ആബെയുടെ പ്രസംഗം പിടിച്ചില്ല, ജപ്പാനെ അഗ്നിനാളം വിഴുങ്ങുമെന്ന് ഉത്തരകൊറിയ, ആണവഭീഷണി...
സിയൂള്‍: തുടര്‍ഭീഷണികളുമായി ഉത്തരകൊറിയ വീണ്ടും. ജപ്പാനെതിരെ ആണവ ആക്രമണം നടത്തുമെന്ന ഭീഷണിയുമായാണ് ഉത്തരകൊറിയ രംഗത്തെത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ വെച്ചു നടന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ തങ്ങള്‍ക്കെതിരെ നടത്തിയ പ്രസംഗമാണ് ഉത്തരകൊറിയയെ ചൊടിപ്പിച്ചത്.
കൊറിയന്‍ മേഖലയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ജപ്പാന്റെ ശ്രമങ്ങളെ ആത്മഹത്യാപരം എന്നാണ് ഉത്തരകൊറിയ വിശേഷിപ്പിച്ചത്. ഇത് ജപ്പാനു മുകളില്‍ ആണവ മേഖങ്ങള്‍ ഉയരാനേ കാരണമാകൂ എന്ന് കൊറിയന്‍ സെന്‍ട്രല്‍ വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ആബെ പറഞ്ഞത്
ഉത്തരകൊറിയയുമായി ചര്‍ച്ചകളല്ല, കൊറിയയെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ചെയ്യേണ്ടതെന്നാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില്‍ സംസാരിച്ചു കൊണ്ട് പറഞ്ഞത്. എന്നാല്‍ ജപ്പാന്റേത് രാഷ്ട്രീയ താത്പര്യമാണെന്നും സമ്മര്‍ദ്ദസ തന്ത്രം പ്രയോഗിക്കുകയാണ് അവരടെ ലക്ഷ്യമെന്നും ഉത്തരകൊറിയ കുറ്റപ്പെടുത്തുന്നു.

അഗ്നിനാളങ്ങള്‍ വിഴുങ്ങും
തങ്ങള്‍ ആണവ യുദ്ധത്തിനു മുതിര്‍ന്നാല്‍ ജപ്പാനെ അഗ്നിനാളങ്ങള്‍ വിഴുങ്ങുമെന്ന മുന്നറിയിപ്പും ഉത്തരകൊറിയ നല്‍കുന്നുണ്ട്. ആണവയുദ്ധത്തിലേക്ക് എപ്പോഴാണ് നീങ്ങുകയെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ലെന്നും ലേഖനത്തില്‍ താക്കീതു നല്‍കുന്നുണ്ട്.

ജപ്പാനില്‍ പുതിയ സംവിധാനം
അതേസമയം, ഉത്തരകൊറിയയെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനങ്ങളുമായി ജപ്പാന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഉത്തരകൊറിയയെ പ്രതിരോധിക്കാനുള്ള പുതിയ മൊബൈല്‍ മിസൈല്‍ ഡിഫന്‍സ് സിസ്റ്റം ആണ് ജപ്പാന്‍ പുതിയതായി കൊണ്ടു വന്നിരിക്കുന്നത്. ജപ്പാന്റെ വടക്കന്‍ പ്രദേശമായ ഹൊക്കൈയ്ഡോയില്‍ ആണ് മൊബൈല്‍ മിസൈല്‍ ഡിഫന്‍സ് സിസ്റ്റം സ്ഥാപിച്ചിരിക്കുന്നത്.

പരീക്ഷണങ്ങളെല്ലാം ജപ്പാന്‍ തീരത്ത്
ഉത്തരകൊറിയയുടെ 14 മിസൈല്‍ പരീക്ഷണങ്ങളും ജപ്പാന്‍ തീരത്തേക്കാണ് നടത്തിയത്. ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് അമേരിക്കയെ വരെ പരിധിയിലാക്കാന്‍ ശേഷിയുള്ള ഹ്വാസോങ്-3 എന്ന ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചത്. അതിനും പിന്നാലെയായിരുന്നു ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണം

ആശങ്കയില്‍
ജപ്പാന്‍കാര്‍ ആശങ്കയിലാണ്. പക്ഷേ പേടിച്ചു പിന്‍മാറാന്‍ തയ്യാറുമല്ല. ഉത്തരകൊറിയയുടെ തുടരെത്തുടരെയുള്ള മിസൈല്‍ പരീക്ഷണങ്ങളെല്ലാം ജപ്പാന്റെ നെഞ്ചത്താണ്. അവസാനമില്ലെന്നു കണ്ടതോടെ പ്രതിരോധിക്കാന്‍ തന്നെയാണ് ജപ്പാന്‍കാരുടെ തീരുമാനം. മിസൈല്‍ ആക്രമണങ്ങളുണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് ജാപ്പനീസ് ജനത.

പരിശീലനം
ഉത്തരകൊറിയയുടെ മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കാനുള്ള പരിശീലനമാണ് വടക്കന്‍ ജപ്പാനിലുള്ള ഗ്രാമവാസികള്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്നത്. മിസൈല്‍ ആക്രമണമുണ്ടായാല്‍ അതില്‍ നിന്നും എങ്ങനെ രക്ഷപെടാമെന്നതു സംബന്ധിച്ച പ്രാക്ടിക്കല്‍ ക്ലാസുകളാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഗ്രാമത്തിലെ ജനങ്ങളോട് എയര്‍ ഡ്രില്ലില്‍ പങ്കെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരിശീലനത്തിന്റെ വീഡിയോ ബിബിസി പുറത്തു വിട്ടിട്ടുണ്ട്.












Click it and Unblock the Notifications