കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോംബുകളുടെ മാതാവ് കൊന്നൊടുക്കിയത് 90 ഭീകരരെ:അഫ്ഗാനിസ്താന്റെ വെളിപ്പെടുത്തല്‍ പുറത്ത്

Google Oneindia Malayalam News

ജലാലാബാദ്: അമേരിക്ക അഫ്ഗാനിസ്താനിലെ ഐസിസ് താവളത്തില്‍ നടത്തിയ ബോംബാക്രമണത്തില്‍ 90 ഐസിസ് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാനിസ്താന്‍. ബോംബുകളുടെ മാതാവെന്ന് വിളിപ്പേരുള്ള ജിബിയു 43 ഉപയോഗിച്ച് വ്യാഴാഴ്ചയാണ് അമേരിക്ക നംഗര്‍ഹാറിലുള്ള ഐസിസ് താവളം ആക്രമിച്ചത്. ആക്രമണത്തില്‍ 36 ഐസിസ് ഭീകരര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു കഴിഞ്ഞ ദിവസം അഫ്ഗാന്‍ പ്രതിരോധമന്ത്രാലയം നല്‍കിയ വിവരം.

അഫ്ഗാന്‍- പാക് അതിര്‍ത്തിയ്ക്ക് സമീപത്തുള്ള അചിന്‍ ജില്ലയിലെ മലമടക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന ഐസിസ് ഭീകരരെ വധിയ്ക്കുന്നതിനൊപ്പം ഗുഹകളും ടണലുകളും നശിപ്പിക്കുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം.

കൊല്ലപ്പെട്ടത് ജിഹാദികള്‍

കൊല്ലപ്പെട്ടത് ജിഹാദികള്‍

അമേരിക്ക അഫ്ഗാനിസ്താനില്‍ നടത്തിയ ആക്രമണത്തില്‍ 92 ഐസിസ് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് അചിന്‍ ജില്ലാ ഗവര്‍ണര്‍ ഇസ്മായില്‍ ഷിന്‍വാരി പറഞ്ഞു. എന്നാല്‍ നംഗര്‍ഹാര്‍ പ്രവിശ്യ വക്താവ് അത്തുള്ള കൊഗ്യാനി നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം 90 പേരാണ് കൊല്ലപ്പെട്ടത്. 36 പേര്‍ കൊല്ലപ്പെട്ടുവെന്ന് വെള്ളിയാഴ്ച അഫ്ഗാന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ജനവാസ പ്രദേശങ്ങളിലേയ്ക്ക് ഐസിസ്

ജനവാസ പ്രദേശങ്ങളിലേയ്ക്ക് ഐസിസ്

ഐസിസ് സാന്നിധ്യത്തോടെ ആക്രമണം ശക്തമായ ഈ പ്രദേശത്തെ ജനവാസ മേഖലകളില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്തതിനെ തുടര്‍ന്ന് ഐസിസ് ഇവിടങ്ങളില്‍ താവളമുറപ്പിക്കാന്‍ തുടങ്ങിയെന്ന് സുരക്ഷാ വിദ്ഗര്‍ ചൂണ്ടിക്കാണിക്കുന്നു.

ലക്ഷ്യം അഫ്ഗാന്‍ മാത്രം

ലക്ഷ്യം അഫ്ഗാന്‍ മാത്രം

സിറിയയിലും ഇറാഖിലും അടിത്തറയിളകിയ ഐസിസ് അഫ്ഗാനിസ്താനില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ഇതിന് പുറമേ അംഗബലം കൂടുന്നതിനായി പാകിസ്താനി, അഫ്ഗാന്‍ താലിബാന്‍, ഉസ്‌ബെക്ക് അംഗങ്ങളെയും ഐസിസ് സ്വാധീനിച്ചുവരികയാണ്.

ഭീഷണിയാവുന്നത് അമേരിക്ക

ഭീഷണിയാവുന്നത് അമേരിക്ക

അമേരിക്കന്‍- അഫ്ഗാന്‍ സേനകള്‍ ചേര്‍ന്ന് നടത്തുന്ന വ്യോമാക്രമണങ്ങളും സൈനിക ദൗത്യങ്ങളും വെല്ലുവിളിയാവുന്ന ഐസിസ് പതനത്തിന്റെ വക്കിലാണെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ഐസിസിനെതിരെ അമേരിക്ക നേരത്തെ സിറിയിലും ആക്രമണം നടത്തിയിരുന്നു.

ബോംബുകളുടെ മാതാവ്

ബോംബുകളുടെ മാതാവ്

മദര്‍ ബോംബ്‌സ് എന്നറിയപ്പെടുന്ന ജിബിയു 43 എന്ന ഏറ്റവും വിനാശകരമായ ബോംബാണ് ഐസിസിനെ തകര്‍ക്കാന്‍ അമേരിക്ക അഫ്ഗാനിസ്താനില്‍ വിക്ഷേപിച്ചിട്ടുള്ളത്. 11 ടണ്‍ സ്‌ഫോടവസ്തുക്കളടങ്ങിയ ജിബിയു ആദ്യമായാണ് അമേരിക്ക ആക്രമണത്തിനായി ഉപയോഗിക്കുന്നത്. എംസി 130 എന്ന ഹെര്‍ക്കുലീസ് വിമാനം ഉപയോഗിച്ചായിരുന്നു ആക്രമണം. ജിപിഎസ് അധിഷ്ഠിതമായി പ്രവര്‍ത്തിയ്ക്കുന്ന 20 അടി നീളമുള്ള ബോംബിന് പൊട്ടുന്നതിന് മുമ്പേ ഭൂമിയ്ക്കടിയിലേയ്ക്ക് 200 അടിയും കോണ്‍ക്രീറ്റ് പ്രതലത്തില്‍ 60 അടിയും തുളച്ചുകയറാനുള്ള കഴിവുണ്ട്.

ട്രംപ് വാക്കുപാലിക്കുന്നു

ട്രംപ് വാക്കുപാലിക്കുന്നു

ഐസിസിനെ ലോകത്തുനിന്ന് തുടച്ചുനീക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപ് ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാഷ്ട്രങ്ങളെ ലക്ഷ്യം വച്ചുള്ള ഭീകരാക്രമണങ്ങള്‍ പതിവായതോടെയാണ് ഭീകരവാദത്തിനെതിരെ അമേരിക്ക ശക്തമായ നിലപാട് സ്വീകരിക്കുന്നത്. അധികാരമേറ്റതിന് ശേഷം ട്രംപ് മുന്നോട്ടുവച്ച വാഗ്ദാനം പാലിക്കപ്പെടുകയായിരുന്നു ഈ ആക്രമണത്തോടെ.

English summary
The number of Islamic State fighters killed by a massive US bomb in eastern Afghanistan has nearly tripled to at least 90, Afghan officials said Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X