break out any moment."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X